Monday, 25 June 2018

കാത്തുവയ്ക്കുന്നു..... അക്ഷരങ്ങളെ!


രോ കാലവും ഓരോ അടയാളപ്പെടുത്തലുകളാണ്. അതിന്റെ രേഖപ്പെടുത്തലുകളില്‍ ആ കാലത്തിന്റെ തുടിപ്പും ചൈതന്യവും ആകുലതകളും പതിഞ്ഞുകിടക്കും. കല്ലിലും ഓലയിലും പതുങ്ങിക്കിടന്ന അക്ഷരങ്ങള്‍ക്ക് അച്ചടിയിലൂടെ ചിറകുകള്‍ നൽകിയപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിക്കും വെളിച്ചത്തിനും ജീവകുലത്തി നുണ്ടാക്കാന്‍ കഴിഞ്ഞ മാറ്റത്തിനു നമ്മള്‍ തലമുറകളായി സാക്ഷികളാണ്. വിജ്ഞാന ത്തിന്റെ ആ തുടിപ്പുകൾ ചിതലിനും മഴയ്ക്കും വിട്ടുകൊടുക്കാതെ കാത്തുവയ്ക്കേണ്ടതുണ്ട്. ഇനി നമുക്ക് അവയെ ഡിജിറ്റലായി സൂക്ഷിക്കാം; എന്നെന്നേയ്ക്കുമായി.
 




1976ൽ പുറത്തിറങ്ങിയ 'നെടുമങ്ങാട്:പൗരാണികവുംആധുനികവും' നെടുമങ്ങാട് താലൂക്കിനെ അടയാളപ്പെടുത്താൻ ശ്രമിച്ച ആദ്യ പുസ്തകമാണ്. മുനിസിപ്പാലിറ്റിയുടെ      മുൻ ചെയർമാൻ വി. പ്രഫുല്ലചന്ദ്രൻ നായർ എഡിറ്റ് ചെയ്ത ഈ സ്മരണികയ്ക്കൊപ്പം പ്രൊഫ. ഉത്തരംകോട് ശശി രചിച്ച 'അഗസ്ത്യകൂടം' എന്ന ചെറുപുസ്തകവും ഞങ്ങൾ പൊതുസഞ്ചയത്തിലെത്തിക്കുന്നു.







2 comments:

  1. Ethu oru puthiya arive aayerunnu.thanks ghs.EE....,bookene patti first time aane kalkunnathe.

    ReplyDelete