അവാര്‍ഡിനു വേണ്ടി ഞങ്ങളിന്നുവരെ ഒന്നും ചെയ്തിട്ടില്ല.സാങ്കേതിക വിദ്യ ഉണര്‍ത്തുന്ന കൗതുകത്തില്‍ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങള്‍ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാള്‍ എത്ര മികച്ച രീതിയിലും, വൈവിധ്യപൂര്‍ണവും ക്രിയാത്മകവുമായാണ് കുട്ടികള്‍ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. ഉള്ളു നിറയുകയായിരുന്നു .. പക്ഷേ അവാര്‍ഡുകള്‍ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂള്‍വിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാര്‍ഡ് ജില്ലാതലം ഒന്നാം സ്ഥാനം.
9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് യൂണിറ്റിനുള്ള അവാര്‍ഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഞങ്ങളുടെ കുട്ടികള്‍ അവാര്‍ഡു സ്വീകരിക്കുന്നു
.
ഇന്ന് ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളുള്ള സ്കൂള്‍ ലിറ്റില്‍കൈറ്റ്സ് ന് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തില്‍ ഒന്നാം സ്ഥാനവും...ഞങ്ങളുടെ ഉത്തരവാദിത്വവും കൂടുകയാണ്

No comments:
Post a Comment