കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ വായനാവാരത്തിന്റേയും വിദ്യാരംഗം
കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക
നിരൂപകനുമായ മുഹമദ് കബീര്‍ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ
ഉദ്ഘാടനം നിര്‍വഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ
ഗണിതാധ്യാപകനും നാടന്‍പാട്ടു കലാകാരനുമായ കലേഷ് കാര്‍ത്തികേയന്‍ വിദ്യാരംഗം
കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എന്‍ പണിക്കര്‍ അനുസ്മരണം
നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍തല കണ്‍വീനര്‍ ഗോപികരവീന്ദ്രന്‍
വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെന്‍,സ്വാതികൃഷ്ണ,അഭിരാമി എന്നിവര്‍
പുസ്തക പരിചയം നടത്തി.എല്‍ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട്
ഉണ്ടായിരുന്നു.കുട്ടികള്‍ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ
പ്രദര്‍ശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം
അതിഥികള്‍ നിര്‍വഹിച്ചു
No comments:
Post a Comment