Tuesday, 22 January 2019

അഭിമുഖം

'നാടകം അരങ്ങും അണിയറയും'എന്ന പുസ്തകത്തിനു മികച്ച നാടകഗ്രന്ഥത്തിനുള്ള 2018 ലെ തിക്കുറിശ്ശി സ്മാരക അവാര്‍ഡ് ലഭിച്ച  പാലോട് ദിവാകരനുമായി ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍  നടത്തിയ അഭിമുഖവും ചിത്രങ്ങളും.

ഗോപിക ജി പി -ഞങ്ങള്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റില്‍കൈറ്റ് അംഗങ്ങളാണ്.നെടുമങ്ങാട്ടുകാരായ സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുമായി അഭിമുഖം നടത്തുന്നതിനും ഞങ്ങള്‍ക്കു താല്പര്യമുണ്ട്.2018 ലെ മികച്ച നാടകഗ്രന്ഥത്തിനുള്ള തിക്കുറുശ്ശി അവാര്‍ഡ് സാറിനായിരുന്നല്ലോ.അതിനെ കുറിച്ച് പിന്നീടു സംസാരിക്കാം.ഞങ്ങള്‍ക്ക് അങ്ങയുടെ ആദ്യകാല എഴുത്തിനെ കുറിച്ചറിയാന്‍ താല്പര്യമുണ്ട്.

പാലോട് ദിവാകരന്‍  ഒരുള്‍നാടന്‍ ഗ്രാമത്തിലാണ് എന്റെ ജീവിതം തുടങ്ങുന്നത്.ഒരു പുസ്തകം വായിക്കണമെങ്കില്‍ മൈലുകള്‍ നടന്നുപോകണം.വളരെ കുറച്ചേ അന്നു വായിക്കാന്‍ കഴിഞ്ഞുള്ളു.ആ ചെറിയ വായനയും അനുഭവങ്ങളുടെ അറിവും പ്രയോജനപ്പെടുത്തിയാണ് ഞാനെഴുത്തിനു തുടക്കമിടുന്നത്.കുടുംബത്തിലാരും തന്നെ എഴുതുന്നവരായിട്ടില്ല.ഒരു പ്രചോദനവും ലഭിച്ചിട്ടില്ല.എന്റെ കഠിനാധ്വാനമാണ് എഴുത്തിന്റെ ഇന്നത്തെ അവസ്ഥയിലെന്നെയിത്തിച്ചത്.സ്കുള്‍കുട്ടികള്‍ക്കു വേണ്ടി കൊച്ചു കൊച്ചു നാടകങ്ങള്‍ എഴുതിക്കൊടുക്കാറുണ്ടായിരുന്നു.അപ്പോള്‍ ലഭിച്ച പ്രോത്സഹനമായിരിക്കാം എന്നെ എഴുത്തിലെത്തിച്ചത്.പിന്നെ ജീവിതാനുഭവങ്ങളും.
അഭിനയ ത്രിപുരേഷ്- സാറിന് മുപ്പത്തിയേഴു വര്‍ഷത്തെ ഒൗദ്യോഗിക ജീവിതമുണ്ട്.അതിനിടയില്‍ എഴുത്തിന്റെ സ്ഥാനം എന്താണ്.പാലോട് ദിവാകരന്‍ -സഹകരണബാങ്കില്‍ ക്ലര്‍ക്കായി ആരംഭിച്ചു.ഉദ്യാഗത്തില്‍ മുന്നോട്ടു പോകുന്നതിനുവേണ്ടിയാണ് ഞാന്‍ ബിരുദമെടുക്കുന്നത്.അതിനെന്നെ സഹായിച്ചത് എന്റെ ഭാര്യയാണ്.പിന്നീട് അടുത്ത പ്രമോഷനു വേണ്ടി ബിരുദാനന്തരബിരുദവും എടുത്തു.അവസാനം ഡെപ്പ്യൂട്ടി ജനറല്‍ മാനേജരെന്ന നിലയിലാണ് റിട്ടയറാകുന്നത്.ഒദ്യോഗിക ജീവിതത്തിനിടയില്‍ മൂന്നു പുസ്തകങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു.'യുഗങ്ങള്‍ ','ജരിത' എന്നീ നാടകങ്ങളും 'കല്‍വിളക്കുകള്‍ 'എന്ന നോവലും.ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ടായി.റിട്ടയര്‍ ചെയ്തപ്പോഴാണ് അതെല്ലാം എഴുതിയാല്‍ കൊള്ളാമെന്നു തോന്നിയത്. അങ്ങനെയാണ് പൂര്‍ണമായും എഴുത്തിലേക്കു വരുന്നത്.ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കി നിഴല്‍രേഖ എന്ന പുസ്തകം എഴുതി.വളരെ വായിക്കപ്പെട്ട പുസ്തകമായിരുന്നു.അതു വായിച്ചവര്‍ പലരും വിളിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഇതിനിടയിില്‍ സഹകരണമേഖലയെ കുറിച്ചുള്ള ലേഖനങ്ങള്‍ അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ കൊടുത്തിരുന്നു.അതെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.എനിക്കു അതിനുള്ള പ്രതിഫലവും കിട്ടിയിരുന്നു.അങ്ങനെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍    ഉള്‍പെടുത്തി  'സഹകാരികളുടെ സഞ്ചാരപഥങ്ങളിലൂടെ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.ജോസഫ് മുണ്ടശ്ശേരി മുതല്‍ എം വി ആര്‍ വരെയുള്ളവരെ പരാമര്‍ശിച്ചിട്ടുണ്ട്.എന്റെ പുസ്തകങ്ങള്‍ എന്റെ കഴിവു രേഖപ്പെടുത്തുന്നതിനേക്കാള്‍ ഞാനൊരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠിച്ചെഴുതുകയാണ് ചെയ്യുന്നത്.ഉദാഹരണം എനിക്കിപ്പോള്‍ അവാര്‍ഡ് ലഭിച്ച നാടകം അരങ്ങും അണിയറയും എന്ന കൃതിതന്നെ.എഴുത്ത് എന്റെ ഒദ്യോഗിക മേഖലയിലെന്നപോലെ റിട്ടയര്‍മെന്റ് ജീവിതത്തിലും സന്തോഷപ്പിക്കുന്നു. 

