അമ്മമാര്‍ക്ക്
സ്കൂള്‍ലൈബ്രറിയില്‍ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു
വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ
ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാര്‍ഡ്
കൗണ്‍സിലര്‍ സംഗീതാ രാജേഷ് നിര്‍വഹിച്ചു.കുട്ടികള്‍ തയ്യാറാക്കിയ
പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകര്‍ത്താവായ സാംബശിവന്‍ പ്രകാശനം ചെയ്തു.എല്‍
പി ,യു പി , എച്ച് എസ് വിഭാഗത്തില്‍ നിന്നും സജ്ന ആര്‍ എസ്,ഫാസില്‍ എസ്,
അനസിജ് എം എസ്,അഭിരാമി ബി എന്നിവര്‍
പുസ്തകപരിചയം നടത്തി.ദുര്‍ഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന
എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടന്‍പാട്ടും ഉണ്ടായിരുന്നു.പി
റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ്
അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാള്‍ ജി എസ് നന്ദി
പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂള്‍
ലൈബ്രേറിയന്‍ സോണിയ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment