Friday, 16 November 2007

കോട്ടപ്പുറം കാവ്‌

നെടുമങ്ങാട്‌ കരിപ്പൂര്‌ വിതുരറോഡ്‌ വഴി മുടിപ്പുര മുക്കില്‍ എത്തുക.
അവിടെ നിന്നും മൊട്ടല്‍മൂട്‌,ഖാദിബോഡ്‌,ആനാട്‌ [നെടുമങ്ങാട്‌ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും 2 കി.മീ.]
ഖാദിബോഡ്‌ മുക്കില്‍ നിന്നും അര കിലോമീറ്റര്‍ അകലെ പനങ്ങാട്ടേലയിലാണ്‌ കോട്ടപ്പുറം കാവ്‌ സ്ഥിതിചെയ്യുന്നത്‌.ധാരാളം വര്‍ഷം പഴക്കമുള്ള ചാര്‌,മുള,ശതാവരി,മേന്തോന്നി,ഗരുഡക്കൊടി,നൊച്ചി, സര്‍പ്പഗന്ധി തുടങ്ങിയ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും ആരോഗ്യകരമായ നല്ലൊരു ആവാസവ്യവസ്ഥയും ഈ കാവിലുണ്ട്‌.

-സോണിത്ത്‌,യദു,സുധന്യ,തുഷാര,ശ്യാമ.......

2 comments:

  1. കുട്ടി കൂട്ടുകാര്‍ക്ക് നമസ്കാരം
    ബ്ലോഗില്‍ നിങ്ങള്‍ ചെയ്യുന്നത് എല്ലാവര്‍ക്കും പാഠമാണ്.
    പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ എം എസ് എന്നില്‍ നിന്നാണ് നിങ്ങളുടെ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്.
    http://content.msn.co.in/Malayalam/InfoTech/Articles/0711-14-3.htm

    നന്നായ് വരട്ടെ
    ഉണ്ണി

    ReplyDelete