Thursday, 26 December 2019

എന്താണ് യഥാർത്ഥ വിശ്വാസം?

നാലു മാസങ്ങള്‍ക്കു മുന്‍പ് അഭിനയ എഴുതിയതാണ്.പള്ളിക്കൂടത്തില് 'അന്ധവിശ്വാസവും നമ്മളും' എന്നൊരു വിഷയത്തില്‍ ഒരു മണിക്കൂര്‍ മത്സരമായിരുന്നു.അവളന്ന് ടൈപ്പ്ചെയ്ത് തന്നതാണ്.
എന്താണ് യഥാർത്ഥ വിശ്വാസം?
നമ്മുടെ ചോദ്യത്തിനുത്തരം നമ്മുടെ ചുറ്റുമുള്ള ഓരോ വസ്തുതകളിലുമുണ്ട്.എല്ലാത്തിനെയും നമ്മൾ പുതിയ തലമുറക്കാർ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.കാരണം ഇതിനുള്ള ഇത്തരത്തിലുള്ള വിശ്വാസതട്ടിപ്പുകൾ തടയാൻ ശാസ്ത്രം പഠിക്കുന്നവർക്കെ കഴിയു.ഞാൻ എങ്ങനെയാകണം എന്റെ രീതികൾ ,എന്റെ ചിന്തകൾ........ എല്ലാം തന്നെ ശാസ്ത്രീയടിസ്ഥാനത്തില്‍ വിലയിരിത്തുന്നതാണ് യഥാർത്ഥ വിദ്യാർത്ഥി .വിശ്വാസങ്ങൾ .......! അമ്മക്കോ, അച്ഛനോ സ്വന്തം കുരുത്തിനോ കൊടുക്കാത്ത വിശ്വാസങ്ങളാണ് നമ്മൾ ദൈവങ്ങൾക്ക് അർപ്പിക്കുന്നത്.മാധ്യമങ്ങള്‍ അതിനെ വിശാലമായി അവതരിപ്പിക്കുന്നു ഇരുട്ട് ബാധിച്ച വിശ്വാസസമൂഹം അതിനോട് വീണ്ടും വീണ്ടും യോജിച്ച് നിൽക്കുന്നു.
ദൈവങ്ങളുടെ പേരിൽ അടിയുണ്ടാക്കാനും അതിന്റെ കാപട്യം നിറഞ്ഞ ഭക്തി പുറത്ത്കാട്ടാനുംമാത്രമായിചിലരുണ്ട്.എല്ലാമതങ്ങളിലുമുണ്ട്.പരീക്ഷാചോദ്യത്തിലെ ഒരു കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടു.എന്ന പേരിൽ ഒരു അധ്യാപകന്റെ കൈവെട്ടിയത് ,അമ്പലത്തിൽ പോകുന്ന സ്ത്രീകൾക്ക് നേരേയുള്ള വിമർശനം ഉന്നയിച്ചു എന്നുള്ളതിനാൽ പുസ്തകം റദ്ദാനുള്ള പ്രകടനങ്ങളും നമ്മൾ കണ്ടതാണ്. സാഹിത്യത്തിനുനേരേ അറിയിക്കാൻ സത്യം എഴുതാൻ എഴുത്തുക്കാർ വിഷമിക്കുന്നതും ഇത്തരത്തിലുള്ള സംഭങ്ങളെ തുടർന്നാണ്. ഒന്നോർക്കണം സാഹിത്യത്തിന് മതം,ജാതി,ഒന്നുമില്ലാ.എഴുത്തുകാരന്റെ വികാരം മാത്രമാണ് സാഹിത്യം .എല്ലാവർക്കും തന്റെതായ യുക്തിപരമായ കാര്യങ്ങളുണ്ട് അതൊരിക്കിലും മറ്റുള്ളവർക്ക് സ്വീകാര്യമാകണമെന്നില്ല.എന്നാൽ വിശ്വാസം പണ്ട് തൊട്ടെ ശീലിച്ച ഒരു ദിനചര്യ എന്ന രീതിയീൽ വന്നുകൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസം ലഭിച്ചവർ പോലും ഇതിനെ മുറുകെ പിടിക്കുന്നവരാണ് വിശ്വാസങ്ങൾ യഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നതിൽ സമർത്ഥമാണെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. എല്ലാം ശാസ്ത്രമാണ് അത്തരത്തിലേക്ക് നാം ചിന്തിക്കണം സൂര്യഗ്രഹണം ചന്ദ്രഗഹണമോ ഒന്നും രാഹു വിഴുങ്ങന്നതോ ഒന്നും അല്ലായെന്ന് ശാസ്ത്രം തെളിയിക്കും .