Monday, 17 August 2009

ചെറുകഥാ സാഹിത്യത്ത്യത്തിലൂടെ...................


പുസ്തകങ്ങളിലൂടെ കടന്നുപോവുക എന്നതു മാത്രമല്ല ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ പദ്ധതി. അധിക വായനയും സെമിനാറുകളും പ്രോജക്ടുകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. ഇവയിലൂടെ കൂടുതല്‍ അറിവ്‌ സ്വാംശീകരിക്കാന്‍ നമുക്കു സാധിക്കുന്നു. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിക്കൊണ്ട്‌ ചെറുകഥാസാഹിത്യം എന്ന വിഷയത്തെ അധികരിച്ചു ഒന്‍പതാം ക്ളാസിലെ കുട്ടികള്‍ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ സംഘടിപ്പിച്ച സെമിനാര്‍ കുട്ടികള്‍ക്കു കൂടുതല്‍ വിഞ്ജാനപ്രദമായി. ക്രിത്യം പത്ത്‌ പത്തിനു സെമിനാറിനു തിരി തെളിഞ്ഞു. ചെറുകഥാസാഹിത്യത്തിണ്റ്റെ കാലാകാലങ്ങളായുള്ള വളര്‍ച്ച ഒന്‍പതാം ക്ളാസിലെ തന്നെ കുട്ടികള്‍ തങ്ങളുടെ പ്രബന്ധങ്ങളിലൂടെ മനസിലാക്കി കൊടുത്തു. കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവര്‍ മുന്നിട്ടു നിന്നു എന്നത്‌ സെമിനാറിനെ പൂര്‍ണവിജയത്തിലെത്തിച്ചു. സദസിണ്റ്റെ ഉത്സാഹം പ്രബന്ധാവതാരകരെ ആവേശം കൊള്ളിച്ചു. രജിസ്റ്റ്രേഷനു ശേഷം ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷനും സ്വാഗതവും ആശംസയും നന്നിയുമൊക്കെ കുട്ടികള്‍ തന്നെ നിര്‍വഹിച്ചു. തുടര്‍ന്നായിരുന്നു ഒന്‍പത്‌ എ,ബി,സി,ഡി ഡിവിഷനുകളിലെ കുട്ടികളുടെ അവതരണം. അഞ്ച്‌ ഉപവിഷയങ്ങളായി സെമിനാറിനെ തിരിച്ചിരുന്നു. ആദ്യകാല കഥകള്‍,നവോത്ഥാനഘട്ടം,എം.ടി,വി.ടി,എം ആര്‍.ബി,ആധുനികര്‍,അത്യാനുധികര്‍ എന്നിവയായിരുന്നു അവ. ഈ ഓരോ ഘട്ടത്തിലും ചെറുകഥാസാഹിത്യത്തെ തൊട്ടറിയാന്‍ ഈ സെമിനാര്‍ വഴി സാധിച്ചു എന്നു കുട്ടികള്‍ അഭിപ്രായപ്പെട്ടു. നാലു മണിയോടെ സെമിനാറിനു തിരശീല വീഴുകയായി.

No comments:

Post a Comment