സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബി( 'മിനര്‍വ' )ന്റെ ഉദ്ഘാടനം ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് അനിത വി എസ് നിര്‍വഹിച്ചു.പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു ഉദ്ഘാടനവേദിയിലെ പ്രവര്‍ത്തനങ്ങള്‍.ഇംഗ്ലീഷ് ക്ലബ്ബ് നോട്ടീസ് ബോര്‍ഡ് തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു..ക്ലബ്ബ് കൂട്ടുകാര്‍ രൂപം നല്‍കിയ മൊമന്റൊ എച്ച് എം നു നല്‍കി.പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന കല്ലേന്‍ പൊക്കുടനെ പരിചയപ്പെടുത്തി.പരിസ്ഥിതിയുടെ കഥ പറയുന്ന പുസ്തകം പരിചയപ്പെടുത്തി.മുളകൊണ്ടും,മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച പേന ,മറ്റു അലങ്കാരവസ്തുക്കള്‍ഇവ പരിചയപ്പെടുത്തി. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയെടുത്തു..എല്ലാ ആഴ്ചയിലും 'കുട്ടികളോട് ഫണ്ണിക്വസ്റ്റ്യന്‍' പരിപാടിക്കും തുടക്കം കുറിച്ചു.ക്ലബ്ബ് കണ്‍വീനര്‍ ജസ്മിന്‍ റ്റീച്ചര്‍,അധ്യാപകവിദ്യാര്‍ത്ഥികളായ ആനന്ദ്,ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Friday, 23 August 2019
Sunday, 18 August 2019
വിശ്വാസ തട്ടിപ്പുകള്‍ പിടിമുറുക്കുന്ന കേരളം
ഉപന്യാസം
വിശ്വാസ
തട്ടിപ്പുകള്‍ പിടിമുറുക്കുന്ന
കേരളം
നാം
ഇന്ന് അനുഭവിക്കുന്ന വിപത്തുകളില്‍
ഒന്നാണ് അന്ധവിശ്വാസം.
അന്ധവിശ്വാസം
എന്ന് പറഞ്ഞാല്‍...
നമ്മുടെ
മനസില്‍ ആദ്യം എത്തുന്നത്,
മരത്തില്‍
ആരോ തറച്ച ഒരു ആണി,
അത്
വലിച്ചൂരിയാല്‍ പ്രേതം
കൂടെവരുമെന്ന്...
ഒരു
കണക്കില്‍ പറഞ്ഞാല്‍ അത്
അന്ധവിശ്വാസമാണ്.
പക്ഷെ
ഇന്ന് നാം നവമാധ്യമങ്ങളിലൂടെ
കാണുന്നുണ്ട്.
നമുക്കും
ചില അനുഭവങ്ങള് ഉണ്ടായേക്കാം.
കേരളത്തില്‍
അന്ധവിശ്വാസമൊന്നും ഇല്ലെന്ന്
നമ്മള്‍ പറയും.
പക്ഷെ
ഇപ്പോള്‍ എന്താണ് അവസ്ഥ?
എല്ലാ
കാര്യത്തിലും മുന്‍പന്തിയില്‍
എത്തുന്ന നമ്മള്‍ കേരളീയര്‍
ഇതിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്..
നാം
പത്രങ്ങളില്‍ കാണുന്നതാണ്,
ബാധ
ഒഴിപ്പിക്കാനെന്ന വ്യാജേന
വീട്ടില്‍ കയറിക്കൂടി സാധനങ്ങള്‍
മോഷ്ടിക്കുകയും കുട്ടികളെ
ഉപദ്രവിക്കുകയും ചെയ്യുന്നത്.
മാതാപിതാക്കളും
ഇതിനു കൂട്ടുനില്‍ക്കുകയാണ്.
നിധി
എടുുത്തു കൊടുക്കാമെന്ന്
പറഞ്ഞ് പണം വാങ്ങിയെന്നും,
ആര്‍ത്തവ
സമയത്ത് പെണ്‍ക്കുട്ടിയെ
വീട്ടിൽ കയറ്റാതെ വീട്ടിനോട്
ചേർന്ന് ഒരു ഷെഡ് കെട്ടി അവിടെ
താമസിപ്പിച്ചു എന്നും ,
മഴയും
കാറ്റും വന്നപ്പോൾ ആ പെണ്‍കുട്ടി
കരഞ്ഞുപറഞ്ഞു,
എന്നെ
വീട്ടിൽ കയറ്റണമെന്നും ഇപ്പോൾ
ഈ ഷെഡ് പൊളിഞ്ഞു വീഴുമെന്നും.