അന്ധവിശ്വാസത്തിന്റെ ചരടുവലിക്കുന്നവരേയും അതിനെ തുടർന്ന് മരണപ്പെട്ടവരേയും നോക്കിയാല്‍ കാണാം മാതൃത്വത്തെ പിതൃത്വത്തെ മറ്റും ഇല്ലാതാക്കുന്നതാണ് വിശ്വാസം "നിങ്ങളുടെ കുഞ്ഞിനെ ബലിയര്‍പ്പിച്ചാൽ കുടുംബത്തിൽ സമ്പത്തുണ്ടാകും"ചിലരുടെ പ്രവചനങ്ങൾ വിശ്വസിച്ചുകൊണ്ടുള്ള ചാടിത്തുള്ളൽ . ഇവിടെ സ്നേഹത്തെയാണ് ചോദ്യം ചെയ്യുന്നത്.ദൈവങ്ങളോ അവരുടെ രൂപമോ ചേർന്നതല്ല ലോകം. മനുഷ്യർ ചേർന്നതാണ് .അവിടെ ദൈവങ്ങളേക്കാള്‍ ശക്തി മാനവികമൂല്യങ്ങൾക്കാണ് . ദാഹിക്കുന്ന ഒരാൾക്ക് വെള്ളം കൊടുക്കുന്നതിലോ ഭക്ഷണം കൊടുക്കുന്നതിലോ ആണ് മനുഷ്യൻ ദൈവത്തെ വരുത്തേണ്ടത് അല്ലാതെ കല്ലിൽ പാലൊഴിച്ച് കൊണ്ടൊ കാളിക്ക് പൂജനടത്തിക്കൊണ്ടോ അല്ലാ.നാം അറിയിക്കാതെ പോകുന്ന ഓരോ സത്യവും പിന്നെ ആരും അറിയാതെ പോകും. കുഞ്ഞിലെ അമ്മപറയും മോനെ ഇതാണ് ദൈവം ദൈവത്തിൽ വിശ്വസിക്കു നീ ആഗ്രഹിച്ചത് നടക്കും ഇത് കേൾക്കുന്ന മകൻ ഇത് വിശ്വസിക്കുകയും ചെയ്യും .അപ്പോ ജ്യോതിഷൻ പറയും നിനക്ക് സമ്പത്ത് കാണുന്നുണ്ട്.പക്ഷേ നിന്റെ അമ്മയെ നീ ഉപേക്ഷിക്കണം അവർ നിന്റെ രാശിയിൽ യോജിക്കുന്നയാളല്ല.ഇവിടെയാണ് നമ്മൾ തിരിച്ചറിയാതെ പോകുന്ന കാപട്യം.
വിശ്വാസമാകാം പക്ഷേ അമിതമായ വിശ്വാസങ്ങൾ നല്ലതല്ല. ആത്മീയബോധം വർദ്ധിപ്പിക്കാൻ അന്ധവിശ്വാസത്തിനെ കൂട്ടാതിരിക്കു. യേശുവിനെ ഒരു യഥാർത്ഥ മനുഷ്യനായി കണ്ടുനോക്കു . യേശു തികച്ചും മനുഷ്യത്വപരമായി പെരുമാറിയിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പാത തുടരുന്ന വെള്ളക്കുപ്പായം ധരിച്ച പള്ളീലച്ചൻമാരോ? ഫ്രാങ്കോയെ പോലുള്ളവരെ നമുക്കറിയാം ഇങ്ങനെ ഉള്ളവരെ രക്ഷിക്കുന്ന മതങ്ങളും.നാം മനസ്സിലാക്കേണ്ടത് നാം ഒന്നാണെന്നാണ്. ഒരു തരത്തിലും മനുഷ്യരെ വേറിട്ട്കാണരുത്..സയൻസ് കാണാതെ പഠിച്ചിട്ട് അന്ധവിശ്വാസങ്ങളില്‍ അലഞ്ഞ് തിരിയുന്നവരാകാതെ ഇരിക്കുക.ദൈവം മനസ്സിലാണ്,ചിന്തയില്‍ ശാസ്ത്രം വേണം..ഇത് മനസ്സിലാക്കുക.കേരളത്തിൽ നിന്നും അനാചാരങ്ങളെ ഇനിയുെ തുരത്തേണ്ടതുണ്ട് അത് ഒരുമയോടെയാകാം.
അഭിനുയത്രിപുരേഷ്

