Tuesday 22 March 2022

പ്രോജക്ടവതരണം

കേന്ദ്ര ഗവൺമെൻറിൻറെ Rashtriy Avishkar Sapthahഎന്ന പദ്ധതിയുടെ ഭാഗമായി എസ് എസ് കെ . യുടെ നേതൃത്വത്തിൽ ബി ആർ സിയുടെ മേൽനോട്ടത്തിൽ നടത്തുന്ന Water Auditing And Calculation of Carbon Footprint എന്ന തീമുമായി ബന്ധപ്പെട്ട് കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിലെ കുട്ടികൾ ഒരു പ്രോജക്ട് തയ്യാറാക്കുകയുണ്ടായി .വാട്ടർ ഫോർ അഗ്രികൾച്ചർ ക്രോപ്സ് എന്ന് ടോപ്പിക്കിൽ വിവിധ കാർഷിക വിളകൾ ,ജലസേചനത്തിനുള്ള ഉറവിടം ,വിവിധ ജലസേചന രീതികൾ ഇവയുമായി ബന്ധപ്പെട്ട്  സർവ്വേയുടെ അടിസ്ഥാനത്തിലാണ് പ്രോജക്റ്റ് തയ്യാറാക്കിയത്.
        പ്രോജക്ടവതരണം സ്കൂൾ ആഡിറ്റോറിയത്തിൽ 9 Bയിലെ കുമാരി ഭദ്രാ ബി നടത്തി .ആനാട് കൃഷിഭവൻ സീനിയർ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റും ഈ വർഷത്തെ മികച്ച അഗ്രിക്കൾച്ചറൽ അസിസ്റ്റന്റിനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീമതി രാജി എസ് .എസ് . ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു യ അവാർഡ് ജേതാവിനെ എച്ച്.എം.ആദരിച്ചു.പി ടി എ പ്രസിഡൻറ് R ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്കൂൾ എച്ച് എം കെ ഷാജഹാൻ സാർ സ്വാഗതം പറഞ്ഞു .സീനിയർ അസിസ്റ്റൻറ് ഷീജാ ബീഗം ടീച്ചർ യോഗത്തില്‍ ആശംസ പറഞ്ഞു..സയന്‍സ്ക്ലബ്ബ് കണ്‍വീനര്‍ സുജ ഡി നന്ദി രേഖപ്പെടുത്തി
 






 

No comments:

Post a Comment