നമ്മുടെ പ്രഥമാധ്യാപിക ഒരു കവിഹൃദയത്തിനുടമ കൂടിയാണ്.
സൌഹൃദപുഷ്പം.
മുറുകിപ്പിടിക്കുമാ വേദനയ്ക്കിടയിലും
സാന്ത്വനമേകി നീ നിന്നു ചാരേ...
ആ നിമിഷത്തിലൊരല്‍പമായെങ്കിലു
മാശ്വാസം കൊണ്ടു ഞാനെന്നിലാകെ
ഇന്ന് ഞാനോര്‍ക്കുന്നു നിന്‍ വദനംബുജം
മാലാഖപോലെന്നെത്തഴുകിയൊരാമുഖം നാന്‍സീ...!!
നീയിന്നെവിടെയാണെന്‍ സഖീ ?
ജീവിത പന്ഥാവില്‍ നാമിനിക്കാണുമോ?
എന്നിലെന്നോ കൈമോശം വന്നൊരാ
മുത്തിനു വേണ്ടി ഞാന്‍ ചുറ്റും തിരയവേ
ആ മുത്തെന്നിലര്‍പ്പിച്ച വിങ്ങലിന്‍ നോവിനാല്‍
ഞാനറിയാതെ കുഴഞ്ഞു പിടയവേ...
ഹാ! നാന്‍സീ... നീയെന്നരികിലെത്തി
സ്നേഹത്തിന്‍ വാടാത്ത പുഷ്പവുമായ്
കുഴഞ്ഞൊരാംഗല ഭാഷയില്‍ നീ
യിടറിപ്പറഞ്ഞുവോ സാന്ത്വനവാക്കുകള്‍
ഏതോ സുഖ സ്പര്‍ശത്തലെന്‍ മിഴി
ചിമ്മിത്തുറന്നു പോയൊരാനിമിഷം
വാടാത്തൊരു കുലപ്പൂവെനിയ്ക്കേകി നീ.
തൂ മന്ദഹാസം ചൊരിഞ്ഞു നിന്നൂ.
നീയെനിയ്ക്കേകിയ പൂവിന്‍ പരിമള മിന്നും
നിറഞ്ഞെന്നില്‍ നില്‍ക്കുന്നു സോദരീ..
ഇതളുകള്‍ വാടിക്കരിഞ്ഞുപോയെങ്കിലുമെന്‍
മനോ മുകുരത്തിലാറാടി നില്‍ക്കുന്നു.
കൊഴിഞ്ഞു വീണൊരായിതളുകള്‍ പേറി
ഞാനോര്‍മ്മതന്‍ ചെപ്പിതില്‍ സൂക്ഷിപ്പൂ ഭദ്രമായ് !!.
സബൂറാ ബീവി.
No comments:
Post a Comment