Sunday, 13 October 2024

ക്വിസ് മത്സരത്തിൽ 3-ാം സ്ഥാനം

 നെടുമങ്ങാട് പ്ലാവറ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലളിത ടീച്ചർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള താലൂക്ക് തല ക്വിസ് മത്സരത്തിൽ 3-ാം സ്ഥാനം നേടിയകരിപ്പൂരിലെ മിടുക്കർ - അദ്വൈത് R  & രാംചന്ദ് AS.


 

Tuesday, 8 October 2024

Sexual education

 തിരുവനന്തപുരം കളക്ട്രേറ്റിൻ്റെ ആഭിമുഖ്യത്തിൽ കനൽ NGO സംഘടനയുടെ നേതൃത്വത്തിൽ 9-ാം ക്ലാസിലെ കുട്ടികൾക്ക് Sexual education Class നൽകി.




swimming ൽജില്ലയിലേക്ക്

 നെടുമങ്ങാട് ഉപജില്ല സബ് ജൂനിയർ വിഭാഗം swimming 200 m free style ൽ 2nd Prire, 50 m ൽ 3rd Prize ഇവ  കരിപ്പൂർ ജി എച്ച് എസിലെ അനുലക്ഷ്മി നേടി.


 

ശാസ്ത്ര മേളയിൽ ജില്ലയിലേക്ക്

 നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗം നമ്പർ ചാർട്ടിൽ അഭിമന്യ ബി, എച്ച് എസ് വിഭാഗം എംബ്രോയ്ഡറി വർക്കിൽ വൈഗ ആർ ഷിബു എന്നിവർ 2nd Agrade ഓടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  എച്ച് എസ് വിഭാഗം ക്ലേ മോഡലിങ്ങിൽ ഒന്നാംസ്ഥാനം& എ ഗ്രേഡ്  അഖിൽ എച്ച് നേടി.

അഭിമന്യ ബി

വൈഗ ആർ ഷിബു


അഖിൽ എച്ച്

Friday, 4 October 2024

ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം

    കുസാറ്റിൻ്റെ സഹായത്തോടെവിദ്യാർത്ഥികൾക്ക് തൊഴിലാധിഷ്ഠിത വിദ്യാഭ്യാസംനൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്രിയേറ്റീവ് കോർണറിൻ്റെ ഉദ്ഘാടനം നെടുമങ്ങാട് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ പ്രമോദ് അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ബീന ടീച്ചർ സ്വാഗതം ആശംസിച്ചു നെടുമങ്ങാട് എ ഇ ഒ ബിജു സാർ , ജനപ്രതിനിധികൾ മുതലായവർ ആശംസകൾ അർപ്പിച്ചു. 







Thursday, 3 October 2024

മോട്ടിവേഷൻ ക്ലാസ്

 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് കൗമാരം പ്രത്യേകതകളും പ്രശ്നങ്ങളും എന്ന വിഷയത്തെ അധികരിച്ച് സ്കൂളിലെ മുൻ അധ്യാപികയും. ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ മംഗളം ടീച്ചർ ക്ലാസ്സെടുത്തു.കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുള്ള പരിശീലനം നൽകി.  പഠന പ്രശ്നങ്ങൾ. അനുതാപം മുതലായവയുമായി ബന്ധപ്പെട്ട് കുട്ടികളുമായി ടീച്ചർ സംവദിച്ചു.



 

Wednesday, 2 October 2024

ഗാന്ധിജയന്തി ദിനാചരണം

   ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന .സംഗീതാർച്ചന, ഗാന്ധി അനുസ്മരണം, കുട്ടികളുടെ വിവിധ മത്സരങ്ങൾ ,ഗാന്ധി സന്ദേശം ,പ്രതിജ്ഞ എന്നിവ നടത്തി.ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രീ ലൈജു അധ്യക്ഷനായി .കൺവീനർ ഗോപികടീച്ചർ സ്വാഗതം ആശംസിച്ചു .എച്ച് എം ബീന ടീച്ചർ ,വലിയമല സ്റ്റേഷനിലെ സി പി ഒ മാരായ ശ്രീ ഷിജു ,ശ്രീമതി അശ്വതി എന്നിവർ ആശംസകൾ അറിയിച്ചു .വയോജന ദിനത്തോടനുബന്ധിച്ച് കേരള പോലീസിൻ്റെ ഷോർട്ട് ഫിലിം പ്രദർശനം നടന്നു. സ്കൂൾ പരിസരം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വൃത്തിയാക്കി.