Saturday, 17 August 2019

ചിങ്ങം നവോത്ഥാനമാസമായി ആചരിക്കല്‍

ചിങ്ങം നവോത്ഥാനമാസമായി ആചരിക്കല്‍

 കരപ്പൂര് ഗവ.ഹൈസ്കൂളില്‍ ചിങ്ങമാസം നവോത്ഥനമാസമായി ആചരിക്കുന്നതിനു തുടക്കം കുറിച്ചു.സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് തയ്യാറാക്കിയ മലയാളം നവോത്ഥാന കലണ്ടര്‍ പ്രകാശനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ നവോത്ഥാനപ്പതിപ്പുകള്‍ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ പാലോട് ദിവാകരന്‍  'നവോത്ഥാനം കേരളത്തില്‍ 'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് കരിപ്പൂര് ഖാദിബോര്‍ഡ് യൂണിറ്റിനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.റ്റി ആര്‍ സുരേഷ് കുമാര്‍ പ്രദര്‍ശിപ്പിച്ചു.വൃക്ഷത്തൈകള്‍ നട്ടു.ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലെ നവോത്ഥാനനായകരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള അറിവുകള്‍  കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ഹെഡ്മിസ്ട്രസ് അനിത വി എസ് , പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് ,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ്, രാജേഷ് ,ഷീജാബീഗം ,എന്നിവര്‍ പങ്കെടുത്തു.
  







No comments:

Post a Comment