Wednesday, 27 June 2018

കാത്തുവയ്ക്കാം വാക്കുകളേ


കാത്തുവയ്ക്കാം.. വാക്കുകളെ

ഞങ്ങളുടെ സ്കൂളില്‍ പഴയകാല പുസ്കങ്ങള്‍ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരില്‍ വായന വാരാഘോഷം നടത്തി. മീനാങ്കല്‍ സ്കൂളില്‍ നടന്ന പുസ്തക ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രന്‍ നായര്‍ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ പൊതുസഞ്ചയത്തില്‍ എത്തിച്ചു.സ്കൂള്‍ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവര്‍ത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അന്‍വര്‍ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റല്‍പതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണല്‍ കോഡിനേറ്റര്‍ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങള്‍ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റര്‍ ട്രയിനര്‍ കോഡിനേറ്റര്‍)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രന്‍ ,കൗണ്‍സിലര്‍ സംഗീത രാജേഷ്,പൂര്‍വ വിദ്യാര്‍ത്ഥികളായ മീര,വിഷ്ണു എന്നിവര്‍ സംസാരിച്ചു.. .സ്കൂള്‍ ലിറ്റില്‍ കൈറ്റ് കണ്‍വീനര്‍ ഫാസില്‍ എസ്,ജോയിന്റ് കണ്‍വീനര്‍ അസ്‍ഹ നസ്രീന്‍ എന്നിവര്‍ നേതൃത്വം നല്കിയ പരിപാടിയില്‍ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റര്‍ ട്രയിനര്‍ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവര്‍ പങ്കെടുത്തു.മംഗളാംമ്പാള്‍ ജി എസ് നന്ദി പറഞ്ഞു
 പുസ്തകങ്ങളുടെ ലിങ്കിനു  1.  ഇവിടെയും  ക്ലിക്കു ചെയ്യുക ഇവിടെയും
                                    .













No comments:

Post a Comment