എന്നാൽ
മാതാപിതാക്കള്‍ അന്ധവിശ്വാസത്തെ
മുറുകെ പിടിച്ചുകൊണ്ടിരുന്നു.
എന്നിട്ടോ,
തെങ്ങ്
മുറിഞ്ഞ് വീണ് ആ ഷെഡ് തകര്‍ന്ന്
തൽസമയം ആ കുഞ്ഞ് മരണപ്പെട്ടു.
അന്ധവിശ്വാസത്തിന്റെ
കരങ്ങളിൽ അകപ്പെട്ട ആ
മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടതോ,
സ്വന്തം
മകളെ!
ഇതു
മാത്രമല്ല,
ഇന്ത്യയിലേയും
കേരളത്തിലേയും നാനാഭാഗങ്ങളില്‍
ഇപ്പോഴും നടക്കുന്നുണ്ടാവും
പണത്തിനു വേണ്ടിയും
സൗഭാഗ്യങ്ങൾക്കുവേണ്ടിയും
ബലി കൊടുക്കുന്നത്,
കാളയേയും
പോത്തിനേയുമൊന്നുമല്ല,
പിഞ്ചുകുഞ്ഞുങ്ങളെ....!
ഇന്നു
നമ്മൾ കാണുന്ന ഒരു കാഴ്ചയാണ്
പരീക്ഷാ സമയങ്ങളില്‍ കുട്ടികളുടെ
കൈയിലും കഴുത്തിലും ഇടുപ്പിലും
തോളിലും ചരടുകള്‍ കെട്ടുന്നു...
അങ്ങനെയങ്ങനെ...ഇതുകൊണ്ട്
എന്താണ്ഉപയോഗം...
എന്തോ
മന്ത്രിച്ച് കെട്ടുന്ന
വെറുമൊരു നൂലിന് ഒരു പട്ടം
പറത്താനും മുത്തുകൊരുക്കാനുമല്ലാതെ
എന്ത് ഉപയോഗം.
ദൈവവിശ്വാസം
നല്ലതാണ്.
പക്ഷെ
അന്ധവിശ്വാസമായാൽ!
ദൈവത്തോടുള്ള
ഭക്തി,
ബഹുമാനം,
ആദരവ്
എല്ലാം നല്ലതാണ്.
. അന്ധവിശ്വാസങ്ങള്‍
ഇപ്പോഴും പണ്ടും ഒരേപോലായിരുന്നു.
അമ്മൂമ്മമാര്‍
പറയും കണ്ണ് തട്ടാതിരിക്കാന്‍,
അല്ലെങ്കില്‍
കണ്ണേറുതട്ടിയാല്‍ കുറച്ച്
വറ്റല്‍ മുളകും ഉപ്പും
കുരുമുളകും എല്ലാം എടുത്ത്
ഉഴിഞ്ഞ് അടുപ്പിലോട്ടിടും.
എന്തിനാണിത്..
ഇതിന്റെയൊന്നും
ഒരാവിശ്യവും ഇല്ല.
ഇതിനുദാഹരണം
രചനകളിലുമുണ്ട്.
വൈക്കം
മുഹമ്മദ് ബഷീറിന്റെ
'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
'
എന്ന
കിടിലന്‍ നോവലിലെ ഒരു ഭാഗത്ത്
കുഞ്ഞിപ്പാത്തുമ്മാക്കും
ഇതുപോലെ ബാധ ഒഴിപ്പിക്കുന്നുണ്ട്
.ഈ
ഭാഗം കിനാവുകളുടെ കാലം എന്ന
പേരില്‍ മുന്‍വര്‍ഷങ്ങളിലെ
8-ാം
ക്ലാസിലെ പാഠപുസ്തകത്തിൽ
ഉണ്ടായിരുന്നു.
കുഞ്ഞുപ്പാത്തുമ്മാക്ക്
കരളില് വേദന എന്ന് പറയുന്നുണ്ട്.
