ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ
ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക ശ്രീമതി അനിത വി എസ് പി
റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് എന്നിവർ ചേർന്ന് ദേശീയപതാക
ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ്
കൗൺസിലർ സംഗീത രാജേഷ് മദർ പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു എന്നിവർ
സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി
'എന്ന വിഷയത്തിൽ എൽ പി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ
സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും
അംഗീകരിക്കപ്പെടുന്ന,വർഗീയ
ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാത്ത,എല്ലാ
കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ
കഴിയുന്ന,മലിനീകരിക്കപ്പെടാത്ത,സ്ത്രീകൾ സുരക്ഷിതരായ വൃദ്ധജനങ്ങൾ
സംരക്ഷിക്കപ്പെടുന്ന ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം
കാണുന്നത്.കുട്ടികളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി
വിതരണം നടന്നു.
No comments:
Post a Comment