അക്ഷരച്ചങ്ങാത്തം സ്കൂൾതല ഉദ്ഘാടനം
സ്വതന്ത്ര വായനയിൽ നിന്നും സ്വതന്ത്ര രചനയിലേയ്ക്ക് എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ലോവർ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരച്ചങ്ങാത്തം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം കരിപ്പൂർ ഗവൺമെൻറ് ഹൈസ്കൂളിൽ 30 - 3 - 2022 ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്നു.പി ടി എ പ്രസിഡൻറ് ശ്രീ ആർ. ഗ്ലിസ്റ്റസ് ഇടമല - യുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ കെ. ഷാജഹാൻ സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ശ്രീമതി സംഗീത രാജേഷ് അക്ഷരമരത്തിൽ അക്ഷരങ്ങൾ പതിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പ്രവര്‍ത്തനഘട്ടങ്ങള്‍ മനോഹരന്‍സാര്‍ വിശദീകരിച്ചു. ഒന്നുമുതൽ മുതൽ നാലു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ ഈ അവസരത്തിൽ പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീജാബീഗം ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ വി. എസ്. പുഷ്പരാജ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Thursday, 31 March 2022
അക്ഷരച്ചങ്ങാത്തം സ്കൂൾതല ഉദ്ഘാടനം
Subscribe to:
Post Comments (Atom)
No comments:
Post a Comment