Wednesday, 19 September 2018

വ്യക്തി ശുചിത്വം പരിസരശുചിത്വം

വലിയമല എല്‍ പി എസ് സി( Liquid Propulsion Systems Centre )യില്‍ നിന്നും വന്ന ഡോക്ടറും സുഹൃത്തുക്കളും കുട്ടികള്‍ക്ക് വ്യക്തിശുചിത്വത്തെ കുറിച്ചും പരിസര ശുചിത്വത്തെ കുറിച്ചും ക്ലാസെടുക്കുന്നു.


ഓസോണ്‍ദിനം സെപ്റ്റംമ്പര്‍ 16

ഓസോണ്‍ദിനം സെപ്റ്റംമ്പര്‍ 16
സ്കൂള്‍ അസംബ്ലിയില്‍ ഓസോണ്‍ ദിന സന്ദേശം,പോസ്റ്റര്‍ രചന,കാര്‍ട്ടൂണ്‍ രചന എന്നീ മത്സരങ്ങളും നടന്നു.







ഐ റ്റി മേളയും സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണവും

 സ്വതന്ത്രസോഫ്റ്റ്‍വെയര്‍ദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ലിറ്റില്‍കൈറ്റിന്റെ നേതൃത്വത്തില്‍ 'BSoft with Freesoft' എന്ന പേരില്‍ ഫ്രീസോഫ്റ്റ്‌വെയര്‍ ഇന്‍സറ്റലേഷന്‍ ക്യാമ്പ് നടന്നു.അഭിനന്ദ് എസ് അമ്പാടി,അഭിരാം എസ് അമ്പാടി അന്‍സില്‍ ഡി,വിഷ്ണു വിജയന്‍ , ആദര്‍ശ് എന്നീ പൂര്‍വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് നടന്നത്   സ്കൂള്‍ ഐ റ്റി ഫെസ്റ്റില്‍ മലയാളം  ടൈപ്പിംഗ്,ഹിന്ദി ടൈപ്പിംഗ്,ഡിജിറ്റല്‍ പെയിന്റിംഗ്,സ്ലൈഡ് പ്രസന്റേഷന്‍,വെബ്പേജ് ഡിസൈനിംഗ്,സ്ക്രാച്ച് സോഫ്റ്റ്‌വെയറില്‍ ഗയിം നിര്‍മാണം,എന്നീ മത്സരങ്ങളും നടന്നു.



Wednesday, 12 September 2018

വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോയും ക്യാഷ് അവാര്‍ഡും

സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധീയനുമായിരുന്ന നെടുമങ്ങാട് എം ശ്രീകുമാറിന്റെ ഒമ്പതാം ചരമവാര്‍ഷികം ആചരിച്ചതിന്റെ ഭാഗമായി കരിപ്പൂര് ഗവ.ഹൈസ്കൂളിലെ കഴിഞ്ഞവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ A+നേടിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോയും ക്യാഷ് അവാര്‍ഡും നല്കി.

Thursday, 6 September 2018

അധ്യാപകദിനം

അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി ....
ഉച്ചഭക്ഷണം വിളമ്പിയതും കുട്ടികളെ അച്ചടക്കത്തോടെ നയിച്ചതും അവർതന്നെയായിരുന്നു.







Tuesday, 4 September 2018

പ്രളയബാധിത പ്രദേശത്തെ സ്കൂള്‍കുട്ടികള്‍ക്കായി.....

പ്രളയബാധിത പ്രദേശത്തെ സ്കൂള്‍കുട്ടികള്‍ക്കായി ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ ശേഖരിച്ച 1100 ലധികം നോട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും നെടുമങ്ങാട് ഉപജില്ലാ ഓഫീസര്‍ രാജ്കുമാര്‍സാറിന്റെ  നേതൃത്വത്തില്‍ ഹെഡ്മിസ്ട്രസ് അനിത വി എസ് നെടുമങ്ങാട്  നഗരസഭാചെയര്‍മാന് കൈമാറുന്നു.

പ്രളയക്കെടുതിയിൽ ഒരു കൈത്തിരി

പ്രളയക്കെടുതിയിൽ ഒരു കൈത്തിരി
പ്രളയക്കെടുതിയിൽ അകപ്പെട്ട് സർവതും നഷ്ടപ്പെട്ട വിദ്യാലയങ്ങൾക്കൊരു കൈത്താങ്ങായി ഞങ്ങളുടെ അധ്യാപകരും ഉണ്ടായിരുന്നു.പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഹയർസെക്കന്ററി സ്കൂൾ,പൂവത്തൂരിലെ സർവോദയ യു പി എ സ് എൽ പി എസ് ,തോട്ടപ്പുഴശ്ശേരി എം റ്റി എൽ പി എ സ് എന്നീ വിദ്യാലയങ്ങൾ ശുചീകരണത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ പങ്കെടുത്തു.

ദുരിതാശ്വാസം

ദുരിതാശ്വാസം
തുടർച്ചയായുള്ള മഴ കാരണം രക്ഷകർത്താക്കൾക്ക ജോലിക്കു പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന ഞങ്ങളുടെ 62 കുട്ടികളുടെ വീടുകളിൽ ഓണക്കാലത്ത് അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് സഹായമെത്തിച്ചു.