എന്താണ്
കാര്യം എന്ന് പറയുന്നില്ല.അതിനെ,
അവൾക്ക്
ബാധ കൂടിയതാണെന്ന് പറഞ്ഞ്
മുസിലിയാരെ വിളിച്ചോണ്ട്
വരുന്നു.
അയാള്‍
ഇവളെ അടിക്കുകയും ഒക്കെ
ചെയ്യുന്നു.ഇതുപോലെത്തന്നെ
കെ.പി
മുഹമ്മദിന്റെ ദൈവത്തിന്റെ
കണ്ണ് എന്ന നോവലിലും ഇത്
പറയുന്നുണ്ട്.
ഒരു
കൂണിന്റെ അടുത്ത് പോയി അത്
പറിച്ചു എന്ന് പറഞ്ഞ് ഒരു
മനുഷ്യനെ ഭ്രാന്താനാക്കിയ
കഥ.
അയാള്‍
മാനസികമായി മന്ദമായ
അവസ്ഥയിലാണ്.അതിനെ
ബാധ കൂടിയതാണെന്ന് പറഞ്ഞ്
ഒരു മുറിയിൽ അടച്ചിട്ട്,
കഴിക്കാന്‍
കൊടുക്കുന്നതോ പൊട്ടിയ
അലുമിനിയം പാത്രങ്ങലില്‍.
അവസാനം,
കറി
തള്ളിയിട്ടെന്നും പറഞ്ഞ്
മൂത്താപ്പ അയാളെ ചവിട്ടി-
അയാള്‍
മരിക്കുകയാണ്.
മനുഷ്യന്റെ
ഇതുപോലത്തെ പ്രശ്നങ്ങള്‍ക്ക്
കാരണം അജ്ഞതയാണോ അതോ അറിവില്ലായ്മ
നടിക്കുകയാണോ എന്നറിയില്ല.
പക്ഷെ
ഇത് തെറ്റാണ്.
ഇനിയും
മാറാം.
അന്ധവിശ്വാസങ്ങള്‍ക്കെതിരേ
പോരാടാം.
ഒരുമിച്ച്
നില്ക്കാം.
കൈകോര്‍ക്കാം.
ഇത്
മാറ്റത്തിന്റെ സമയമാണ്.
അന്ധവിശ്വാസങ്ങളില്ലാത്ത
ലോകം എന്ത് മനോഹരമാണ്!!!!
അസ്ഹ നസ്രീന്‍
പത്ത് സി
ഗവ.എച്ച്.എസ് കരിപ്പൂര്
ഞാന്‍ പ്രധാനമന്ത്രിയായാല്‍
വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യമത്സരത്തില്‍ നിന്നും
ഉപന്യാസം
വിഷയം- ഞാന്‍ പ്രധാനമന്ത്രിയായാല്‍
ഉപന്യാസം
വിഷയം- ഞാന്‍ പ്രധാനമന്ത്രിയായാല്‍
ഉപന്യാസം
ഞാൻ
പ്രധാനമന്ത്രിയായാൽ
ഞാൻ
പ്രധാനമന്ത്രിയായാല്‍
എനിക്ക് എന്റെ പദവി നന്നായി
വിനിയോഗിക്കാൻ ആഗ്രഹമുണ്ട്.
ഞാൻ
ജനങ്ങളുടെ നന്മയ് ക്കും
ഉന്നമനത്തിനുമായി
പ്രയത്നിക്കും.എനിക്കാവുന്ന
ജനങ്ങൾക്ക് നന്മയേകുന്ന
ഒരു നല്ല ഭരണാധിക്കാരിയാവാൻ
ശ്രമിക്കും തെറ്റ് ചെയ്യുന്ന
എല്ലാവരെയുെ ഞാൻ നിയമത്തിനു
മുൻപിൽ കൊണ്ട് വരും അവര
അർഹിക്കുന്ന ശിക്ഷയും നൽകും.