Wednesday, 25 December 2019

എട്ടാം ക്ലാസിലെ ലിറ്റില്‍കൈറ്റ്സ് ഏകദിന ക്യാമ്പ്

എട്ടാം ക്ലാസിലെ ലിറ്റില്‍കൈറ്റ്സ് ഏകദിന ക്യാമ്പ് കഴിഞ്ഞു.എന്താണ് ലിറ്റില്‍കൈറ്റ്സ്,എന്തൊക്കെയാണ് ലിറ്റില്‍കൈറ്റ്സിന്റെ ചുമതലകള്‍,ഭാവിയില്‍ അവര്‍ക്കു ലഭിക്കുന്ന  പരിശീലനങ്ങള്‍ എന്തെല്ലാം? എന്നീ കാര്യങ്ങളുടെ അവതരണമായിരുന്നു ക്യാമ്പില്‍ ചര്‍ച്ചചെയ്തത്.


Friday, 6 December 2019

സ്പെഷ്യല്‍ പി റ്റി എ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ സ്പെഷ്യല്‍ പി റ്റി എ.വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന സര്‍ഗാത്മകവും സാങ്കേതികവുമായ മാറ്റങ്ങള്‍...അതിന്റെ ഫലമായി സ്കൂളുകളില്‍ ഉണ്ടാകുന്ന നല്ല മാറ്റങ്ങള്‍,മികവുകള്‍ ഇവയെല്ലാം അധ്യാപികയായ ശ്രീമതി മംഗളാംമ്പാള്‍ രക്ഷകര്‍ത്താക്കള്‍ക്ക് പറഞ്ഞുകൊടുത്തു.വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശമടങ്ങുന്ന  വിഡിയോ പ്രദര്‍ശിപ്പിച്ചു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് അധ്യക്ഷനായിരുന്നു. അധ്യാപകരായ ഷീജാബീഗം ,പുഷ്പരാജ് ,മദര്‍ പി റ്റി എ പ്രസിഡന്റ്
,ശ്രീലത എന്നിവര്‍ സംസാരിച്ചു.






 

വിദ്യാരംഗം

ജ്ഞാനപീഠംഅവാര്‍ഡായിരുന്നു വിഷയം.അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തല്‍ ,കവിത കേള്‍ക്കല്‍,ഇതിനു മുന്‍പ് ഈ അവാര്‍ഡു ലഭിച്ച മലയാളികള്‍ ..ഇങ്ങനെയായിരുന്നു പരിപാടികള്‍.അതിനൊപ്പം വിക്കിപീഡിയയുടെ ഉപയോഗം കൂടി പറഞ്ഞുകൊടുത്തു.


 

Thursday, 5 December 2019

ടാലന്റ്സേര്‍ച്ച് പരീക്ഷയില്‍...

 സബ്ജില്ലാ ടാലന്റ്സേര്‍ച്ച് പരീക്ഷയില്‍...ഹൈസ്കൂള്‍ വിഭാഗത്തില്‍ മുഹമദ്ഷായും യു പി വിഭാഗത്തില്‍ അനസിജും രണ്ടാം സ്ഥാനം നേടി


Numats പരീക്ഷയില്‍ ...

