Friday, 29 June 2018
Wednesday, 27 June 2018
കാത്തുവയ്ക്കാം വാക്കുകളേ
കാത്തുവയ്ക്കാം..
വാക്കുകളെ
ഞങ്ങളുടെ സ്കൂളില്‍ പഴയകാല
പുസ്കങ്ങള്‍ വീണ്ടെടുത്ത്
'കാത്തുവയ്ക്കാം
വാക്കുകളെ 'എന്ന
പേരില്‍ വായന വാരാഘോഷം നടത്തി.
മീനാങ്കല്‍
സ്കൂളില്‍ നടന്ന പുസ്തക
ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ
തുടര്‍ച്ചയായി നെടുമങ്ങാടിനെ
കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ
ഫ്രഫുലചന്ദ്രന്‍ നായര്‍
എഡിറ്റു ചെയ്ത 'നെടുമങ്ങാട്:
പൗരാണികവും
ആധുനികവും 'അഗസ്ത്യകൂടത്തെ
കുറിച്ചുള്ള ആദ്യപുസ്തകമായ
ഉത്തരംകോട് ശശിയുടെ
'അഗസ്ത്യകൂടം'എന്നീ
പുസ്തകങ്ങള്‍ ഡിജിറ്റൈസ്
ചെയ്ത് സ്കൂള്‍
ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍
പൊതുസഞ്ചയത്തില്‍
എത്തിച്ചു.സ്കൂള്‍
ബ്ലോഗിലുള്ള അതിന്റെ ലിങ്ക്
പ്രവര്‍ത്തിപ്പിച്ചു കൊണ്ട്
കൈറ്റ് ന്റെ വൈസ്ചെയര്‍മാനും
എക്സിക്യൂട്ടീവ് ഡയറക്ടറുമായ
കെ അന്‍വര്‍ സാദത്ത് പുസ്തകങ്ങളുടെ
ഡിജിറ്റല്‍പതിപ്പ് പ്രകാശനം
ചെയ്തു.പഴയകാല
പുസ്തകങ്ങളുടെ
പ്രദര്‍ശനം
ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ
പ്രൊഫ.ഉത്തരംകോട്
ശശിയാണ്.കൈറ്റിന്റെ
റീജിയണല്‍ കോഡിനേറ്റര്‍
ജീവരാജ്,കൈറ്റിന്റെ
ആറ്റിങ്ങള്‍ വിദ്യാഭ്യാസ
ജില്ല എം റ്റി സി(മാസ്റ്റര്‍
ട്രയിനര്‍ കോഡിനേറ്റര്‍)മനോജ്
എസ് ,ഡോ.ബി
ബാലചന്ദ്രന്‍ ,കൗണ്‍സിലര്‍
സംഗീത രാജേഷ്,പൂര്‍വ
വിദ്യാര്‍ത്ഥികളായ മീര,വിഷ്ണു
എന്നിവര്‍ സംസാരിച്ചു..
.സ്കൂള്‍
ലിറ്റില്‍ കൈറ്റ് കണ്‍വീനര്‍
ഫാസില്‍ എസ്,ജോയിന്റ്
കണ്‍വീനര്‍ അസ്‍ഹ നസ്രീന്‍
എന്നിവര്‍ നേതൃത്വം നല്കിയ
പരിപാടിയില്‍ പി റ്റി എ
പ്രസിഡന്റ് ഗ്ലിസ്റ്റസ്
അധ്യക്ഷനായി.ഹെഡ്മിസ്ട്രസ്
അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ
മാസ്റ്റര്‍ ട്രയിനര്‍
ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു
എന്നിവര്‍ പങ്കെടുത്തു.മംഗളാംമ്പാള്‍ ജി എസ് നന്ദി പറഞ്ഞു
പുസ്തകങ്ങളുടെ ലിങ്കിനു 1. ഇവിടെയും ക്ലിക്കു ചെയ്യുക ഇവിടെയും
.
പുസ്തകങ്ങളുടെ ലിങ്കിനു 1. ഇവിടെയും ക്ലിക്കു ചെയ്യുക ഇവിടെയും
.
Monday, 25 June 2018
കാത്തുവയ്ക്കുന്നു..... അക്ഷരങ്ങളെ!
