Sunday, 21 January 2018

കവിത


ഹൃദയം
കാറ്റിനോടൊപ്പം പറക്കും
ഒരു ഇലയാണെന്റെ ഹൃദയം
ചിറകുകള്‍ തൊഴിഞ്ഞ
തുമ്പി പോലാണെന്റെ ഹൃദയം
ഇന്ദ്രദേവന്‍ ദര്‍ശിക്കാത്തൊരു
കുഞ്ഞുചെടിയാണെന്‍ ഹൃദയം
കാലത്തിനോടൊപ്പം ഒഴുകി
വന്ന കാറ്റായിരുന്നല്ലോ നീ
അത് ഇലകളെ തഴുകും
പോലെ നീയും എന്നെ തഴുകിയില്ലെ
കണ്ണീര്‍ മഴയത്ത് നനഞ്ഞ
ഒരു ചെടിയല്ലേ നീ
ഉരുകിത്തീര്‍ന്ന തീ
ആയി ഞാന്‍
ചിതലരിച്ച സ്വപ്നങ്ങള്‍
ചിതകൂടിയ നേരം
ചില ഓര്‍മ്മകള്‍ ബാക്കിയായി
ഞാന്‍ ഒറ്റക്കായ്
ശ്രീരാഗ്
8.സി

No comments:

Post a Comment