Saturday, 20 October 2007

ആടാം പാടാം

ചിരട്ടയും നൂല്‍ക്കമ്പിയും പാട്ടയും ഒട്ടുകറയും കൊണ്ട്‌ ഞങ്ങള്‍
സംഗീതോപകരണങ്ങള്‍ ഉണ്ടാക്കി.അങ്ങനെ ഒരു ഗായകസംഘം.
നവംബര്‍ ഒന്‍പതിനു 'ആടാം പാടാം' അരങ്ങിലെത്തി.
പോണിച്ചെണ്ട
തകരപ്പാട്ടയുടെ വായില്‍ ഒട്ടുകറ[റബ്ബറിന്റെ]പരത്തി റബ്ബര്‍ ബാന്റ്‌ കൊണ്ട്‌ കെട്ടിയുണ്ടാക്കി.
ഒരു ചൂരല്‍ക്കമ്പിന്റെ അറ്റത്ത്‌ തുണി കെട്ടി കോലുണ്ടാക്കി.
നാട്ടുവീണ
പാഴായ തടിത്തുണ്ടില്‍ കങ്കൂസുനൂലുകെട്ടി പരുവപ്പെടുത്തിയെടുത്തു.
കുഴല്
‍പി.വി.സി.പൈപ്പുകൊണ്ടു കുഴല്‍.നല്ല കിടിലം മുഴക്കം.
വിജയ്‌ കമ്പോസറായുള്ള ഈ സംഘത്തില്‍ അപു.പി.ഉത്തമന്‍,ശാന്തിഭൂഷണ്‍,ജിതിന്‍,സനല്‍,ശ്രീലാല്‍,പ്രണവ്‌,അക്ഷയ്‌,അരുണ്‍,ശ്യാംദേവ്‌,
അനൂപ്‌ അഗസ്റ്റിന്‍,കൃഷ്ണചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
അപു.പി.ഉത്തമന്‍
‍ശാന്തി‍
ജിതിന്‍

Thursday, 18 October 2007

കോയിക്കല്‍ കൊട്ടാരം

നെടുമങ്ങാടിന്റെ മണ്ണില്‍ ചരിത്ര-സ്മൃതികളുണര്‍ത്തി നില്‍ക്കുന്നു ഈകൊട്ടാരം.തിരുവിതാം കൂറിലെ ഇളവല്ലൂര്‍നാട്‌ എന്ന കൊച്ചു രാജ്യം നെടുമങ്ങാടും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു.ഇവിടുത്തെ താവഴികളില്‍ ഒന്നായ പേരകം സ്വരൂപത്തിന്റെ ആസ്താനമന്ദിരമായിരുന്നു.ആറ്റിങ്ങല്‍ ഇളയ തമ്പുരാട്ടിയായ ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരംപണികഴിപ്പിച്ചത്‌.1677 മുതല്‍1684 വരെ അവര്‍ ഇവുടത്തെ ഭരണം നടത്തി.മാര്‍ത്താണ്ഡ-വര്‍മ്മ മഹാരാജാവിന്റെ കാലത്ത്‌ ഈ കൊട്ടാരം വേണാട്‌ രാജവംശത്തിന്റെ കൊട്ടാരങ്ങളില്‍ ഒന്നായി.സ്വതിതിരുനാള്‍ രാജാവിന്റെ മാതാവായ റാണിലക്ഷിഭായിയാണ്‌ അവസാനമായി[1809]കോയിക്കല്‍ കൊട്ടാരത്തില്‍താമസിച്ചത്‌.കോയിക്കല്‍ കൊട്ടാരത്തിന്റെ നാലുകെട്ടിന്റെ ആകൃതിയിലാണ്‌ കൊട്ടാരത്തിന്റെനടുമുറ്റത്തേക്കു വീഴുന്ന വെള്ളം പുരത്തേക്ക്‌ ഒഴുകുന്നതിന്‌ കരിങ്കല്‍ കൊണ്ടുള്ളകുഴലുകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.അടിയന്തര ഘട്ടങ്ങളില്‍ രാജാവിനും കുടുമ്പാഗങ്ങള്‍ക്കും രക്ഷപ്പെടുന്നതിനു വേണ്ടി കൊട്ടരത്തിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള തുരങ്കം രണ്ടു കിലോമീറ്റര്‍ അകലെയുള്ള കരുപ്പൂര് ‍വരെയുണ്ടായിരുന്നു.1979-ല്‍ സംസ്ഥാനപുരാവസ്തുവകുപ്പ്‌കോയിക്കല്‍കൊട്ടാരം ഏറ്റെടുത്തു.കേരളത്തിന്റെ ആദ്യ നാടന്‍ കലാമ്യൂസിയവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാണയശേഖരണ മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.


