ഒരു
എഴുത്തകാരനുമായി വര്‍ത്തമാനം
പറഞ്ഞപ്പോള്‍
പോകുന്നത്
സുധി സാറിന്റെ വീട്ടിലാണെന്നറിഞ്ഞപ്പോഴെ
ഉള്ളിൽ സന്തോഷം തോന്നി.നോവലിസ്റ്റും
കഥാകൃത്തും ശാസ്ത്രലേഖനങ്ങളെഴുതുന്ന
ആളുമാണ്.പി
കെ സുധി സാര്‍.താമസിക്കുന്നത്
ഞങ്ങളുടെ സ്കൂളിനു സമീപത്തും.
അതിഥികളെ
സൽകരിക്കാൻ എന്ന വണ്ണം
തലയുയർത്തി ഗമയോടെ നിൽകുന്ന
മുളയാണെന്നെ ആദ്യം
ആകർഷിച്ചത്.വാഝല്യവും
കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ
പെരുമാറ്റംഞങ്ങളോരോരുത്തരുടെയും
മനസ്സിൽ സാറിനൊരിടമുണ്ടാക്കി
ഒന്നും എഴുതിപഠിച്ച്
അദ്ദേഹത്തിനോട് ചോദിക്കുന്നതിലും
നല്ലത് സ്വാഭാവികമാകണം
എന്നു ഞാനാഗ്രഹിച്ചതു.
സാറിനെപ്പറ്റി
അറിയാവുന്നതും അറിയേണ്ടതും
ആയ കാര്യങ്ങൾ ചോദിച്ചു.ഒരു
സാഹിത്യക്കാരൻ എന്ന നിലയിൽ
ഞങ്ങളെ എഴുത്തിലേക്ക്
പ്രചോദിപ്പിക്കുന്ന
രീതിയിലായിരുന്നു അദ്ദേഹത്തിന്റെ
വര്‍ത്തമാനം.
സംഭാഷണങ്ങൾ
ലളിതമായത് കാരണം ഞങ്ങളുടെ
കൂട്ടത്തിലെ കുഞ്ഞുകുട്ടികൾക്കും
അത് എന്തെന്ന് ഉൾക്കൊള്ളാൻ
കഴിഞ്ഞു.ഒരു
സൃഷ്ടി തയാറാക്കുമ്പോൾ
എന്തെല്ലാം ശ്രദ്ധിക്കണം
,എങ്ങനെയൊക്കെ
തയാറാക്കാമെന്നും ,എന്തും
വേറിട്ട രീതിയിൽ ചിന്തിക്കാനും
അദ്ദേഹം പറഞ്ഞു
തന്നു.
ഇടയ്ക്ക്
സാർ ഞങ്ങളോടായി ഒന്നു പറഞ്ഞു"
നമ്മുക്ക്
ഏറ്റവും നന്നായി ചെയ്യാൻ
പറ്റുന്നതെന്തോ അത്
ചെയ്യുകാ!!!നമ്മുടെ
കഴിവ് എന്തിനെന്ന്
കണ്ടുപ്പിടിച്ച് അതിൽ
തീർച്ചയായും മികവ് നേടും.
ചെയ്യുന്ന
ജോലിയിൽ ആത്മാർത്ഥത
കാണിക്കുക,എന്തായാലും
അതിൽ ഇഷ്ടം കണ്ടെത്തുക"അദ്ദേഹത്തിന്റെ
ഈ വചനം സാറിന്റെ വീട്ടിൽ
നിന്നറങ്ങി തിരിച്ച് ക്ലാസ്സ്
മുറിയിൽ ഇരിക്കുമ്പോഴും
കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
വളരെ
ലളിതമായ ഭക്ഷണമാണ് ഞങ്ങൾക്കായി
അദ്ദേഹം ഒരിക്കിയത്.പണ്ട്
എന്റെ അമ്മൂമ്മ എനിക്ക്
ഉണ്ടാക്കിതരുന്ന പഴവും
പഞ്ചസാരയും സാർ
ഞങ്ങൾക്കായിതന്നു.കുഞ്ഞുങ്ങൾക്ക്
പ്രിയങ്കരമായ ഭക്ഷണമാണിത്.
ഉണ്ണിയപ്പവും
മറ്റും എന്റെ സ്കൂളിലെ lഎല്‍
പി കുഞ്ഞുങ്ങൾ
ആസ്വാദിക്കുന്നത് കണ്ടപ്പോൾ
ഞാനൊന്നു മൂന്നാലുകൊല്ലം
പിറകിലോട്ടുപോയി...................
ഈ
ശിശുദിനത്തിലെ സുധിസാറുമായുള്ള
സംവാദം മറക്കാൻ പറ്റില്ല.ഞങ്ങൾ
തിരികെ പോകാനിറങ്ങിയപ്പോൾ
സാർ കുറച്ച് മാസികകൾ തന്നു.വായനക്ക്
പ്രചോദനം തന്ന ഒരു അഭിമുഖമായിരുന്നു
ഇത്..........................!!!!!!!!!!!!
സജിന
ആർ.എസ്
പത്ത്
സി
ഗവ.എച്ച്
എസ് കരിപ്പൂര്
No comments:
Post a Comment