Friday, 1 November 2019

മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും

മലയാളഭാഷാവാരാഘോഷവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും

കരിപ്പൂര് ഗവ.ഹൈസ്കൂളിലെ മലയാള ഭാഷ വാരാചരണം സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് തയ്യാറാക്കിയ മലയാളം ഡിജിറ്റല്‍ കണ്ടര്‍ പ്രകാശനം ചെയ്തുകൊണ്ട് അധ്യാപകനും കലാകാരനുമായ സാജന്‍ നിര്‍വഹിച്ചു.ചിങ്ങം മുതല്‍ കര്‍ക്കടകം വരെയുള്ള മലയാളമാസങ്ങളുടെ കലണ്ടറാണ് സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് തയ്യാറാക്കിയത്.ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ സജ്ജീകരിച്ച ക്ലാസ് ലൈബ്രറി ഉദ്ഘാടനവും നടന്നു.പുസ്തകശേഖരണത്തിനായി സ്കൂളില്‍ തയ്യാറാക്കിയ പുസ്തകത്തൊട്ടിലില്‍ കുട്ടികളും അധ്യാപകരും പുസ്തകം നിക്ഷേപിച്ചു.ഭരണഘടനയുടെ എഴുപതാം  വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ സ്കൂളുകളുടെ ഭരണഘടന നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന'നൈതികം’   പരിപാടിക്കു തുടക്കം കുറിച്ചു. പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു. ലിറ്റില്‍ കൈറ്റ്സ് കണ്‍വീനര്‍മാരായ ജ്യോതിക വി ,  അല്‍ അമീന്‍  എന്നിവര്‍ ലിറ്റില്‍കൈറ്റ്സ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സംഗീത രാജേഷ് ,പി റ്റി എ അംഗം പ്രേമലത  ,മംഗളാംമ്പാള്‍ ,പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.    











No comments:

Post a Comment