കൊട്ടാരത്തിലേക്ക്‌സ്വാഗതം.
നെടുമങ്ങാട്‌ ബസ്സ്‌സ്റ്റാന്റില്‍ നിന്ന്‌ സത്രംമുക്കിലേക്ക്‌ പോകുന്ന വഴിയില്‍ ശിവങ്കോവിലിന്‌ സമീപം.

Thursday, 11 October 2007

മാതൃഭൂമിയില്‍ കുട്ടികളുടെ കിളിത്തട്ട്‌




മാതൃഭൂമിയുടെ നെറ്റ്‌വര്‍ക്ക്‌ പേജില്‍ നമ്മുടെ
ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്ത വന്നു.
വായിക്കുവാന്‍: http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=127&general_ns_dt=2007-10-12&general_archive_display=yes&Farc=



ആദരാഞ്ജലികള്‍


അന്തരിച്ച
പ്രശസ്ത കഥാകാരന്_
ശ്രീ.സി.വി. ശ്രീരാമന്‌
ഞങ്ങളുടെ ആദരാഞ്ജലികള്‍.

ഞങ്ങള്‍ കണ്ട സിനിമ

ഞങ്ങള്‍ കണ്ട സിനിമ-'ഫാദര്‍'[മജീദ്‌ മജീദി].നല്ലൊരു ചിത്രമായിരുന്നു.ഒരു പതിനാലു വയസ്സുകാരന്റെ കഥയാണിതു പറയുന്നത്‌.ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കഥാനായകന്‍ അമ്മയേയുംപെങ്ങള്‍മാരെയും പോറ്റാനായി ജോലി ചെയ്യാനിറങ്ങുന്നു.എല്ലവരും കാണണം.

യദു
അഭിനു

Friday, 5 October 2007

ചക്കക്കുരു കറികള്‍

ആവശ്യമായ സാധങ്ങള്‍
1.ചക്കക്കുരുആവശ്യതിന്‌ 2.വെളുത്തുള്ളി 3.ജീരകം 4.ചുവന്നുള്ളി 5.മഞ്ഞള്‍ 6.തേങ്ങ 7.മുളക്‌ 8.ഉപ്പ്‌ . തയ്യാറാക്കുന്ന വിധം.
ചക്കക്കുരു തോടു കളഞ്ഞിട്ട്‌ വെള്ളരിക്കക്കഷ്ണം പോലെ ചക്കക്കുരു അരിയുക. അടുപ്പില്‍ വച്ചശേഷംഅതിനെ വേവിച്ച്‌ ഉടക്കുക. മേല്‍ പറഞ്ഞ ചേരുവകള്‍ അരച്ച്‌ ചേര്‍ക്കുക, കറി തിളച്ച ശേഷം കടുകു വറുത്തിടുക.പരിപ്പുകരിയുടെ അതേ മാതൃകയിലുള്ള ഇതു വെന്തു കഴിയുമ്പോള്‍ മഞ്ഞ നിറത്തിലായിരിക്കും.
ചക്കക്കുരു മെഴുക്ക്‌ പെരിട്ടി
ആവശ്യമായ സാധനങ്ങള്‍
1.മുളക്‌ 2.ഉള്ളി 3.വെളുത്തുള്ളി 4.ചക്കക്കുരു നീളത്തിനരിഞ്ഞത്‌
തയ്യാറാക്കുന്ന വിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ ചതച്ച്‌എണ്ണമൂക്കുമ്പോള്‍ എണ്ണയിലിട്ട്‌ ചക്കക്കുരുവും ചതച്ച്‌ ചേരുവകളുമിട്ട്‌ വഴറ്റിയെടുക്കുക. ഇത്‌ വെന്ത്‌ വരുമ്പോള്‍ ചുവപ്പ്‌ നിറത്തിലായിരിക്കും.
വിനീത്‌
9 c

