CDAC ലേക്ക് ഒരു പഠനയാത്ര
ഞങ്ങള്‍ സ്കൂള്‍ ലിറ്റില്‍ കൈറ്റ്, ഇന്റസ്ട്രിയല്‍ വിസിറ്റിനായി തെരഞ്ഞെടുത്തത് CDAC ആയിരുന്നു. സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ ടെക്നോളജി അടിസ്ഥാനമാക്കി പുതിയ പ്രോജക്റ്റുകള്‍ ചെയ്യുകയും അത് ഫലപ്രാപ്തിയിലെത്തിക്കുകയുംചെയ്യുന്ന ഒരു കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമാണല്ലോ CDAC. അത്കൊണ്ട് തന്നെയാണ് ഞങ്ങള്‍ ഈ സ്ഥാപനം തിരഞ്ഞെടുത്തത്. പതിനൊന്ന് മണിയോടുകൂടി ഞങ്ങള്‍ അവിടെയെത്തി. വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ചുള്ള മൂന്ന് ക്ലാസുകളാണ് ഞങ്ങള്‍ക്ക് ആദ്യം ലഭിച്ചത്. CDAC എന്ന സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ട്രെയിനിങ് പ്രിന്‍സിപ്പലും ആയ ശ്രീമതി ശ്രീകുമാരിയാണ്. CDAC ലെ പ്രോജക്ടുകളായ Tarang digital programmable hearing aid, biosmart access, mobile telemedicine, tetra network, hand held radio,automated dial -100 system, network management system, urban traffic control system, vehicle tracking system, smart parking, etc ഇവയെക്കുറിച്ചൊക്കെ ഞങ്ങളോട് പറഞ്ഞു. പിന്നെ സീനിയര്‍ എഞ്ചിനീയറായ ഹഡ്‌ലിന്‍ ആണ് ക്ലാസ് എടുത്തത്. ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സൈബര്‍ സെക്യൂരിറ്റിയെക്കുറിച്ചായിരുന്നു ആ ക്ലാസ്. ഇന്റര്‍നെറ്റില്‍ ഞങ്ങള്‍ എന്ത് ചെയ്താലും അത് രഹസ്യമായിരിക്കില്ല. നമ്മള്‍ അത് ഡിലീറ്റ് ചെയ്താലും രേഖപ്പെടുത്തലുകള്‍ ഉണ്ടാവും എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. വ്യക്തിപരമയ കാര്യങ്ങള്‍ അധികമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്നും ഞങ്ങള്‍ അറിഞ്ഞു. മറ്റുള്ളവരെ ഇതിലൂടെ അധിക്ഷേപിക്കല്‍, വഞ്ചന തുടങ്ങിയവ കടുത്ത ശിക്ഷ ലഭിക്കുന്ന തെറ്റുകളാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. അടുത്തതായി ഞങ്ങള്‍ക്ക് ക്ലാസ് എടുത്തത് പ്രിന്‍സിപ്പല്‍ എഞ്ചിനീയറായ സജിനി ആണ്. Multylingual Computing നെറിച്ചാണ് ക്ലാസ് എടുത്തത്. ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകള്‍ക്കാവശ്യമായ യുണീക്കോട് സപ്പോര്‍ട്ട് ഫോണ്ടുകള്‍ രൂപീകരിച്ചു. text to speech, speech to text തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ CDAC ല്‍ ഡിസൈന്‍ ചെയ്യുന്നു. ശേഷം ഞങ്ങള്‍ സന്ദര്‍ശിച്ചത് പവര്‍ & ഇലക്ട്രോണിക്സ് പ്രോജക്ട് ലാബ് ആണ്. അവിടെ ഇലക്ട്രിക്ക് വീല്‍ചെയര്‍ ഞങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി. മറയൂരിലെ പുറവയല്‍ സമ്പൂര്‍ണ്ണ സോളാര്‍ വൈദ്യുത ഗ്രാമം ആയ പദ്ധതിയെക്കുറിച്ച് പറഞ്ഞുതന്നു. രണ്ട് മണിയോടെ ഞങ്ങള്‍ സ്കൂളിലേക്ക് തിരിച്ചു. സാധാരണ പഠനയാത്രയില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു അത്.
അസ്ഹ നസ്രീന്‍ എസ് എച്ച്
കണ്‍വീനര്‍
ലിറ്റില്‍കൈറ്റ്സ്
ജി എച്ച് എസ് കരിപ്പൂര്

No comments:
Post a Comment