ഇന്നത്തെ താരങ്ങളിവരായിരുന്നു...കരിപ്പൂര് ഗവ.ഹൈസ്കൂളിലെ 'കുട്ടിക്കൂട്ടം' (ഇനി മേലില്‍ 'ലിറ്റില്‍ കൈറ്റ്സ്'@കരിപ്പൂര്)
IT@school..KITE (Kerala Infrastructure And Technology For Education)ന്റെയും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റേയും 'ലിറ്റില്‍ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടേയും ഉദ്ഘാടനം ഇന്ന് ടാഗോര്‍തിയറ്ററില്‍ നടന്നു.'ലിറ്റില്‍ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത് തിരശ്ശീല നീക്കി കരിപ്പൂര് സ്കൂളിലെ കുട്ടിക്കൂട്ടം കൂട്ടുകാരെ സദസിനു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു.അവര്‍ മലയാളം ടൈപ്പിങ്ങില്‍ സ്കൂള്‍വിക്കി അപ്ഡേഷന്‍ ബ്ലോഗ് പോസ്റ്റിങ്ങ്,ഇലക്ട്രോണിക്സ്,ആന്ഡ്രോയിഡ് ആപ്പ് തയ്യാറാക്കല്‍,ഹാര്‍ഡ്‍വെയര്‍ എന്നിങ്ങനെ അഞ്ചു കൂട്ടങ്ങളിലായാണ് വേദിയില്‍ നിരന്നത്.അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും,വിദ്യാഭ്യാസമന്ത്രിയും മറ്റു മന്ത്രിമാരും ചോദിച്ചറിഞ്ഞു.'ലോകകേരളസഭ'യെ പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ തയ്യാറാക്കിയ ആപ്പ് മുഖ്യമന്ത്രിയ്ക്കു പരിചയപ്പെടുത്തി.അദ്ദേഹം വളരെ കൗതുകത്തോടെയാണ് അത് നിരീക്ഷിച്ചത്.'കൈറ്റ്'ചെയര്‍മാന്‍ ഉഷാറ്റൈറ്റസ് ഐ എ സ് കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ഞങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ ഇത്തരം ഒരു പരിപാടിയിലേയ്ക്ക് അതിഥികളായി ക്ഷണിച്ച കൈറ്റ് വൈസ്ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് സാറിനു ഞങ്ങള്‍ നന്ദി പറയുന്നത് ഞങ്ങളുടെ'ലിറ്റില്‍കൈറ്റ്സ്'പ്രവര്‍ത്തനങ്ങളിലൂടെയായിരിക്കും.

No comments:
Post a Comment