ജനുവരി 21 ബഷീര്‍ അനുസ്മരണദിനത്തില്‍ കുട്ടികള്‍ കഥകള്‍ വായിച്ച് ആഡിയോ ഉത്പന്നമായും എഴുത്തായും ബഷീര്‍കൃതികളുടെ വായന വീഡിയോ ആയും, വേഷം കെട്ടിയും ബഷീര്‍കൃതികളിലൂടെയും കഥാപാത്രങ്ങളിലൂടെയും കടന്നുപോയി.അവയില്‍ ചിലത്..
ജനുവരി 21 ബഷീര്‍ അനുസ്മരണദിനത്തില്‍ കുട്ടികള്‍ കഥകള്‍ വായിച്ച് ആഡിയോ ഉത്പന്നമായും എഴുത്തായും ബഷീര്‍കൃതികളുടെ വായന വീഡിയോ ആയും, വേഷം കെട്ടിയും ബഷീര്‍കൃതികളിലൂടെയും കഥാപാത്രങ്ങളിലൂടെയും കടന്നുപോയി.അവയില്‍ ചിലത്..
ഒന്‍പതാംക്ലാസിലെ ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ക്ക് ഞങ്ങളുടെ പൂര്‍വ ലിറ്റില്‍കൈറ്റഅസ് ആയ കൃഷ്ണദേവും അശ്വിന്‍കൃഷ്ണയുമാണഅ ഗ്രാഫിക്സ് &അനിമേഷനില്‍ കൂടുതല്‍ പരിശീലനം നല്‍കിയത്.ജിമ്പും ടുപി ടുഡി യും അവര്‍ വളരെ ലളിതാമായും ക്ഷമയോടെയും കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.അവര്‍ ക്ലാസെടുക്കുന്നത് കാണാന്‍ എത്ര കൗതുകം!!!അതിനു ഫലമുണ്ടായി കുട്ടികളെല്ലാം സ്വന്തമായി കുഞ്ഞനിമേഷനുകള്‍ നിര്‍മിച്ചു.
കരിപ്പൂര് സ്കൂളിന്റെ പൂര്‍വ ലിറ്റില്‍കൈറ്റ്സുകളായ ഫാസിലും അല്‍അമീനും ഇന്ന് ലിറ്റില്‍കൈറ്റ്സ് 2020-23ബാച്ചിന് സ്ക്രാച്ച് പ്രോഗ്രാമിംഗ് കൂടുതല്‍ സാധ്യതകള്‍ പരിചയപ്പെടുത്തി.ഓരോ ബ്ലോക്കിലേയും കൂടുതല്‍ സ്ക്രിപ്റ്റുകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പുതുമയോടെ ഗയിമും,അനിമേഷനും ചെയ്യാന്‍ കുട്ടികളെ പരിശീലിപ്പിച്ചു.
ലിറ്റില്‍കൈറ്റ്സ് 2020-23 അംഗങ്ങള്‍ക്കുള്ള സ്കൂള്‍തല ക്യാമ്പ് 20-1-22വ്യാഴാഴ്ച നടന്നു.കുട്ടികളിലെ സാങ്കേതികവിദ്യപ്രയോഗക്ഷമതയെ സര്‍ഗാത്മകമായും ,യുക്തിചിന്തയിലൂന്നിയും വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണവര്‍ കടന്നുപോയത്.ലിറ്റില്‍ലിറ്റില്‍കൈറ്റ്സ് പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ലഘുസെഷനും(ജനറല്‍)തുടര്‍ന്ന് അനിമേഷന്‍(റ്റുപി റ്റ്യൂബ് ഡെസ്‍ക്),പ്രോഗ്രാമിങ് (സ്‍ക്രാച്ച്, ആപ്പ് ഇൻവെന്റർ)വിഭാഗങ്ങളിലായുള്ള ഓരോ സെഷനുകളുമാണ് പരിശീലനത്തിലുണ്ടായിരുന്നത്. വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തത്.ഓരോ സെഷനുകളിലും അവരുടേതായ ആശയങ്ങളും ഉള്‍പ്പെടുത്തി അവരുടെ സഷ്ടികള്‍ മെച്ചപ്പെടുത്തി.
2020-23 സ്കൂള്‍ലിറ്റില്‍കൈറ്റ്സ് വിദ്യാര്‍ത്ഥികള്‍ക്ക് DSLRപരിശീലനം നല്‍കി.പൂര്‍വവിദ്യാര്‍ത്ഥിയും സ്കൂള്‍ ലിറ്റില്‍കൈറ്റ്സുമായിരുന്ന ഫാസില്‍ എസ് ആണ് താല്‍പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.ഫാസില്‍ പ്രൊഫഷണല്‍ മിഴിവോടെ ഫോട്ടോയെടുക്കുന്ന മിടുക്കനായ ഫോട്ടോഗ്രാഫറാണ്.കുട്ടികള്‍ ക്ലാസ് നന്നായി ആസ്വദിക്കുകയും ഫോട്ടോസ് ക്ലിക്ക് ചെയ്തു പഠിക്കുകയും ചെയ്തു