ഗോപിക ജി പി- കഥ ,കവിത, നോവല്‍ ,നാടകം ,ചരിത്രം, വൈജ്ഞാനികം ഇങ്ങനെ വിവിധ മേഖലകളില്‍ സാറിന് എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്.അതിനെ കുറിച്ച് പറയാമോ?
പാലോട് ദിവാകരന്‍-എഴുത്തിന്റെ വിവിധ മേഖലകളെ കുറിച്ചു ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നു.അതു മാത്രമല്ല എഴുത്തില്‍ നിന്നും ലഭിക്കുന്ന വരുമാനവും വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരപ്പിച്ച ഘടകമായിരുന്നു.കൂടുതല്‍ എഴുതിയിട്ടുള്ളത് കഥ തന്നെയാണ്.ചരിത്രപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിലും എനിക്കു താല്പര്യമുണ്ട്.
ഗോപിക ജി പി- സിനിമയിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ടല്ലോ.ഏതാണ് കൂടുതല്‍ താല്പര്യം?
സിനിമ ജീവിത സന്ദര്‍ഭങ്ങളുള്‍പ്പെടുത്തി സാങ്കേതിക മികവുകളോടെ മുന്നോട്ടു പോകുന്നത്.നാടകം യഥാര്‍ത്ഥ ജീവിതമാണ്.നാടകം ഒരു പ്രവൃത്തിയുടെ അനുകരണമാണ്.നമ്മുടെചലനങ്ങളിലൂടെ വാക്കുകളിലൂടെ ഒരു അരങ്ങില്‍ കാഴ്ചക്കാരില്‍ സന്നിവേശപ്പിക്കുന്ന ഒരു ജീവിത സംഘട്ടനമാണ് നാടകം.

അഭിനയ ത്രിപുരേഷ്-സാറിന്റെ അവസാനത്തെ പുസ്തകമാണല്ലോ 'വി എസ് ഒരു ജനവികാരം'ഈ പുസ്തകത്തിനു പിന്നിലുള്ള വികാരമെന്താണ്?

പാലോട് ദിവാകരന്‍-നല്ലൊരു ചോദ്യമാണത്.-കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയാണ് വി എസ് അച്യുതാനന്തന്‍ .എനിക്കദ്ദേഹത്തെ ഇഷ്ടമാണ്.ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.ഏഴാം ക്ലാസ് പാസായിട്ടില്ല.അദ്ദേഹത്തിനുണ്ടായിരുന്നത് ലോകപരിചയമായിരുന്നു.ഏഴാമത്തെ വയസില്‍ അമ്മയും പതിനൊന്നാമത്തെ വയസില്‍ അച്ഛനും മരിച്ചു.ചേട്ടനോടൊപ്പം താമസിച്ച അച്യുതാനന്തന്‍ ചേട്ടനെ സഹായിക്കാന്‍ പണിക്കുപോയിരുന്നു.അവിടെ നിന്നു തൊഴലാളികളെ സംഘടിപ്പിക്കുകയും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.കേരളത്തിന്റെ മുഖ്യമന്ത്രിമാരില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുഖ്യമന്ത്രിയെന്ന നിലയിലും  ജനപ്രിയനുമായിട്ടുള്ള ആളാണ് വി എസ്.ജനവികാരം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ഇതുവരെയുള്ള മുഖ്യമന്ത്രിമാരില്‍ ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയായി ഞാന്‍ കാണുന്നത് വി എസ് നെയാണ്.അതു തന്നെയാണ് ഈ പുസ്തകമെഴുതാനുള്ള കാരണവും.
ഗോപിക ജി പി-നിയമസഭയിലെ വനിതാസാമാജികരെ പരിചയപ്പെടുത്തുന്ന നിയമസഭയിലെ വനിതാസാമാജികര്‍ എന്നൊരു പുസ്തകമുണ്ടല്ലോ.ആദ്യകാല വനിതാസാമാജികരെ കുറിച്ചൊക്കെ കൃത്യമായി അറിയാന്‍ ബുദ്ധിമുട്ടില്ലായിരുന്നോ?

