Friday, 23 August 2019

ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം

സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബി( 'മിനര്‍വ' )ന്റെ ഉദ്ഘാടനം ക്ലബ്ബ്   ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് അനിത വി എസ് നിര്‍വഹിച്ചു.പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു ഉദ്ഘാടനവേദിയിലെ പ്രവര്‍ത്തനങ്ങള്‍.ഇംഗ്ലീഷ് ക്ലബ്ബ് നോട്ടീസ് ബോര്‍ഡ് തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു..ക്ലബ്ബ് കൂട്ടുകാര്‍ രൂപം നല്‍കിയ മൊമന്റൊ എച്ച് എം നു നല്‍കി.പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന കല്ലേന്‍ പൊക്കുടനെ പരിചയപ്പെടുത്തി.പരിസ്ഥിതിയുടെ കഥ പറയുന്ന പുസ്തകം പരിചയപ്പെടുത്തി.മുളകൊണ്ടും,മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച പേന ,മറ്റു അലങ്കാരവസ്തുക്കള്‍ഇവ പരിചയപ്പെടുത്തി. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയെടുത്തു..എല്ലാ ആഴ്ചയിലും  'കുട്ടികളോട് ഫണ്ണിക്വസ്റ്റ്യന്‍' പരിപാടിക്കും തുടക്കം കുറിച്ചു.ക്ലബ്ബ് കണ്‍വീനര്‍ ജസ്മിന്‍ റ്റീച്ചര്‍,അധ്യാപകവിദ്യാര്‍ത്ഥികളായ ആനന്ദ്,ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.






No comments:

Post a Comment