വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നടന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
Wednesday, 29 June 2022
Friday, 24 June 2022
ലഹരിവിരുദ്ധ ബോധനക്ലാസ്
പത്താംക്ലാസുകാര്‍ക്ക് ഗയിഡന്‍സ് ക്ലാസ്
പത്താം ക്ലാസുകാര്‍ക്ക് ഇന്ന് ഗയിഡന്‍സ് ക്ലാസ് നല്‍കി.വെള്ളനാട് സ്കൂളിലെ ശ്രീജദേവി റ്റീച്ചറാണ് ക്ലാസെടുത്തത്.ഏകാഗ്രത ,അവനവനെ അറിയല്‍,പ്രശ്നപരിഹാരം,സമയത്തിന്റെ വിനിയോഗം,സ്മാര്‍ട്ട് ഫോണിന്റെ ശരിയായ ഉപയോഗം എന്നിവയെ കുറിച്ചെല്ലാം റ്റീച്ചര്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു.കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ ക്ലാസായിരുന്നു.
ലിറ്റില്‍കൈറ്റ് ജില്ലാ ക്യാമ്പിലേയ്ക്ക്
സ്കൂള്‍ ലിറ്റില്‍കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തില്‍ ആദര്‍ശ് കെ യും,അഭിഷേക് ആര്‍ നായരും,അനിമേഷന്‍ വിഭാഗത്തില്‍ ഷാരോണ്‍ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.
അഭിഷേക് ആര്‍ നായര്‍
ഷാരോണ്‍ ജെ സതീഷ്
Monday, 20 June 2022
വായനദിനം
കരിപ്പൂര് ഗവ ഹൈസ്കൂളില്‍ വായനപക്ഷാചരണത്തിനു ചരിത്രകാരനും എഴുത്തുകാരനുമായ വെള്ളനാട് രാമചന്ദ്രന്‍ കുട്ടികളോട് കരിപ്പൂരിന്റെ ചരിത്രം സംസാരിച്ചുകൊണ്ട് തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ,സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.അന്ന എസ് വര്‍ഗീസ് പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. അരുണിമ എ എ, ആവണി എ പി എന്നിവര്‍ വായനദിന സന്ദേശമവതരിപ്പിച്ചു. കാശിനാഥ് 'അഭിയുടെ കുറ്റാന്വേഷണം’, അമയ 'നന്മമരം' കൃഷ്ണ ബി 'കുട്ടികളുടെ അവകാശങ്ങള്', ലക്ഷ്മികൃഷ്ണ 'എന്റെ പ്രിയപ്പെട്ട കഥകള്', അഭിനന്ദ് ബി എച്ച് 'സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഫിന്‍ലന്റ് മാതൃക' എന്നീ പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. ഹെഡ്മിസ്ട്രസ് ബീന കെ പി, ആര്‍ ഗ്ലിസ്റ്റസ്, വി എസ് പുഷ്പരാജ് എന്നിവര്‍ ആശംസ പറഞ്ഞു. സുധീര്‍ എ നന്ദി പറഞ്ഞു
Wednesday, 15 June 2022
Full A+2022-23
കരിപ്പൂര് ഗവ ഹൈസ്കൂളില്‍ 96 പേര്‍ പരീക്ഷയെഴുതിയതില്‍ 94 പേര്‍ വിജയിച്ചു.അഞ്ചുപേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ലഭിച്ചു.ആറു കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്കും A+ലഭിച്ചു.സൂരജ് എസ് ആര്‍, പ്രിയങ്ക ബി, നയനസെന്‍, ഡോണമരിയരാജ്, ദേവിക എ പി
ഡോണമരിയരാജ്
നയനസെന്‍ പ്രിയങ്ക ബി സൂരജ് എസ് ആര്‍
ദേവിക എ പി
Monday, 13 June 2022
ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ക്ക് പരിശീലനം
ലിറ്റില്‍കൈറ്റ്സ് സബ്ജില്ലാ തലത്തില്‍ പ്രോഗ്രാമിംഗിനും അനിമേഷനും പങ്കെടുത്ത കൂട്ടുകാര്‍ മറ്റു ലിറ്റില്‍കൈറ്റ്സ് കൂട്ടുകാര്‍ക്ക് പരിശീലനം രണ്ടു ശനിയാഴ്ചകളില്‍ പരിശീലനം നല്‍കി.
വിഷ്ണു എം,ആദര്‍ശ് കെ,ചന്ദ്രകാന്ത്,അഭിഷേക് എസ് നായര്‍,അലീന,ഭദ്ര,ഷാരോണ്‍,ആഷിദഹസീന്‍ഷാ എന്നിവരാണ് പരിശീലനം നല്‍കിയത്.OpenToonz,Blender,Scratch Programming എന്നീ സോഫ്റ്റ്‍വെയറുകളിലാണ് പരിശീലനം നല്‍കിയത്.
Thursday, 9 June 2022
ഞങ്ങളും കൃഷിയിലേയ്ക്ക്