Numats പരീക്ഷയില്‍ ...സബ്ജില്ലാതലത്തില്‍ നിന്നും സംസ്ഥാനതലത്തിലേക്കുള്ള പരീക്ഷയ്ക്ക്  തെരഞ്ഞെടുക്കപ്പെട്ട അനസിജിനേയും  ഗോകുല്‍രാജിനേയും  അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് അനുമോദിക്കുന്നു💖💖💖💖💖

ഭിന്നശ്ശേഷിക്കാരായ കുട്ടികളുടെ അസംബ്ലിയും സമ്മാനവിതരണവും

ഭിന്നശ്ശേഷിക്കാര്‍ക്കു വേണ്ടി ബി ആര്‍ സി തലത്തില്‍ നടത്തിയ   മത്സരങ്ങളില്‍ ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.ഗാനാലാപനത്തിന് പ്രവീണ്‍രാജിനും സുരേഷ് കുമാറിനും നൃത്തത്തിനു മഹേശ്വരിക്കും ആദിത്യക്കും സമ്മാനം ലഭിച്ചു.ലക്കിത്രോ വിഷ്ണുവിനു ഒന്നാംസ്ഥാനം ലഭിച്ചു.ബാള്‍പാസിംഗില്‍ സനൂഷിനും അര്‍ജുന്‍ കൃഷ്ണനും ഒന്നാം സ്ഥാനം ലഭിച്ചു.ഇന്നത്തെ അസംബ്ലി അവരാണ് നയിച്ചത്.







 

