ലിറ്റില്‍കൈറ്റ്സ് 2020-23 അംഗങ്ങള്‍ക്കുള്ള സ്കൂള്‍തല ക്യാമ്പ് 20-1-22വ്യാഴാഴ്ച നടന്നു.കുട്ടികളിലെ സാങ്കേതികവിദ്യപ്രയോഗക്ഷമതയെ സര്‍ഗാത്മകമായും ,യുക്തിചിന്തയിലൂന്നിയും വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണവര്‍ കടന്നുപോയത്.ലിറ്റില്‍ലിറ്റില്‍കൈറ്റ്സ് പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ലഘുസെഷനും(ജനറല്‍)തുടര്‍ന്ന് അനിമേഷന്‍(റ്റുപി റ്റ്യൂബ് ഡെസ്‍ക്),പ്രോഗ്രാമിങ് (സ്‍ക്രാച്ച്, ആപ്പ് ഇൻവെന്റർ)വിഭാഗങ്ങളിലായുള്ള ഓരോ സെഷനുകളുമാണ് പരിശീലനത്തിലുണ്ടായിരുന്നത്. വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തത്.ഓരോ സെഷനുകളിലും അവരുടേതായ ആശയങ്ങളും ഉള്‍പ്പെടുത്തി അവരുടെ സഷ്ടികള്‍ മെച്ചപ്പെടുത്തി.
No comments:
Post a Comment