കരിപ്പൂര്
ഗവഹൈസ്കൂളില്‍ ഈ വര്‍ഷത്തെ
'ഹായ്
സ്കൂള്‍ കുട്ടിക്കൂട്ടം'
പരിപാടിയുടെ
ഉദ്ഘാടനം നടന്നു.ഐ
റ്റി രംഗത്തെ പുതിയ വിവരങ്ങള്‍
കൂട്ടിച്ചേര്‍ത്ത് കുട്ടിക്കൂട്ടം
കൂട്ടുകാര്‍ തയ്യാറാക്കിയ
ഐ സി റ്റി മാഗസിന്‍ 'ടെക്‌ടുഡേ'പ്രകാശനം
ചെയ്തുകൊണ്ട് ആനപ്പാറ
ഗവ.ഹൈസ്കൂളിലെ
ചന്തു
എസ് ഉദ്ഘാടനം
നിര്‍വഹിച്ചു.പൂര്‍വവിദ്യാര്‍ത്ഥിയായ
അഭിനന്ദ്
എസ് അമ്പാടി സ്കൂളിനു
ലഭിച്ച പുതിയ റാസ്പ്ബറിപൈ
കമ്പ്യൂട്ടര്‍ കുട്ടിക്കൂട്ടം
കൂട്ടുകാര്‍ക്കു പരിചയപ്പെടുത്തി
പ്രസന്റേഷനവതരണം നടത്തി.തുടര്‍ന്ന്
കുട്ടികള്‍ അവരുടെ റാസ്പ്ബറി
പൈ ആശയങ്ങള്‍ പങ്കുവച്ചു.സ്കൂള്‍ബ്ലോഗിന്റെ
പത്താംവര്‍ഷവുമായി ബന്ധപ്പെട്ട്
കുട്ടിക്കൂട്ടം ഭാഷാകമ്പ്യൂട്ടിങ്
വിഭാഗത്തിലെ വൈഷ്ണവി എ
വി ബ്ലോഗില്‍
'പത്താം
വര്‍ഷ പോസ്റ്റ്'
തയ്യാറാക്കി.'മാറുന്ന
ടെക്നോളജി'
എന്ന
വിഷയത്തില്‍ പൂര്‍വവിദ്യാര്‍ത്ഥിയും
ദേശീയശാസ്ത്രകോണ്‍ഗ്രസ്
പ്രോജക്ട് അവതാരകനുമായ
വിഷ്ണുവിജയന്‍
ക്ലാസെടുത്തു.ഹെഡ്മിസ്ട്രസ്
എം ജെ റസീന,പി
റ്റി എ പ്രസിഡന്റ് ബാബു
പള്ളം മദര്‍
പി റ്റി എ പ്രസിഡന്റ്
ശ്രീലത,അഖില്‍ജ്യോതി
മീനാങ്കല്‍
സ്കൂളിലെ അബിന്‍,
അജിനാദ്,
എന്നിവര്‍
സംസാരിച്ചു.കുട്ടിക്കൂട്ടം
കണ്‍വീനര്‍ അലീന
നന്ദി പറഞ്ഞു.
No comments:
Post a Comment