Thursday, 4 October 2007

സ്കൂള്‍ വിശേഷങ്ങള്‍

നെടുമങ്ങാട്ടെ വായ്മൊഴി വഴക്കം
ത്താം ക്ലാസ്സിലെ മലയാളം പ്രോജെക്റ്റ്‌ വിഷയങ്ങള്‍ മലയാളപാഠാവലിയേയും [4-10]നെടുമങ്ങാടു പ്രദേശത്തെ വായ്മൊഴി വഴക്കത്തേയും കുറിച്ചായിരുന്നു.തിരോന്തരത്ത ഭാഷ +പരിഹാസത്തിനുള്ള ഒരു വിഷയമായതെന്തുകൊണ്ട്‌ എന്ന ചര്‍ച്ചയുണ്ടായി.ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ പഴമക്കാര്‍ ആഭാഷയെ നെഞ്ചേറ്റി ലാളിക്കുന്നു.കാസര്‍കോട്‌ മുതല്‍ കൊല്ലം വരെയുള്ള വായ്മൊഴിവഴക്കങ്ങള്‍ക്കില്ലാത്ത അയിത്തം ഞങ്ങളുടെ അമ്മമലയാളത്തിനെങ്ങനെ വന്നുകൂടി.

-ശാന്തി10.എ

ആദരാഞ്ജലികള്‍


നുഷ്യസ്നേഹിയായ ഒരു നിരൂപകനെയാണ്‌ എം എന്‍ വിജയന്റെ മരണത്തിലൂടെ മലയാളിക്കു നഷ്ടമായത്‌. നമ്മുടെ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട മേഖലകളില്‍ അദ്ദേഹം കാര്യമായ ചുവടുവെപ്പുകളാണ്‌ നടത്തിയത്‌. പ്രഗത്ഭനായ അധ്യാപകനും പ്രഭാഷകനുമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിക്കുന്നു.

കുട്ടികളുടെ നാടകാചാര്യന്‍ അന്തരിച്ചു


കുട്ടികളുടെ നാടകാചാര്യന്‍ ശ്രീ. കെ. കൊച്ചുനാരായണ പിള്ള അന്തരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലുള്ള രംഗപ്രഭാത്‌ എന്ന കുട്ടികളുടെ നാടകവേദി പ്രൊഫ. ജി.ശങ്കരപ്പിള്ളയും കൊച്ചുനാരായണ പിള്ളയും ചേര്‍ന്നാണ്‌ രൂപീകരിച്ചത്‌. കേരളത്തിലെ കുട്ടികളുടെ നാടകവേദി എന്ന നിലയില്‍ രംഗപ്രഭാത്‌ ചെയ്തുകൊണ്ടിരിക്കുന്ന സേവനം വളരെ വലുതാണ്‌.അദ്ദേഹത്തിന്‌ ഞങ്ങളുടെ ആദരാഞ്ജലികള്‍