ഇന്ന്
പലപല ഉദ്യോഗസ്ഥരും കൈകൂലി
വാങ്ങി കുത്തുക കമ്പനികൾക്ക്
പ്രവർത്തിക്കാൻ അനുവദിക്കും
എന്നാൽ ഞാൻ പദവിയിൽ ഇരിക്കുമ്പോൾ
ജനങ്ങളുടെ ചോരയൂറിക്കുടിക്കുന്നകുത്തകമ്പനികളെ
വളരാൻ അനുവദിക്കില്ല.ഞാൻ
എന്നെക്കോണ്ടാവും വിധം എന്റെ
രാജ്യത്തിന്റെ വളർച്ചയെ
സഹായിക്കും എന്റെ ജനങ്ങളെ
ദ്രോഹിക്കുന്നവർ അർഹിക്കുന്ന
ശിക്ഷനൽകും.ഞാൻ
ഭരണത്തിലേറുമ്പോൾ
സ്ത്രീകൾക്കെതിരെയുള്ള
അക്രമങ്ങൾക്ക് എതിരെ
പൊരുതും.ഉദ്രോഗസ്ഥരുടെ
അഴിമതികള്‍ പുറത്ത് കൊണ്ടുവരാൻ
ഞാൻ വിശ്വസ്ത്തരായ ആളുകളെ
നിയമിക്കും.എന്റെ
രാജ്യത്ത് പണക്കാരൻ -പാവപ്പെട്ടവൻ
,ജാതിയിൽ
ഉയർന്നവൻ -താഴ്ന്നവർ
തുടങ്ങിയവരെ ഒന്നായിരിക്കാൻ
ഞാൻ ആവിശ്യപ്പെടും.മൃഗത്തിന്റെ
പേരിലോ,സത്യത്തിന്റെ
പേരിലോയുള്ള കൊലപാതകം
നടത്തുന്നവരെ ഞാൻ ശിക്ഷിക്കും.സമൂഹത്തിൽ
ഇന്ന് അന്ധവിശ്വാസങ്ങൾ
പെരുകുകയാണ്.ഇവ
മനുഷ്യനെ പറഞ്ഞുണ്ടാക്കുന്നവയാണെന്നും
ഇവക്കെതിരെ ശബ്ദമുയർത്താനും
സമൂഹത്തിന്റെ നന്മയെയും
ശാസ്ത്രത്തെയും വളർത്താനുമുള്ള
ബോധവൽക്കരണ ക്ലാസുകൾ നടത്തും
.ചില
അനാവശ്യനിയമങ്ങൾ എടുത്ത്
കളയും പുതിയ ചിലത് ചേർക്കും.
ഞാൻ
പ്രധാനമന്ത്രിയായിരിക്കുമ്പോൾ
ഞാൻ പറയും ഒരുമ ,സ്നേഹം,നന്മ,എന്നിവ
ജീവിതത്തിൽ എപ്പോഴും
പാലിച്ചിരിക്കേണ്ടവയാണ്.
ചില
നികുതികളിൽ നിന്ന് ലഭിക്കുന്ന
അധിക വരുമാനം ഞാൻ പാവപ്പെട്ട
കുട്ടികൾക്കായി ഉപയോഗിക്കും.എല്ലാവർക്കും
വിദ്യാഭ്യാസം ഉറപ്പാക്കും
എന്റെ
സ്വപ്നങ്ങളേക്കാൾ ഞാൻ പ്രാധാന്യം
നൽകുന്നത് കുഞ്ഞ്മനസ്സുകളുടെ
സ്വപ്നങ്ങൾക്കായിരിക്കും.
അനസിജ്
M.S
6 A
Saturday, 17 August 2019
ചിങ്ങം നവോത്ഥാനമാസമായി ആചരിക്കല്‍
ചിങ്ങം നവോത്ഥാനമാസമായി ആചരിക്കല്‍
കരപ്പൂര് ഗവ.ഹൈസ്കൂളില്‍ ചിങ്ങമാസം നവോത്ഥനമാസമായി ആചരിക്കുന്നതിനു തുടക്കം കുറിച്ചു.സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് തയ്യാറാക്കിയ മലയാളം നവോത്ഥാന കലണ്ടര്‍ പ്രകാശനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ നവോത്ഥാനപ്പതിപ്പുകള്‍ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ പാലോട് ദിവാകരന്‍ 'നവോത്ഥാനം കേരളത്തില്‍ 'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് കരിപ്പൂര് ഖാദിബോര്‍ഡ് യൂണിറ്റിനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.റ്റി ആര്‍ സുരേഷ് കുമാര്‍ പ്രദര്‍ശിപ്പിച്ചു.വൃക്ഷത്തൈകള്‍ നട്ടു.ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലെ നവോത്ഥാനനായകരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള അറിവുകള്‍ കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ഹെഡ്മിസ്ട്രസ് അനിത വി എസ് , പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് ,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ്, രാജേഷ് ,ഷീജാബീഗം ,എന്നിവര്‍ പങ്കെടുത്തു.
