Friday, 26 March 2021

വീട്ടിലൊരു ശാസ്ത്രലാബ്

 സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികള് കരിപ്പൂര് ഗവ ഹൈസ്കൂളില് വിജയകരമായി പൂര്ത്തിയാക്കി.സ്കൂളിലെ എല് പി യു പി അധ്യാപകരും നഴ്സറി അധ്യാപകരും,അധ്യാപകവിദ്യാര്ത്ഥികളും ചേര്ന്ന് മുഴുവന് വിദ്യാര്ത്ഥികള്ക്കുമായി തയ്യാറാക്കിയ ഗണിത, ശാസ്ത്ര,സമൂഹ്യ ശാസ്ത്ര കിറ്റുകള് രക്ഷകര്ത്താക്കള്ക്ക് വിതരണം ചെയ്തു.















 

Friday, 19 March 2021

ഉപന്യാസ മത്സരത്തില്‍ രണ്ടാംസ്ഥാനം

കേരള വനം വന്യജീവി വകുപ്പിന്റെയും കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സറ്റെന്‍ഷന്‍ യൂണിറ്റിന്റേയും,ഫോറസ്ട്രി ക്ലബ്ബുകളുടേയും ആഭിമുഖ്യത്തില്‍ വാട്സാപ്പിലൂടെ സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളിലെ എട്ടാം ക്ലാസുകാരനായ അഭിനന്ദ് ബി എച്ച് ആണ്.



Thursday, 18 March 2021

വീട്ടിലൊരു ശാസ്ത്രലാബ്

 കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികള്‍ക്ക് നെടുമങ്ങാട് ബി ആര്‍ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളില്‍ നിന്നും പരീക്ഷണങ്ങള്‍ക്കാവശ്യമായ നിരവധി വസ്തുക്കള്‍ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങള്‍ക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടില്‍ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന്.വീട്ടിലൊരു ശാസ്ത്രലാബ് രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കിയത് അധ്യാപകനായ സജയകുമാര്‍ സാറാണ്.വീടുകളില്‍ സാധാരണമായ ഉപകരണങ്ങളുപയോഗിച്ച് ശാസ്ത്ര തത്വങ്ങള്‍ മനസിലാക്കാനുള്ള പരീക്ഷണങ്ങള്‍ രക്ഷകര്‍ത്താക്കള്‍ ചെയ്തു പഠിച്ചു.











Thursday, 11 March 2021

ഗണിതലാബ്@ഹോം

കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികള്‍ക്ക് നെടുമങ്ങാട് ബി ആര്‍ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളില്‍ നിന്നും പരീക്ഷണങ്ങള്‍ക്കാവശ്യമായ നിരവധി വസ്തുക്കള്‍ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങള്‍ക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടില്‍ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഗണിതലാബ്@ഹോം പരിപാടി കരിപ്പൂര് സ്കൂളില്‍ നടന്നു.രക്ഷകര്‍ത്താക്കളും അധ്യാപകരം  പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.








Friday, 5 March 2021

ഗണിതം സുന്ദരം

സുന്ദരമായതെന്തിനു പിന്നിലും ഗണിതമുണ്ട്...പ്രകൃതിയിലുണരുന്നതിനു പിന്നിലും ചിന്തയിലുണരുന്നതിനുപിന്നിലും...ഇവിടെ ഞങ്ങളുടെ എട്ടാംക്ലാസുകാരന് ഷാരോണിന്റെ ചിന്തയിലുണര്ന്നതാണ്...അവന്റെ കൈകള് സൃഷ്ടിച്ചതാണ്.The poetry of logical ideas 🔴🌼🌻🍀




















🌲