Wednesday, 3 October 2007

പ്ലാസ്റ്ററിട്ട പരിസ്ഥിതി

ങ്ങള്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ നെടുമങ്ങാടു നഗരസഭയിലെ പ്രദേശങ്ങളില്‍ പാരിസ്ഥിതിക ചരിത്ര പഠനയാത്ര നടത്തി.500 കുട്ടികളുടെ 'ഉത്സവയാത്ര'.
അനുനിമിഷം മുന്നേറുന്ന ഈ ഭൂമിയുടെ പഴയകാലത്തിലേക്ക്‌` ഒരു മടക്കയാത്ര.
പക്ഷേ ഒരിടവഴിയില്‍ കാലു മടുത്തു ഞാന്‍ ദാ... താഴെ.ഹൊ!എന്തൊരു വേദന!വേദന മാറും- ഞാന്‍ കരുതി.ഒടുവില്‍ എന്റെ കാല്‍ പ്ലാസ്റ്ററിനുള്ളിലായി.എന്റെ ഉത്സാഹമെല്ലാം വറ്റി.
കണ്ട കാഴ്ചകളാലും കാലിന്റെ നോവിനാലും ഈ പരിസ്ഥിതിദിനം എനിക്ക്‌ മറക്കാന്‍ കഴിയാത്ത അനുഭവമായി.



- മീര.പി.എസ്‌.
പത്ത്‌.

Tuesday, 2 October 2007

പരസ്യങ്ങളിലെ ഭാഷയും സംസ്കാരവും

മ്പതാം ക്ലാസ്സിലെ മലയാളം പ്രോജക്റ്റിന്റെ വിഷയം പരസ്യങ്ങളിലെ ഭാഷയും സംസ്കാരവും എന്നതായിരുന്നു.78% പരസ്യങ്ങളും സ്ത്രീകളെ ഉപയോഗിച്ചുള്ളതാണെന്നു കണ്ടെത്തി.അശ്ലീലച്ചുവയുള്ളതും അസത്യവുമായ പരസ്യങ്ങളാണ്‌ അധികവും.പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ ആധിപത്യം പരസ്യങ്ങളില്‍ കണ്ടു.കുട്ടികളെക്കൊണ്ട്‌ പരസ്യവേല ചെയ്യിക്കുന്നതു ശരിയാണോ?

തോറ്റുമടങ്ങിയടങ്ങി പരീക്ഷ

സ്‌കൂളിലെ പത്താം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ടകുട്ടികള്‍ മലയാളം ഒന്നും രണ്ടുംപേപ്പറുകളുടെ പരീക്ഷ നടത്തി.ഗ്രൂപ്പുകളായി തിരിഞ്ഞ്‌ ചോദ്യങ്ങ‍ളും തയ്യാറാക്കി.എസ്‌.എസ്‌.എല്‍.സി.പൊതു-പരീക്ഷയുടെ മാതൃകയിലുംചിട്ടവട്ടങ്ങളിലുമാണ്‌ പരീക്ഷനടത്തിയത്‌.ഇന്വ്വിജിലേറ്റര്‍,ക്ലാര്‍ക്‌,പ്യൂണ്‍,സ്വീപ്പര്‍,വാല്വേറ്റര്‍ തുടങ്ങിയ തസ്തികകളിലെ ജോലികളെല്ലാം കുട്ടികള്‍ നന്നായി നിര്‍വഹിച്ചു.എഴുത്തുപരീക്ഷയില്‍ കുട്ടികള്‍ വരുത്തുന്ന വീഴ്ചകളെക്കുറിച്ച്‌ ഒരു നല്ല പഠനറിപ്പോര്‍ട്ടും തയ്യാറാക്കി. .