ഓരോ കാലവും ഓരോ അടയാളപ്പെടുത്തലുകളാണ്. അതിന്റെ രേഖപ്പെടുത്തലുകളില്‍ ആ കാലത്തിന്റെ തുടിപ്പും ചൈതന്യവും ആകുലതകളും പതിഞ്ഞുകിടക്കും. കല്ലിലും ഓലയിലും പതുങ്ങിക്കിടന്ന അക്ഷരങ്ങള്‍ക്ക് അച്ചടിയിലൂടെ ചിറകുകള്‍ നൽകിയപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിക്കും വെളിച്ചത്തിനും ജീവകുലത്തി നുണ്ടാക്കാന്‍ കഴിഞ്ഞ മാറ്റത്തിനു നമ്മള്‍ തലമുറകളായി സാക്ഷികളാണ്. വിജ്ഞാന ത്തിന്റെ ആ തുടിപ്പുകൾ ചിതലിനും മഴയ്ക്കും വിട്ടുകൊടുക്കാതെ കാത്തുവയ്ക്കേണ്ടതുണ്ട്. ഇനി നമുക്ക് അവയെ ഡിജിറ്റലായി സൂക്ഷിക്കാം; എന്നെന്നേയ്ക്കുമായി.
1976ൽ പുറത്തിറങ്ങിയ 'നെടുമങ്ങാട്:പൗരാണികവുംആധുനികവും' നെടുമങ്ങാട് താലൂക്കിനെ അടയാളപ്പെടുത്താൻ ശ്രമിച്ച ആദ്യ പുസ്തകമാണ്. മുനിസിപ്പാലിറ്റിയുടെ മുൻ ചെയർമാൻ വി. പ്രഫുല്ലചന്ദ്രൻ നായർ എഡിറ്റ് ചെയ്ത ഈ സ്മരണികയ്ക്കൊപ്പം പ്രൊഫ. ഉത്തരംകോട് ശശി രചിച്ച 'അഗസ്ത്യകൂടം' എന്ന ചെറുപുസ്തകവും ഞങ്ങൾ പൊതുസഞ്ചയത്തിലെത്തിക്കുന്നു.
Wednesday, 20 June 2018
വായനദിനം
കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ വായനാവാരത്തിന്റേയും വിദ്യാരംഗം
കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക
നിരൂപകനുമായ മുഹമദ് കബീര്‍ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ
ഉദ്ഘാടനം നിര്‍വഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ
ഗണിതാധ്യാപകനും നാടന്‍പാട്ടു കലാകാരനുമായ കലേഷ് കാര്‍ത്തികേയന്‍ വിദ്യാരംഗം
കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എന്‍ പണിക്കര്‍ അനുസ്മരണം
നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍തല കണ്‍വീനര്‍ ഗോപികരവീന്ദ്രന്‍
വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെന്‍,സ്വാതികൃഷ്ണ,അഭിരാമി എന്നിവര്‍
പുസ്തക പരിചയം നടത്തി.എല്‍ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട്
ഉണ്ടായിരുന്നു.കുട്ടികള്‍ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ
പ്രദര്‍ശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം
അതിഥികള്‍ നിര്‍വഹിച്ചു
Tuesday, 12 June 2018
ലിറ്റില്‍ കൈറ്റ്സ് ഒന്നാംഘട്ട പരിശീലനം
ലിറ്റില്‍ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം മാസ്റ്റര്‍ട്രെയിനര്‍ ശ്രീജ റ്റീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു
തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവര്‍ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇന്‍വെന്റര്‍ തുടങ്ങിയ സോഫ്റ്റുവെയറുകളും അവര്‍ പരിചയപ്പെട്ടു.കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു.
തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്നു അവര്‍ തിരിച്ചറിഞ്ഞു.സ്ക്രാച്ച്,ആപ്പ് ഇന്‍വെന്റര്‍ തുടങ്ങിയ സോഫ്റ്റുവെയറുകളും അവര്‍ പരിചയപ്പെട്ടു.കളിയൂലൂടെ പഠനത്തിലേയ്ക്കു നയിക്കുന്ന ശ്രീജറ്റീച്ചറിന്റെ ക്ലാസ് അവര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു.
Subscribe to:
Posts (Atom)