ഞാനും എന്റെ കുറച്ച് കൂട്ടുകാരും
അധ്യാപകരുമായി കഥാകൃത്ത്
പി.കെ
സുധിസാറിന്റെ വീട്ടിൽ
പോകുകയുണ്ടായി.
അദ്ദേഹം
ഞങ്ങളുടെ സുകൂളിന്റെ കുറച്ച്
താഴെയായാണ് താമസിക്കുന്നത്.ഉച്ചയ്ക്കൊരു
രണ്ടര മണിയോടെയൈണ് ഞങ്ങൾ
അദ്ദേഹത്തെ കാണുവാൻ ചെന്നത്.
ഞങ്ങൾ
അവിടെ പോയത് അദ്ദേഹത്തിന്റെ
വായനയിലും എഴുത്തിലുമായുള്ള
ആശയങ്ങൾ ചോദിച്ചറിയാനും
വായനയെ പ്രോത്സാഹിപ്പിച്ച
ജീവിതാനുഭവങ്ങളും സാഹചര്യങ്ങളുമൊക്കെ
കേട്ടറിയാനുമാണ്.എഴുത്തിന്
തികച്ചും അനുയോജ്യമായ ശാന്ത
അന്തരീക്ഷമായിരുന്നു .അവിടെ
വീടിന്റെ
ഒരു ഭാഗത്തായി അതിവിശാലമായ
കുറേ മുളകൾ കാറ്റിനെ
കുളിർതൊപ്പിയാക്കി.അവ
ആ ഭവനത്തെ തഴുകുകയാണ് എന്തുകൊണ്ടും
ഒരു രചയിതാവിന് തന്റെ ആശയങ്ങളെ
മനസ്സിൽ നിന്ന് വെള്ള.കടലാസിലേക്ക്
പകർത്താൻ തികച്ചും അനുയോജ്യമായ
അന്തരീക്ഷം .അദ്ദേഹം
ഒരു ലൈബ്രേറിയനായിരുന്നു.വായനയോടുള്ള
അമിതമായ കമ്പം കൊണ്ടാണോ ഒരു
ലൈബ്രേറിയനായത്
?
അദ്ദേഹം
തന്ന ആശയം ഇതായിരുന്നു
"എല്ലാം
ജോലിക്കും അതിന്റെതായ
മഹത്വമുണ്ട്
ഏത് ജോലിചെയ്യുമ്പോഴും വളരെ
ആത്മാർത്ഥതയോടും പ്രതീഷകളോടുകൂടിയും
ചെയ്യുക"
എന്നാൽ
ഞാൻ കരുത്തുന്നു..
വായനയോടുള്ള
ആത്മബന്ധം കൊണ്ടു തന്നെയാണ്
അദ്ദേഹംഇവിടെ
എത്തിച്ചേര്‍ന്നതെന്ന്.
അദ്ദേഹത്തിന്റെ
കഥാസൃഷ്ടികളുടെ വളർച്ച ഒരു
മാസികയിൽ അച്ചടിച്ചു വന്ന
ഒരു ചെറിയ കഥയിലൂടെയായിരുന്നു.
അനുഭവങ്ങളിലൂടെ
ലഭിക്കുന്ന ആശയങ്ങൾക്ക്
നിത്യജീവിതത്തിൽ വളരെയധികം
സ്വാധീനമുണ്ട് .അദ്ദേഹം
എഴുതിയ മിക്കകഥകളിലും
ശാസ്ത്രത്തിന് വലിയ പങ്കുണ്ട്
.അദ്ദേഹം
ശാസ്ത്രരംഗത്തും ഒരു പ്രതിഭ
തന്നെയായിരുന്നു .അദ്ദേഹത്തിന്റെ
സംസാരത്തിൽ നിന്നുതന്നെ
നമ്മുക്ക് വിശാലമായ വായനയ്ക്ക്
നൽകിയിരിക്കുന്ന പ്രാധ്യാനത്തെ
കുറിച്ചും മനസ്സിലാവും
വീട്ടിൽ ഞാൻ ശ്രദ്ധിച്ച
മറ്റൊരു സവിശേഷതയാണ് ജീവനുള്ള
കുറേ ചിത്രങ്ങൾ .അതിൽ
എന്നെ
പ്രധാന്യമായും ആകർഷിച്ചത്
വിളക്കേന്തിയ
ഒരു വനിതയുടെ വലിയ ചിത്രമാണ്
വടക്കേ ഇന്ത്യൻ സ്റ്റൈലില്‍
തലയ്ക്കുമീതെ ഒരു
വസ്ത്രം ധരിച്ചിട്ടുണ്ട്
ജ്വലിച്ചുകൊണ്ട് പ്രകാശത്തെകൂടുതൽ
പടർത്തുന്നൊരു വിളക്ക്
അതിലേക്ക് മറയായി കടന്നുവന്ന
ഒരു കരം .കരങ്ങളിൽ
തട്ടി പ്രതിഫലിക്കുന്ന
വെളിച്ചം കാട്ടിത്തരുന്നത്
ഒരു സാധാരണ സ്ത്രീയെയാണ്
.പിന്നെ
കുറെ രവിവർമ്മ ചിത്രങ്ങളും
അദ്ദേഹം ഞങ്ങളുടെ സ്കൂളിനായി
ഒരു പുസ്തകം സമ്മാനിച്ചുു
"THE
WILLY TALES AND THE DRAGAN SYORY” ഈ
പുസ്തകം അബിനന്ദ്
എന്തൊരു വിദ്യാർത്ഥിയുടെ
സൃഷ്ടിയാണ് ഭാര്യ പൊന്നമ്മ
ടീച്ചറും മകൾ മീരയും
അദ്ദേഹത്തിന്റെ എഴുത്തിന്
എന്നും പ്രോത്സാഹനമാണ്..ഞങ്ങളുടെ
സ്ക്കൂളിലെ പൂർവവിദ്യാർത്ഥികൂടിയാണ്
അദ്ദേഹം .ബാല്യകാലാനുഭവങ്ങളും
പങ്കുവെച്ചുു................
നയനസെന്‍
ക്ലാസ്
8
ജി
എച്ച്.എസ്
കരിപ്പൂര്
No comments:
Post a Comment