Tuesday, 30 October 2018

ശാസ്ത്രമേളയിലും ഞങ്ങള്‍ മുന്നില്‍



ഈ വര്‍ഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളില്‍ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങള്‍.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നില്‍
സബ്ജില്ലാ ശാസ്ത്രമേള ഐ ടി വിഭാഗം തുടര്‍ച്ചയായി ഏഴാം തവണയും ഓവറാള്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിന്
 സ്ജില്ല ശാസ്ത്രമേളയില്‍ ഐ ടി ഓവറാളും ഗണിതവിഭാഗം റണ്ണര്‍അപ്പായി കരിപ്പൂര് ഗവ.ഹൈസ്കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.മറ്റു വിഭാഗങ്ങളിലും കുട്ടികള്‍ മകച്ച വിജയം നേടി.ഐ ടി പ്രശ്നോത്തരി അഭനയ ത്രിപുരേഷ്,ഐ ടി പ്രോജക്ടില്‍ ഫാസില്‍ എസ് ,വെബ്പേജ് ഡിസൈനില്‍ ദേവനാരായണന്‍,മലയാളം ടൈപ്പിംഗില്‍ അസ്‍ഹ നസ്രീന്‍,ഡിജിറ്റല്‍ പെയിന്റിംഗില്‍ മഹേശ്വരി എന്നിവര്‍ ഒന്നാം സ്ഥാനാര്‍ഹരായി.സ്ലൈഡ് പ്രസന്റേഷനില്‍ ക‍ൃഷ്ണദേവ് സമ്മാനാര്‍ഹനായി.ഗണിതവിഭാഗത്തില്‍ അദര്‍ ചാര്‍ട്ടില്‍ സജിന,സ്റ്റില്‍ മോഡലില്‍ അഭയ്‌കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടില്‍ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി.ഗണിത  മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിള്‍ പ്രോജക്ടില്‍ അനന്തു വി,വര്‍ക്കിംഗ് മോഡലില്‍ സ്വാതികൃഷ്ണ, എന്നിവര്‍ രണ്ടാംസ്ഥാനവും നേടി.പ്യുര്‍ കണ്‍സ്ട്രക്ഷനില്‍ അഭിരാമി,ഗെയിമില്‍ ജ്യോതിക,പസ്സിലില്‍ പഞ്ചമി,നമ്പര്‍ചാര്‍ട്ടില്‍ രാജശ്രീ എന്നിവര്‍ മൂന്നാം സ്ഥാനത്തിനര്‍ഹരായി.വര്‍ക്ക് എക്സ്പീരിയന്‍സില്‍ ബാംബൂ പ്രോഡക്ട്സില്‍ സുജി എന്‍ എസും ബഡ്ഡിംഗ് &ഗ്രാഫ്റ്റിംഗില്‍ സിദ്ധാര്‍ത്ഥും ,ഇലക്ട്രിക്കല്‍ വയറിംഗില്‍ അഭിലാഷ്,കളിമണ്‍നിര്‍മാണത്തില്‍ ഗോകുല്‍ എസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.വുഡ്‌വര്‍ക്കില്‍ അനന്തു എ രണ്ടാം സമ്മാനം നേടി.സയന്‍സില്‍ പ്രോജക്ടില്‍ ആസിഫും അജിംഷയും ഒന്നാം സ്ഥാനം നേടി.നവീന്‍ ദേവ് അല്‍ അമീന്‍ എന്നിവര്‍ വര്‍ക്കിംഗ് മോഡലില്‍ രണ്ടാം സ്ഥാനം നേടി.

Monday, 22 October 2018

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സമ്മതി സോഫ്റ്റ്‌വെയറില്‍

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സ്കൂള്‍ ലിറ്റില്‍കൈറ്റിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തോടെ നടന്നു.സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുന്ന ഡിസ്പ്ലേയില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടുരേഖപ്പെടുത്തി.അഞ്ചു മുതല്‍ പത്തുവരെയുള്ള പതിനഞ്ചു ക്ലാസുകള്‍ ഓരോ ബൂത്തുകളായി.പ്രിസൈഡിംഗ് ഓഫീസറായ ക്ലാസ് റ്റീച്ചറെ സഹായിക്കാന്‍ ഓരോ ക്ലാസിലും ഓരോ  സ്കൂള്‍ ലിറ്റില്‍കൈറ്റ് അംഗങ്ങള്‍ ഫസ്റ്റ് പോളിംഗ് ഓഫീസറായി.ക്ലാസ് ഇലക്ഷനുശേഷം സ്കൂള്‍ ചെയര്‍മാന്റേയും സ്കൂള്‍ ലീഡറുടേയും തെരഞ്ഞെടുപ്പ് നടന്നു.ചെയര്‍മാനായി ഗോപികരവീന്ദ്രനും ലീഡറായി ആനന്ദ് ശര്‍മയേയും തെരഞ്ഞെടുത്തു.









