വേലകളി.
വേലകളി.ദക്ഷിണകേരളത്തില്‍ പ്രചാരത്തിലുള്ള ആയോധനാ പ്രധാനമായ നൃത്തരൂപമാണ് വേലകളി.ഭടന്റെ വേഷം അിഞ്ഞ നര്‍ത്തകന്‍ കൈയ്യില്‍ വാളും പരിചയും പിടിച്ചുകൊണ്ട് ലളിതമായ ചുവടുവെയ്പോടെ നൃത്തം ചെയ്യുന്നു. വേലയുടെ ഉത്ഭവസ്ഥാനം അമ്പലപ്പുഴയാണെന്ന് വിശ്വസിക്കപ്പെ ദ്ധടുന്നു.കൌരവ-പാണ്ഡവരുടെ കുരുക്ഷേത്രയുദ്ധത്തില്‍ അനുസ്മരിപ്പിക്കുന്നതാണ് വേേലകളി. കസവുമുണ്ടും ചുവന്ന അരപ്പട്ടയുമാണ്‌വേഷം. തപ്പ്,തകില്‍,കുറുങ്കുഴല്‍,മദ്ദളം,ഇലത്താളം എന്നീ നാടന്‍ വാദ്യോപകരണങ്ങള്‍ ഇതിനുപയോഗിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും,ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും, ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലും,തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത് പതിവുണ്ട്.
No comments:
Post a Comment