കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകള്‍
പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന
വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ്
പദ്ധതികള്‍ക്ക് നെടുമങ്ങാട് ബി ആര്‍ സി യുടെ നേതൃത്വത്തിലുും തുടക്കംകുറിച്ചു. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ
കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളില്‍ നിന്നും
പരീക്ഷണങ്ങള്‍ക്കാവശ്യമായ നിരവധി വസ്തുക്കള്‍ കണ്ടെത്തുകയും സമഗ്രശിക്ഷ
കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങള്‍ക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ
വിദ്യാര്‍ത്ഥിയുടെയും വീട്ടില്‍ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി
ആവിഷ്‌കരിച്ചിരിക്കുന്നത്.ഗണിതലാബ്@ഹോം പരിപാടി കരിപ്പൂര് സ്കൂളില്‍ നടന്നു.രക്ഷകര്‍ത്താക്കളും അധ്യാപകരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
Thursday, 11 March 2021
ഗണിതലാബ്@ഹോം
Subscribe to:
Post Comments (Atom)
No comments:
Post a Comment