Monday, 2 December 2019

എഴുത്തുകാരനൊപ്പം ഞാന്‍ നയന


ഞാനും എന്റെ കുറച്ച് കൂട്ടുകാരും അധ്യാപകരുമായി കഥാക‍ൃത്ത് പി.കെ സുധിസാറിന്റെ വീട്ടിൽ പോകുകയുണ്ടായി. അദ്ദേഹം ഞങ്ങളുടെ സുകൂളിന്റെ കുറച്ച് താഴെയായാണ് താമസിക്കുന്നത്.ഉച്ചയ്ക്കൊരു രണ്ടര മണിയോടെയൈണ് ഞങ്ങൾ അദ്ദേഹത്തെ കാണുവാൻ ചെന്നത്. ഞങ്ങൾ അവിടെ പോയത് അദ്ദേഹത്തിന്റെ വായനയിലും എഴുത്തിലുമായുള്ള ആശയങ്ങൾ ചോദിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിച്ച ജീവിതാനുഭവങ്ങളും സാഹചര്യങ്ങളുമൊക്കെ കേട്ടറിയാനുമാണ്.എഴുത്തിന് തികച്ചും അനുയോജ്യമായ ശാന്ത അന്തരീക്ഷമായിരുന്നു .അവിടെ വീടിന്റെ ഒരു ഭാഗത്തായി അതിവിശാലമായ കുറേ മുളകൾ കാറ്റിനെ കുളിർതൊപ്പിയാക്കി.അവ ആ ഭവനത്തെ തഴുകുകയാണ് എന്തുകൊണ്ടും ഒരു രചയിതാവിന് തന്റെ ആശയങ്ങളെ മനസ്സിൽ നിന്ന് വെള്ള.കടലാസിലേക്ക് പകർത്താൻ തികച്ചും അനുയോജ്യമായ അന്തരീക്ഷം .അദ്ദേഹം ഒരു ലൈബ്രേറിയനായിരുന്നു.വായനയോടുള്ള അമിതമായ കമ്പം കൊണ്ടാണോ ഒരു ലൈബ്രേറിയനായത് ? അദ്ദേഹം തന്ന ആശയം ഇതായിരുന്നു "എല്ലാം ജോലിക്കും അതിന്റെതായ മഹത്വമുണ്ട് ഏത് ജോലിചെയ്യുമ്പോഴും വളരെ ആത്മാർത്ഥതയോടും പ്രതീഷകളോടുകൂ‍ടിയും ചെയ്യുക" എന്നാൽ ഞാൻ കരുത്തുന്നു.. വായനയോടുള്ള ആത്മബന്ധം കൊണ്ടു തന്നെയാണ് അദ്ദേഹംഇവിടെ എത്തിച്ചേര്‍ന്നതെന്ന്. അദ്ദേഹത്തിന്റെ കഥാസൃഷ്ടികളുടെ വളർച്ച ഒരു മാസികയിൽ അച്ചടിച്ചു വന്ന ഒരു ചെറിയ കഥയിലൂടെയായിരുന്നു. അനുഭവങ്ങളിലൂടെ ലഭിക്കുന്ന ആശയങ്ങൾക്ക് നിത്യജീവിതത്തിൽ വളരെയധികം സ്വാധീനമുണ്ട് .അദ്ദേഹം എഴുതിയ മിക്കകഥകളിലും ശാസ്ത്രത്തിന് വലിയ പങ്കുണ്ട് .അദ്ദേഹം ശാസ്ത്രരംഗത്തും ഒരു പ്രതിഭ തന്നെയായിരുന്നു .അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നുതന്നെ നമ്മുക്ക് വിശാലമായ വായനയ്ക്ക് നൽകിയിരിക്കുന്ന പ്രാധ്യാനത്തെ കുറിച്ചും മനസ്സിലാവും വീട്ടിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു സവിശേഷതയാണ് ജീവനുള്ള കുറേ ചിത്രങ്ങൾ .അതിൽ എന്നെ പ്രധാന്യമായും ആകർഷിച്ചത് വിളക്കേന്തിയ ഒരു വനിതയുടെ വലിയ ചിത്രമാണ് വടക്കേ ഇന്ത്യൻ സ്റ്റൈലില്‍ തലയ്ക്കുമീതെ ഒരു വസ്ത്രം ധരിച്ചിട്ടുണ്ട് ജ്വലിച്ചുകൊണ്ട് പ്രകാശത്തെകൂടുതൽ പടർത്തുന്നൊരു വിളക്ക് അതിലേക്ക് മറയായി കടന്നുവന്ന ഒരു കരം .കരങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന വെളിച്ചം കാട്ടിത്തരുന്നത് ഒരു സാധാരണ സ്ത്രീയെയാണ് .പിന്നെ കുറെ രവിവർമ്മ ചിത്രങ്ങളും അദ്ദേഹം ഞങ്ങളുടെ സ്കൂളിനായി ഒരു പുസ്തകം സമ്മാനിച്ചുു "THE WILLY TALES AND THE DRAGAN SYORY” ഈ പുസ്തകം അബിനന്ദ് എന്തൊരു വിദ്യാർത്ഥിയുടെ സൃഷ്ടിയാണ് ഭാര്യ പൊന്നമ്മ ടീച്ചറും മകൾ മീരയും അദ്ദേഹത്തിന്റെ എഴുത്തിന് എന്നും പ്രോത്സാഹനമാണ്..ഞങ്ങളുടെ സ്ക്കൂളിലെ പൂർവവിദ്യാർത്ഥികൂടിയാണ് അദ്ദേഹം .ബാല്യകാലാനുഭവങ്ങളും പങ്കുവെച്ചുു................
നയനസെന്‍
ക്ലാസ് 8
ജി എച്ച്.എസ് കരിപ്പൂര്

എഴുത്തുകാരനൊപ്പം ഞാന്‍


ഒരു എഴുത്തകാരനുമായി വര്‍ത്തമാനം പറഞ്ഞപ്പോള്‍

പോകുന്നത് സുധി സാറിന്റെ വീട്ടിലാണെന്നറിഞ്ഞപ്പോഴെ ഉള്ളിൽ സന്തോഷം തോന്നി.നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രലേഖനങ്ങളെഴുതുന്ന ആളുമാണ്.പി കെ സുധി സാര്‍.താമസിക്കുന്നത് ഞങ്ങളുടെ സ്കൂളിനു സമീപത്തും.



