Tuesday, 8 April 2008

യാചക സുന്ദരി


.കൈകള്‍ പിണച്ചു തന്‍ മാറില്‍


പാദങ്ങളോ നഗ്നമായ്‌


വിശ്വസുന്ദരിയായവള്‍ വിളങ്ങുന്നു.


മന്നവേന്ദ്ര തന്‍ മുന്നിലെത്തുന്നു.


ആനയിച്ചവളെ കിരീടവും ചെങ്കോലുമായ്‌.


കാര്‍മുകിലോരത്തെ ചന്ദ്രനെപ്പോലവള്‍ തിളങ്ങി


സ്വര്‍ണാഭമാം പൂമേനിയുമായ്‌.


മിന്നിയവളുടെ മാന്മിഴിയും കാര്‍കൂന്തലും


മാലാഖ പോലെ ശ്രീയാര്‍ന്ന മുഖം ലജ്ജയാല്‍ കുനിഞ്ഞു പോയ്‌


ഇവള്‍ തന്നെയെന്‍ പട്ടമഹഷിയെന്നോതിയാമന്നനും.


തുഷാര.എസ്‌


[ലോര്‍ഡ്‌ ടെന്നിസന്റെ THE BEGGAR MAID എന്ന കവിതയുടെ വിവര്‍ത്തനം]

No comments:

Post a Comment