Saturday, 13 October 2018

ഞങ്ങളും നിങ്ങളോടൊപ്പം

ഭിന്നശ്ശേഷിക്കാരായ കുട്ടികളുടെ സർഗോത്സവം താലൂക്കുതല കലാമത്സരങ്ങളൽ സമ്മാനർഹരായ ആദിത്യ (നൃത്തം) ,അഖിലേഷ് ,മുനീർ,(ചിത്രരചന) ദേവപ്രീയൻ(ഗാനാലപനം) തുടങ്ങിയവർ റിസോഴ്സ് അധ്യാപിക ശ്രീകല,ഹെഡ്മിസ്ട്രസ് അനിത വി എസ് എന്നിവരോടൊപ്പം 

Saturday, 6 October 2018

റവന്യൂ ജില്ലാതല ബാറ്റ്മിന്റണ്‍ മത്സരത്തില്‍  ജൂനിയര്‍ ഗേള്‍സ് ര്‍ സീനിയര്‍ ബോയിസ് തലത്തില്‍  വിജയികളായ ടീമില്‍ ഞങ്ങളുടെ സ്കൂളിലെ ആതിര പ്രദീപ്,അശ്വനി,അഭിഷേക്,അഖില്‍ അപ്പു,അഭയ് കൃഷ്ണ എന്നവരും പങ്കെടുത്തിരുന്നു. സബ്ജില്ലാതലത്തിലും റവന്യൂജില്ലാതലത്തിലും പങ്കെടുത്ത് വിജയികളായ കുട്ടികള്‍ അധ്യാപികയോടൊപ്പം.



ശബരീഷ് സ്മാരക സ്കൂള്‍വിക്കി അവാര്‍ഡ്...തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം ഞങ്ങള്‍ക്കായിരുന്നു.മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിദ്യാഭ്യാസമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

Monday, 1 October 2018

ഗാന്ധിജയന്തി

ഞങ്ങളുടെ സ്കൂളില്‍ ഗാന്ധിജയന്തിദിനം നൂറ്റിയന്പത് ദീപം കൊളുത്തി ശശിധരന്‍നായര്‍ സാര്‍ഉദ്ഘാടനം ചെയ്തു.ഗാന്ധീയന്‍ ആശയങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു.സ്കൂള്‍ പരിസരവും ,മൂത്രപ്പുരകളും,ക്ലാസ്റൂമുകളും ശുചീകരിച്ചു.പുസ്തകപ്രദര്‍ശനവും വില്പനയും നടന്നു









ഹിന്ദിദിനാചരണം

സ്കൂള്‍ ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹിന്ദിദിനാചരണ​ നടന്നു.ഹിന്ദിവായന മത്സരം.ഹിന്ദി കൈയെഴുത്ത് മത്സരം പൂര്‍ണമായും ഹിന്ദിയിലുള്ള സ്കൂള്‍ അസംബ്ലി എന്നിവ നടന്നു.


എല്‍ പി വിഭാഗം കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

എല്‍ പി വിഭാഗം കുട്ടികള്‍ സ്കൂള്‍ ലിറ്റില്‍ കൈറ്റ് കൂട്ടുകാരുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ പരിശീലനം നേടുന്നു.





ഫ്രീസോഫ്റ്റ്വെയര്‍ ബോധവല്കരണം ലിറ്റില്‍കൈറ്റിന്റെ നേതൃത്വത്തില്‍

ലിറ്റില്‍കൈറ്റ് അംഗങ്ങള്‍ സ്വയം തയ്യാറാക്കിയ പ്രസന്റേഷനുപയോഗിച്ച് എല്ലാ ്ലാസുകളിലും ഫ്രീസോഫ്റ്റ്വെയര്‍ ബോധവല്കരണം നടത്തി.




മുനീറിന്റെ മുന്നേറ്റങ്ങള്‍

ഭിന്നശേഷികുട്ടികള്‍ക്കുള്ള സബ്ജില്ലാതല കലാമത്സരങ്ങളില്‍ ചിത്രരചനയ്ക്കും,ലെമണ്‍&സ്പൂണ്‍ മത്സരത്തിനും സമ്മാനര്‍ഹനായ മുനീറിന് എച്ച് എം അനിത റ്റീച്ചര്‍ സമ്മാനം നല്കുന്നു.

സമ്മാനം

മാതൃഭൂമി പത്രത്തിന്റെ ചോദ്യോത്തരമത്സരത്തില്‍ ഞറുക്കെടുപ്പില്‍ സമ്മാനാര്‍ഹനായ രാഹുല്‍ എസ് സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സില്‍ നിന്നും സമ്മാനം സ്വീകരിക്കുന്നു.