നാടകത്തിനും കവിതക്കും മാര്‍ച്ച് നഷ്ടമാക്കിയത്...
കെ.ടി. മുഹമ്മദ്
അണിയറയിലും അരങ്ങിലും തന്റ ജീവിതസ്പന്ദനങ്ങളവശേഷിപ്പിച്ച് ഈനാടകാചാരീയന്‍ നമ്മെവിട്ടുപോയി. നാടകം ഹറാമായിരുന്ന സമുദായത്തില്‍ നിന്നും കെ.ടി നാടകമെഴുതി,കളിച്ചു,വിജയിച്ചു. അദ്ദേഹത്തിന്റെ 'ഇതു ഭൂമിയാണ്' എന്ന നാടകം മുസ്ലീം സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നു കാണിക്കുന്നു. വിശപ്പാണ് ഏറ്റവും വലിയ ജീവിത സത്യമെന്ന് തന്റെ 'സൃഷ്ടി' യിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. നാടകത്തില്‍ സംഭാഷണത്തെക്കള്‍ അഭിനേതാക്കളുടെ ചെയ്തികള്‍ക്കാണ് അദ്ദേഹം പ്രാധാന്യം കല്‍പ്പിച്ചത്.കറവറ്റപശു,സൃഷ്ടി,സ്ഥിതി,സംഹരം,സംഗമം,സമന്വയം,കാഫര്‍ നാല്‍കവല തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നാടകങ്ങളാണ്.
കടമ്മനിട്ട രാമകൃഷ്ണന്‍'
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം' എന്ന കവിതയിലൂടെയാണ് ഞങ്ങള്‍ ഈ കവിയെ അറിയുന്നത്'. മലയാളകവിതയുടെ ശക്തിയും ആവേശവുമായിരുന്നു കടമ്മനിട്ട കവിതകള്‍. കവിത ഉച്ചത്തില്‍ ചൊല്ലിക്കേള്‍പ്പിക്കാനായിരുന്നല്ലോ അദ്ദേഹത്തിനു താല്‍പ്പര്യം. മലയാളകവിതയിടെ ഇടിമുഴക്കം എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു കണ്ടു. ഇടിയോടൊപ്പം മിന്നലുമുണ്ടാകുമല്ലോ? അദ്ദേഹത്തിന്റെ. നമ്മുടെ ബോധ തലങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങളുടെ ഞെട്ടലുകള്‍ സൃഷ്ടിച്ച് ആ മിന്നല്‍ പോയ് മറഞ്ഞു. പ്രധാന സൃഷ്ടികള്‍ കുറത്തി,കാട്ടാളന്‍,ശാന്ത,മത്തങ്ങ,തുടങ്ങിയവയാണ്
തുഷാര.എസ്
സുധന്യ.എസ്.എസ്
No comments:
Post a Comment