പാലോട് ദിവാകരന്‍-നിയമസഭ പരിശോധിച്ചാല്‍ തൊള്ളായിരത്തിനകത്തുള്ള നിയമസഭാ സാമാജികരാണുള്ളത്.ഇതില്‍  വെറും നാല്പതുപേരാണ് വനിതകള്‍.കൂടുതലും ഇടതു പക്ഷത്തിന്റെ സാമാജികരാണ്.അവരെക്കുറിച്ച് ജനസമക്ഷം ഒരു പുസ്തകം സമര്‍പ്പിക്കണമെന്ന ഒരു ചിന്തയില്‍ മുന്നോട്ടു വന്നപ്പോള്‍ പല പ്രതിബന്ധങ്ങളുമുണ്ടായി.നിയമസഭാ സെക്രട്ടറിയ്ക്കു അപേക്ഷ നല്കുകയും നിയമസഭാ ലൈബ്രറിയുമായി ബന്ധപ്പെടുകയും ചെയ്തു.പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.ഇരുപത്തയൊമ്പതുപേരു മാത്രമേ ഇപ്പോ ജീവിച്ചിരുപ്പുള്ളു.അവരെ കുറിച്ചറിയാന്‍ ബന്ധുക്കളെ കണ്ടു അന്വേഷിക്കുന്നതിനായി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു.ഒരു ഗവേഷണരൂപത്തലാണ് ഞാനാ പുസ്തകം തയ്യാറാക്കിയത്.ആ പുസ്തകം വലിയൊരു വിജയമായിരുന്നു.

അഭിനയ ത്രിപുരേഷ്-എഴുത്തില് സാറിന്റെ വീട്ടിലുള്ളവരുടെ സപ്പോര്‍ട്ടിനെ കുറിച്ച...
പാലോട് ദിവാകരന്‍-
തീര്‍ച്ചയായും.എന്റെ എഴുത്തിലെ വ്യകരണം ,ഒഴുക്ക് ഇതെല്ലാം നോക്കുന്നതും ആവശ്യമായ കോപ്പികള്‍ എഴുതിത്തരുന്നതുമൊക്കെ എന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളുമാണ്.ഗോപിക ജി  പി-സാറിന്റെ ഒരു നാടകത്തിന്റെ പേരാണ് 'ജരിത'സാറിന്റെ വീടിന്റെ പേരും ജരിതയെന്നാണെന്നത് ശ്രദ്ധിച്ചിരുന്നു.എന്താണ് ആ പേരിനോട് താല്പര്യം?
പാലോട് ദിവാകരന്‍-ജരിത മഹാഭാരതം കഥയിലെ ഒരു പക്ഷിയാണ്. കാടിനു തീ പടിക്കുമ്പോള്‍ കുഞ്ഞുങ്ങളുമായി വളരെയധികം ദുരിതങ്ങളനുഭവിച്ച് അതിജീവിച്ച ആ പക്ഷിയെ വളരെ ഇഷ്ടമാണ്.അതാണ് ആ പേരുതന്നെ വീടിനിട്ടത്.ഗോപിക  ജി  പി-സാറിന്റെ ജീവിതപുരോഗതിക്കു പിന്നില്‍ ഒരു വ്യക്തി?

പാലോട് ദിവാകരന്‍-
തീര്‍ച്ചയായും ഉണ്ട്.ഒന്നല്ല മൂന്നു വ്യക്തികളാണ്.ഒന്നൊരു അധ്യാപകന്‍ .തന്റെ ജീവിത ദുരിതങ്ങള്‍ കണ്ട് കോളേജില്‍ ചേര്‍ന്നു പഠിക്കുന്നതിനു അവസരമൊരുക്കിയ അധ്യാപകന്‍.പിന്നെ എന്റെ ​എഴുത്തിനെ സഹായിക്കുന്ന ഭാര്യ പിന്നെയുള്ളത് എന്റെ ഒദ്യോഗിക ജീവിതത്തിലും ജീവിതത്തിലും എനിക്കു സഹായകമായി നിന്ന എന്റെ അമ്മാച്ചന്‍.









No comments:

Post a Comment