പൊതു വിദ്യാഭ്യാസവകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയില് ഞങ്ങളും പോയി ഒരു പ്രതിഭയെ ആദരിക്കാന്.ദൂരെയെങ്ങും പോകേണ്ടിവന്നില്ല പള്ളിക്കൂടത്തിനു തൊട്ടരികിലുണ്ട്....ഞങ്ങടെ കുട്ടികള് വായിക്കുന്ന'ചങ്ങായിവീടി'ന്റേയും,'വിചിത്രക്കണ്ണാടി'യുടേയും ,'ബിമകളുടെ ലോക'ത്തിന്റേയും,'കൊക്കരജീനി'ന്റേയുമൊക്ക കഥാകാരന് പി കെ സുധി അവരുതമ്മില് നല്ല വര്ത്തമാനം പറഞ്ഞു.എഴുത്തിനെ പറ്റി ,വായിച്ച പുസ്തകങ്ങള്,പണ്ടത്തെ ക്ലാസനുഭവങ്ങള്,പുതിയക്ലാസുമുറിയനുഭവങ്ങള്,മനുബെന്റെ ഡയറിക്കുറിപ്പുകളെ കുറിച്ച്
,നാടിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ കുറിച്ച്
അങ്ങനെയെല്ലാം....ഞങ്ങട ലൈബ്രറിയിലേക്കു പുസ്തകവും മറ്റു വായനസാമഗ്രികളും
തന്നു.എഴുത്തുകാരികളുള്ള ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്.നല്ല
എഴുത്തിനുപിന്നില് കഠിനാധ്വാനം അത്യാവശ്യമാണെന്ന ധാരണയവര്ക്കുണ്ടായി.അതായിരുന്നു ഇന്നവര്ക്കു കിട്ടിയ സന്ദേശവും...സ്കൂളില് തിരികെ വന്ന ശേഷമാണ് ഞങ്ങളോര്ത്തത് ഞങ്ങളദ്ദേഹത്തെ ആദരിച്ചില്ല.വര്ത്തമാനം പറഞ്ഞതേയുള്ളു.❤️😍❤️😍❤️
No comments:
Post a Comment