Saturday, 19 January 2019

ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം

കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ലിറ്റില്‍ കൈറ്റ് യൂണിറ്റ് തയ്യാറാക്കിയ 'അണ്‍എഡിറ്റഡ് 'എന്ന ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനം നടന്നു.നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി ആര്‍ സുരേഷ്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ലിറ്റില്‍ കൈറ്റ് ജോയിന്റ് കണ്‍വീനര്‍ അസ്ഹ നസ്രീന്‍ മാഗസിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കു വച്ചു.പ്രശസ്ത ശാസ്ത്ര സാഹിത്യ എഴുത്തുകാരനായ പി കെ സുധിയാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍,പൂര്‍വവിദ്യാര്‍ത്ഥികള്‍    എന്നിവരുടെ അനുഭവക്കുറിപ്പുകള്‍,ഓര്‍മ,യാത്ര,കഥ,കവിത,പുസ്തകക്കുറിപ്പ്,ലിറ്റില്‍കൈറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ പതിപ്പായിരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാചരണത്തിന്റെ  ഭാഗമായി ജോസ്ന ജോസ് ബഷീര്‍ അനുസ്മരണം നടത്തി.'നെടുമങ്ങാട്ടെ എഴുത്തുകാരുമായി മുഖാമുഖം ' എന്ന ലിറ്റില്‍ കൈറ്റിസ്ന്റെ  പരിപാടിയിലെ ആദ്യാഭിമുഖത്തെ കുറിച്ചുള്ള അനുഭവം  അഭിനയത്രിപുരേഷ് പങ്കുവച്ചു.പി റ്റി എ പ്രസിഡന്റ് ശ്രീ ആര്‍ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്ന പരിപാടിയില്‍ സ്റ്റാഫ്‌സെക്രട്ടറി  ശ്രീമതി മംഗളാംമ്പാള്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ സംഗീത രാജേഷ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ്,അധ്യാപകരായ ആശാലത ദേവി,വി എസ് പുഷ്പരാജ്,സ്കൂള്‍ ചെയര്‍മാന്‍ ഗോപിക രവീന്ദ്രന്‍ തുടങ്ങിയവര്‍ ആശംസ പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഗിരിജ കെ എസ് നന്ദി പറഞ്ഞു.മാഗസിന്‍  ഇവിടുണ്ടേ...












No comments:

Post a Comment