പരീക്ഷ നടത്തിയ കുട്ടിയുടെ അനുഭവം

അദ്ധ്യാപകരുടെ മേല്‍ നോട്ടത്തില്‍ മാത്രം പരീക്ഷ എഴുതി ശീലിച്ചിട്ടുള്ള അനുഭവമേ എനിക്കുള്ളൂ.പരീക്ഷ നടത്തിയപ്പോള്‍ ഒരു ഉത്തരക്കടലാസിനെ അദ്ധ്യാപകര്‍ എങ്ങനെയാണു വിലയിരുത്തുന്നതെന്നു മനസ്സിലായി.ഒരു പരീക്ഷയ്ക്ക്‌ ആവശ്യമായ ചോദ്യക്കടലാസിന്റെ നിര്‍മാണം മുതല്‍ മൂല്യനിര്‍ണയം വരെയുള്ള ഘട്ടങ്ങളില്‍ പങ്കാളിയാകാന്‍ കുട്ടികള്‍ സംഘടിപ്പിച്ച ഈ പരീക്ഷയിലൂടെ സാധിച്ചു.ഇതോടെ ഉത്തരമെഴുത്ത്‌ എന്നത്‌ ചോദ്യ നിര്‍മാണത്തെക്കാള്‍ നിസ്സാരമാണെന്ന് മനസ്സിലായി. തികച്ചും വ്യത്യസ്തമായ ഒരനുഭവം!

-അനില അരവിന്ദ്‌

10.എ

പരീക്ഷ എഴുതിയ ആളിന്റെ അനുഭവം

എന്റെ ചങ്ങാതിമാര്‍ തന്നെ തയ്യാറാക്കിയ ചോദ്യങ്ങളുടെ നിലവാരം എന്നെ അമ്പരപ്പിച്ചു.ഒരു പത്താം ക്ലാസ്സ്‌ പരീക്ഷയിലെ ചോദ്യങ്ങളുടെ മേന്മ അവയ്ക്കുണ്ടായിരുന്നു.അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കുവാന്‍ പറ്റി. ഞങ്ങളില്‍ എത്ര പേര്‍ പരീക്ഷയ്ക്കെത്തിച്ചേര്‍ന്നു എന്നറിയാന്‍ പരീക്ഷ നടത്തിയ കൂട്ടുകാര്‍ കൃത്യമായ രേഖകളും തയ്യാറാക്കി.

-അബിജിത്ത്‌

10.ബി

Monday, 1 October 2007

പുസ്തകകുറിപ്പ്‌

കരിപ്പൂരു ഗവ:ഹൈസ്കൂളിലെ പത്താം ക്ലാസിലെ കുട്ടികളുടെ കൂട്ടായ്മയുടെ നിറവായ 'ഇടവഴി'എന്ന പുസ്‌തകം വിദ്യാര്‍ഥികളുടെ വിജ്ഞാനത്തിന്റെ പ്രതീകമാണ്‌.മലയാളത്തില്‍ പ്രധാനപ്പെട്ട ചിലകഥകളുടെ ആസ്വാദനക്കുറിപ്പും,വിമര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.അതുപോലെ പലരുമായും അഭിമുഖം നടത്തി അതുമായി ബന്ധപ്പെട്ട വിവരണങ്ങളും ചേര്‍ത്തിട്ടുണ്ട്‌.പ്രശസ്തമായ 'ജോണി പാനിക്കും സ്വപ്നങ്ങളുടെ ബൈബിളും, ഡല്‍`ഹീെസ്‌` ക്രിമിനല്‍സ്‌ ടേര്‍ണ്‍ട്‌ സാഡിസ്റ്റ്‌ ',ചെങ്ങന്നൂര്‍ വണ്ടി തുടങ്ങിയ കഥകളുടെ ആസ്വാദനം കുട്ടികള്‍ വളരെ ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്‌.ഇതില്‍ അദ്ധ്യാപകനോടും,മീന്‍ കച്ചവടക്കാരനോടും നടത്തിയ കൂടിക്കാഴ്ച വളരെ ചുരുക്കി ഭംഗിയായി തയ്യാറാക്കിയിരിക്കുന്നു.

-ഗൌതം 8.D