Wednesday, 6 February 2019

മികവുത്സവത്തിനൊപ്പം ലിറ്റില്‍കൈറ്റ്സ്

എല്‍ പി യു പി വിഭാഗം വിദ്യാര്‍ത്ഥികളുടെ മികവുത്സവത്തിനു സ്കൂള്‍ ലിറ്റില്‍കൈറ്റ്സും കൂടി.നോട്ടീ്സ് തയ്യാറാക്കുന്നതിനും,ഫോട്ടോ പിടിക്കുന്നതിനും  ,ശബ്ദസംവിധാനമൊരുക്കുന്നതിനുമാത്രമല്ല ചിത്രരചനാമത്സരം മൂല്യനിര്‍ണയം ചെയ്യാനും അവര്‍ ഹൈടെക്കായി സഹായിച്ചു.ഐ റ്റി അധിഷ്ഠിത ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറുകള്‍ കൈകാര്യം ചെയ്യുന്നവിധം യു പി വിഭാഗം കുട്ടികളെ പഠിപ്പിച്ചു.സ്കൂള്‍ ഇലക്ഷന് ഉപയോഗിച്ച സോഫ്റ്റ്‌വെയറായ സമ്മതി സോഫ്റ്റ്‌വെയറുപയോഗിച്ചാണ് അവര്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത ചിത്രം ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

No comments:

Post a Comment