കരപ്പൂര് ഗവ.ഹൈസ്കൂളില്‍ ചിങ്ങമാസം നവോത്ഥനമാസമായി ആചരിക്കുന്നതിനു തുടക്കം കുറിച്ചു.സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് തയ്യാറാക്കിയ മലയാളം നവോത്ഥാന കലണ്ടര്‍ പ്രകാശനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ നവോത്ഥാനപ്പതിപ്പുകള്‍ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ പാലോട് ദിവാകരന്‍ 'നവോത്ഥാനം കേരളത്തില്‍ 'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് കരിപ്പൂര് ഖാദിബോര്‍ഡ് യൂണിറ്റിനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.റ്റി ആര്‍ സുരേഷ് കുമാര്‍ പ്രദര്‍ശിപ്പിച്ചു.വൃക്ഷത്തൈകള്‍ നട്ടു.ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലെ നവോത്ഥാനനായകരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള അറിവുകള്‍ കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ഹെഡ്മിസ്ട്രസ് അനിത വി എസ് , പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് ,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ്, രാജേഷ് ,ഷീജാബീഗം ,എന്നിവര്‍ പങ്കെടുത്തു.
DSLR പരീക്ഷണങ്ങള്‍
ചെയ്യുന്ന ജോലി ഒരു പ്രൊഫഷനപ്പുറം ഒരു പാഷനാകുമ്പോഴാണ് അത് തീര്‍ത്തും ഹൃദ്യമായി സംഭവിക്കുന്നതും.വിനിമയം ചെയ്യപ്പെടുന്നതും.ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ നിധിന്‍ശ്യാം പുതിയ ലിറ്റില്‍കൈറ്റ്സ് അംഗങ്ങള്‍ക്ക് DSLR ക്യാമറയില്‍ ഫോട്ടോഗ്രഫി പരിചയപ്പെടുത്തിയപ്പോള്‍ അതാണ് മനസിലായത്.തുടര്‍ന്നും നിധിനെത്തും അടുത്ത ഘട്ടങ്ങള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാന്‍.
Tuesday, 6 August 2019
യുദ്ധവിരുദ്ധദിനാചരണം
സഡാക്കുവിനെ
അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും
യുദ്ധവിരുദ്ധദിനാചരണം
സഡാക്കുവിനെ
അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍
യുദ്ധവിരുദ്ധദിനാചരണം
നടന്നു.കുട്ടികള്‍
സഡാക്കു കൊക്കുകള്‍
നിര്‍മിച്ചു.സഡാക്കുവിന്റെ
ജീവിതകഥ അമിത അവതരിപ്പിച്ചു.ഹിരോഷിമനാഗസാക്കി
ദുരന്തചരിത്രം അഹ് സ നസ്രീന്‍
അവതരിപ്പിച്ചു.
ഹെഡ്മിസ്ട്രസ്
അനിത വി എസ്,
ഷീജാബീഗം
എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്
യുദ്ധവിരുദ്ധ സന്ദേശം നല്‍കി.
ബിന്ദുശ്രീനിവാസ്
സ്നേഹപ്രാവൊരുക്കി.യുദ്ധക്കെടുതികള്‍
വിഷയമായ സിനിമകള്‍
സ്കൂള്‍ ലിറ്റില്‍കൈറ്റ്സിന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചു.മംഗളം
റ്റീച്ചറുടെ യുദ്ധവിരുദ്ധകവിത
കുട്ടികള്‍
ആലപിച്ചു.ആലപിച്ചു.യുദ്ധവിരുദ്ധപോസ്റ്ററുകള്‍
നിര്‍മിച്ചു.മനോഹരന്‍
എന്‍,,
സുജ
ഡി,
എന്നീ
അദ്ധ്യാപകര്‍ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)