ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ
ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക ശ്രീമതി അനിത വി എസ് പി
റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് എന്നിവർ ചേർന്ന് ദേശീയപതാക
ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ്
കൗൺസിലർ സംഗീത രാജേഷ് മദർ പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു എന്നിവർ
സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി
'എന്ന വിഷയത്തിൽ എൽ പി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ
സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും
അംഗീകരിക്കപ്പെടുന്ന,വർഗീയ
ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാത്ത,എല്ലാ
കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ
കഴിയുന്ന,മലിനീകരിക്കപ്പെടാത്ത,സ്ത്രീകൾ സുരക്ഷിതരായ വൃദ്ധജനങ്ങൾ
സംരക്ഷിക്കപ്പെടുന്ന ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം
കാണുന്നത്.കുട്ടികളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി
വിതരണം നടന്നു.
Wednesday, 15 August 2018
Saturday, 11 August 2018
Ardiuno singleboard computer ല്‍ വര്‍ക്ക്ഷോപ്പ്
സ്വയം നിയന്ത്രിത തറ തുടയ്ക്കുന്ന യന്ത്രത്തിന്റെ ആശയവും പ്രോഗ്രാം കോഡുമായി ഞങ്ങളുടെ കുഞ്ഞന്മാര്‍.
പൂര്‍വിദ്യാര്‍ത്ഥിയായ വിഷ്ണുവിജയന്റേയും അഭിജിത്തിന്റേയും(രണ്ടുപേരും സാരാഭായ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍) നേതൃത്വത്തില്‍ രണ്ടു ദിവസം മുന്‍പാണ് കുറച്ചു കൂട്ടുകാര്‍ക്ക് Ardiuno singleboard computer ല്‍ വര്‍ക്ക്ഷോപ്പ് നടത്തിയത്.അവര്‍ ഓരോ ഗ്രൂപ്പിനും ഓരോ Ardiuno കിറ്റു നല്കി അവര്‍ക്ക് സര്‍ക്യൂട്ട്ബോര്‍ഡ് കണക്ഷന്‍സ് വളരെ വ്യക്തമായും രസകരമായും പറഞ്ഞുകൊടുത്തു. അവരുദ്ദേശിച്ച ഡിജിറ്റല്‍ ഇലക്ട്രോണിക്സ് പ്രോജക്ടുകള്‍ കുട്ടികള്‍ സ്വയം ചെയ്തു.പുത്തന്‍ ആശയങ്ങള്‍ പങ്കുവച്ച് ചേട്ടന്മാര്‍ക്കു നന്ദിയും പറഞ്ഞ് പിരിഞ്ഞ അവര്‍ വെറുതെയിരിക്കുകയായിരുന്നില്ല.പുതിയ ആശയങ്ങളുടെ പണപ്പുരയിലായിരുന്നുവെന്ന് ഇന്നറിഞ്ഞു.അല്‍അമീനും ഫാസിലും അജിംഷായും അസ്‍ഹ നസ്രീനും ..അവര്‍ സ്വയം നിയന്ത്രിത തറ തുടയ്ക്കുന്ന യന്ത്രം എന്ന ആശയവുമായാണ് വന്നത്.

Friday, 3 August 2018
My word power
My word power
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വാക്കറിവു വര്‍ദ്ധിപ്പിക്കുന്നതിനായി മൈ വേഡ്പവര്‍ എന്നൊരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു.ഒന്നു മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്കായി ആഴ്ചയില്‍ ഒരു തവണ ഓരോ പുതുമയുള്ള വാക്കുകള്‍ ക്ലാസുകളില്‍ പതിപ്പിക്കുന്നു.ആവാക്കുകളിലെ അക്ഷരങ്ങളും അര്‍ത്ഥവും പഠിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന കുട്ടികള്‍ക്ക് സ്കൂളസംബ്ലിയില്‍ സമ്മാനം നല്കുന്നു.കുട്ടികള്‍ വളരെ താല്പര്യത്തോടെ പങ്കെടുത്ത് ഇംഗ്ലീഷ് വാക്കുകള്‍ സ്വായത്തമാക്കുന്നു.

Subscribe to:
Posts (Atom)