നെടുമങ്ങാടിന്റെ മണ്ണില്‍ ചരിത്ര-സ്മൃതികളുണര്‍ത്തി നില്‍ക്കുന്നു ഈകൊട്ടാരം.തിരുവിതാം കൂറിലെ ഇളവല്ലൂര്‍നാട് എന്ന കൊച്ചു രാജ്യം നെടുമങ്ങാടും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു.ഇവിടുത്തെ താവഴികളില്‍ ഒന്നായ പേരകം സ്വരൂപത്തിന്റെ ആസ്താനമന്ദിരമായിരുന്നു.ആറ്റിങ്ങല്‍ ഇളയ തമ്പുരാട്ടിയായ ഉമയമ്മറാണിയാണ് ഈ കൊട്ടാരംപണികഴിപ്പിച്ചത്.1677 മുതല്‍1684 വരെ അവര്‍ ഇവുടത്തെ ഭരണം നടത്തി.മാര്‍ത്താണ്ഡ-വര്‍മ്മ മഹാരാജാവിന്റെ കാലത്ത് ഈ കൊട്ടാരം വേണാട് രാജവംശത്തിന്റെ കൊട്ടാരങ്ങളില്‍ ഒന്നായി.സ്വതിതിരുനാള്‍ രാജാവിന്റെ മാതാവായ റാണിലക്ഷിഭായിയാണ് അവസാനമായി[1809]കോയിക്കല്‍ കൊട്ടാരത്തില്‍താമസിച്ചത്.കോയിക്കല്‍ കൊട്ടാരത്തിന്റെ നാലുകെട്ടിന്റെ ആകൃതിയിലാണ് കൊട്ടാരത്തിന്റെനടുമുറ്റത്തേക്കു വീഴുന്ന വെള്ളം പുരത്തേക്ക് ഒഴുകുന്നതിന് കരിങ്കല്‍ കൊണ്ടുള്ളകുഴലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.അടിയന്തര ഘട്ടങ്ങളില്‍ രാജാവിനും കുടുമ്പാഗങ്ങള്‍ക്കും രക്ഷപ്പെടുന്നതിനു വേണ്ടി കൊട്ടരത്തിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ള തുരങ്കം രണ്ടു കിലോമീറ്റര്‍ അകലെയുള്ള കരുപ്പൂര് വരെയുണ്ടായിരുന്നു.1979-ല്‍ സംസ്ഥാനപുരാവസ്തുവകുപ്പ്‌കോയിക്കല്‍കൊട്ടാരം ഏറ്റെടുത്തു.കേരളത്തിന്റെ ആദ്യ നാടന്‍ കലാമ്യൂസിയവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാണയശേഖരണ മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
കൊട്ടാരത്തിലേക്ക്‌സ്വാഗതം.
നെടുമങ്ങാട് ബസ്സ്‌സ്റ്റാന്റില്‍ നിന്ന് സത്രംമുക്കിലേക്ക് പോകുന്ന വഴിയില്‍ ശിവങ്കോവിലിന് സമീപം.
No comments:
Post a Comment