Thursday, 26 January 2017

ഞങ്ങളു നാലും പിന്നെ ഈ നാല്‍പതുപേരും...(അവരാണ് എല്ലാം!!!!നമ്മള് വെറുതേ....)



വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാര്‍വത്രികമായ ഈ കാലത്ത് വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവര്‍ത്തനവും വിജയത്തിലെത്തിക്കാന്‍ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിലും ഉപയോഗത്തിലും അവര്‍ക്കുള്ള അതിയായ താല്‍പര്യത്തെ ശരിയായി വളര്‍ത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാക്കിമാറ്റുക സൈബര്‍സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുക മാത്രമല്ല സമൂഹത്തില്‍ ബോധവല്‍ക്കരണം​ നടത്താനും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ ഹൈസ്കൂള്‍ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂള്‍കുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവര്‍ക്ക് ട്രെയിനിങ് നല്‍കുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കില്‍ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളില്‍!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു.

No comments:

Post a Comment