അതിഥികളെ സൽകരിക്കാൻ എന്ന വണ്ണം തലയുയർത്തി ഗമയോടെ നിൽകുന്ന മുളയാണെന്നെ ആദ്യം ആകർഷിച്ചത്.വാഝല്യവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റംഞങ്ങളോരോരുത്തരുടെയും മനസ്സിൽ സാറിനൊരിടമുണ്ടാക്കി ഒന്നും എഴുതിപഠിച്ച് അദ്ദേഹത്തിനോട് ചോദിക്കുന്നതിലും നല്ലത് സ്വാഭാവികമാകണം എന്നു ഞാനാഗ്രഹിച്ചതു.
സാറിനെപ്പറ്റി അറിയാവുന്നതും അറിയേണ്ടതും ആയ കാര്യങ്ങൾ ചോദിച്ചു.ഒരു സാഹിത്യക്കാരൻ എന്ന നിലയിൽ ഞങ്ങളെ എഴുത്തിലേക്ക് പ്രചോദിപ്പിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വര്‍ത്തമാനം.
സംഭാഷണങ്ങൾ ലളിതമായത് കാരണം ഞങ്ങളുടെ കൂട്ടത്തിലെ കുഞ്ഞുകുട്ടികൾക്കും അത് എന്തെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു.ഒരു സൃഷ്ടി തയാറാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ,എങ്ങനെയൊക്കെ തയാറാക്കാമെന്നും ,എന്തും വേറിട്ട രീതിയിൽ ചിന്തിക്കാനും അദ്ദേഹം പറഞ്ഞു തന്നു.
ഇടയ്ക്ക് സാർ ഞങ്ങളോടായി ഒന്നു പറഞ്ഞു" നമ്മുക്ക് ഏറ്റവും നന്നായി ചെയ്യാൻ പറ്റുന്നതെന്തോ അത് ചെയ്യുക!!!നമ്മുടെ കഴിവ് എന്തിനെന്ന് കണ്ടുപ്പിടിച്ച് അതിൽ തീർച്ചയായും മികവ് നേടും. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിക്കുക,എന്തായാലും അതിൽ ഇഷ്ടം കണ്ടെത്തുക"അദ്ദേഹത്തിന്റെ ഈ വചനം സാറിന്റെ വീട്ടിൽ നിന്നറങ്ങി തിരിച്ച് ക്ലാസ്സ് മുറിയിൽ ഇരിക്കുമ്പോഴും കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
വളരെ ലളിതമായ ഭക്ഷണമാണ് ഞങ്ങൾക്കായി അദ്ദേഹം ഒരിക്കിയത്.പണ്ട് എന്റെ അമ്മൂമ്മ എനിക്ക് ഉണ്ടാക്കിതരുന്ന പഴവും പഞ്ചസാരയും സാർ ഞങ്ങൾക്കായിതന്നു.കുഞ്ഞുങ്ങൾക്ക് പ്രിയങ്കരമായ ഭക്ഷണമാണിത്.
ഉണ്ണിയപ്പവും മറ്റും എന്റെ സ്കൂളിലെ lഎല്‍ പി കുഞ്ഞുങ്ങൾ ആസ്വാദിക്കുന്നത് കണ്ടപ്പോൾ ഞാനൊന്നു മൂന്നാലുകൊല്ലം പിറകിലോട്ടുപോയി...................
ഈ ശിശുദിനത്തിലെ സുധിസാറുമായുള്ള സംവാദം മറക്കാൻ പറ്റില്ല.ഞങ്ങൾ തിരികെ പോകാനിറങ്ങിയപ്പോൾ സാർ കുറച്ച് മാസികകൾ തന്നു.വായനക്ക് പ്രചോദനം തന്ന ഒരു അഭിമുഖമായിരുന്നു ഇത്..........................!!!!!!!!!!!!
സജിന ആർ.എസ്
പത്ത് സി
ഗവ.എച്ച് എസ് കരിപ്പൂര്

Sunday, 1 December 2019

LittleKites share the Technics

 ലിറ്റില്‍കൈറ്റ്സ് സബ്ജില്ലാ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ കൂട്ടുകാര്‍ക്ക് അവര്‍ക്കു ലഭിച്ച അറിവുകള്‍ പങ്കുവച്ചു.ടു പി ടു ഡി അനിമേഷന്‍ സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീസോഫ്റ്റ്‍വെയറുകളിലെ പ്രവര്‍ത്തനങ്ങളാണ് അവര്‍ പങ്കു വച്ചത്.