കരിപ്പൂര് ഗവ ഹൈസ്കൂളില്‍ വായനപക്ഷാചരണത്തിനു ചരിത്രകാരനും എഴുത്തുകാരനുമായ വെള്ളനാട് രാമചന്ദ്രന്‍ കുട്ടികളോട് കരിപ്പൂരിന്റെ ചരിത്രം സംസാരിച്ചുകൊണ്ട് തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ,സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.അന്ന എസ് വര്‍ഗീസ് പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. അരുണിമ എ എ, ആവണി എ പി എന്നിവര്‍ വായനദിന സന്ദേശമവതരിപ്പിച്ചു. കാശിനാഥ് 'അഭിയുടെ കുറ്റാന്വേഷണം’, അമയ 'നന്മമരം' കൃഷ്ണ ബി 'കുട്ടികളുടെ അവകാശങ്ങള്', ലക്ഷ്മികൃഷ്ണ 'എന്റെ പ്രിയപ്പെട്ട കഥകള്', അഭിനന്ദ് ബി എച്ച് 'സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഫിന്‍ലന്റ് മാതൃക' എന്നീ പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. ഹെഡ്മിസ്ട്രസ് ബീന കെ പി, ആര്‍ ഗ്ലിസ്റ്റസ്, വി എസ് പുഷ്പരാജ് എന്നിവര്‍ ആശംസ പറഞ്ഞു. സുധീര്‍ എ നന്ദി പറഞ്ഞു
No comments:
Post a Comment