Tuesday, 27 November 2007
ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്
പഴമയുടെ ഐതിഹാസിക കഥകള്‍ ഇതള്‍ വിരിയുന്ന കരിപ്പൂരിന്റെ ചരിത്ര സത്യങ്ങളിലേയ്ക്ക്‌കരുക്കളുടെ ഊരെന്നോ കരിപ്പുറമെന്നോ സാഹിത്യാര്‍ത്ഥം കൊടുക്കാവുന്ന കരുപ്പൂരാണ് ഞങ്ങളുടെ ഗ്രാമം. നെടുമങ്ങാട് ബസ്റ്റാന്റില്‍ നിന്നും വലിയമല[ഐ.എസ്.ആര്‍.ഒ]യിലേയ്കുള്ളവഴിയില്‍ ഏകദേശം 2കി.മി. കഴിഞ്ഞാല്‍ ഇവിടെയെത്താം. ഏകദേശം 500 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തെ കൊട്ടാരംവിളയെന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കൊട്ടാരം ഉണ്ടായിരുന്നു. ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്. കോയിക്കല്‍ കൊട്ടാരത്തേിന്റെ ഉപകൊട്ടാരം എന്നും ഇതറിയപ്പെടുന്നു. ഉമയമ്മറാണി ശത്രുക്കളില്‍നിന്നും ഒളിച്ചുതാമസിക്കുവാന്‍ വേണ്ടിയാണ് ഈ കൊട്ടാരം പണിതതെന്നാണ് പഴമക്കാരുടെ ഭാഷ്യം. കോയിക്കല്‍കൊട്ടാരത്തില്‍ നിന്ന് ഇവിടത്തേയ്ക് ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു,[ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്] ഈ തുരങ്കം അവസാനിക്കുന്നത് കൊട്ടാരംവിളയിലെ നീരാഴി കുളത്തിലാണ്. ഈ തുരങ്കം വഴിയാണ് ഉമയമ്മറാണി ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നത്. നീരാഴിക്കുളത്തില്‍ ഉമയമ്മറാണിക്ക് നീരാടുവാനായി ആലിലയുടെ ആകൃതിയില്‍ കൊത്തുപണി ചെയ്ത പാറക്കല്ല് സ്ഥാപിച്ചിരുന്നുഈ കല്ല് ഇന്നും അവിടെയുണ്ട്. കൊട്ടാരത്തിനെ സംരക്ഷിച്ചുകൊണ്ട് നാലുചുറ്റും വെട്ടുകല്ല്[ഡ്രെസ്സിംഗ് സ്റ്റോണ്‍] കൊണ്ട് നിര്‍മ്മിച്ച ഒരു വലിയ കോട്ടയുണ്ടായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് 'കോട്ടപ്പുറം' എന്ന നാമധേയം വന്നത്.ഇവിടെയുള്ള മറ്റൊരു പ്രദേശത്തിന്റെ പേരാണ്'ഗോപുരത്തിന്‍ കാല'. ഗോപുരത്തിന്റെ ചുവട് എന്നര്‍ഥത്തിലാണ് ഈ പേരു വന്നത്. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ ഈ കൊട്ടാരം നാമാവശേഷമായി. രാജഭരണം അവസാനിച്ചതോടെ കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായി.ഒടുവില്‍ കൊട്ടാരം തന്നെ നശിപ്പിച്ചുകളഞ്ഞു. തുരങ്കത്തെ ഒരു പാറകൊണ്ടടച്ചു. നീരാഴിക്കുളത്തിന്റെ അടിത്തട്ടിന്റെ മിനുസത്തിനു കാരണം തുരങ്കമടച്ച പാറയാണ്. 5000 ആനപിടിച്ചാല്‍പോലും ഈ പാറ അനക്കാന്‍ കഴിയില്ല. ഒരു റബ്ബര്‍ തോട്ടത്തിനുനടുവിലാണ് ഇന്നീകുളം. ഇന്നീകുളം ജീവികളുടെ ആവാസകേന്ദ്രമാണ്.ചുമടുതാങ്ങിയും നീരാഴിക്കുളവും പാറക്കല്ലുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍.
Subscribe to:
Post Comments (Atom)
Enthu patti? Post muzhuvan kanunnillallo? Pettennu shariyakku! Ningalude srishti vayikkan akamshayundu
ReplyDeleteനല്ല ബ്ലൊഗ്. നല്ല പോസ്റ്റുകള്‍. കുട്ടികള്‍ക്കു അഭിനന്ദനങള്‍
ReplyDelete