Friday, 31 December 2021

SPC CAMP @KARIPPOOR






 ടോട്ടൽ ഹെൽത്ത് SPC ക്യാമ്പ് @ GHS കരുപ്പൂര്

കരുപ്പൂര് ഗവ ഹൈസ്കൂളിലെ SPC യുടെ നേതൃത്വത്തിൽ ടോട്ടൽ ഹെൽത്ത് - ക്രിസ്തുമസ് ക്യാമ്പിന് തുടക്കം കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പ് നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി . പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല SHO ശ്രീ ഷിഹാബുദ്ദീൻ മുഖ്യ പ്രഭാക്ഷണം നടത്തി. PTA പ്രസിഡന്റ് ആർ.ഗ്ലിസ്റ്റ്സ് ഇടമലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് കൗൺസിലർ സംഗീതാ രാജേഷ്, വിശിഷ്ടാതിഥിയായി ജീ.ബിന്ദു ടീച്ചർ, PTA വൈസ് പ്രസിഡന്റ് D. പ്രസാദ്, ഷീജാബീഗം ( HM ഇൻ ചാർജ് ) തുടങ്ങിയവർ പങ്കെടുത്തു. CPOയും സ്റ്റാഫ് സെക്രട്ടറിയുമായ വി.എസ്. പുഷ്പരാജ് സ്വാഗതവും ACPO ജാസ്മിൻ ഖരീം നന്ദിയും പറഞ്ഞു. തുടർന്ന് DI മാരായ നിസ്സാറുദ്ദീൻ സാറും, ദീപ സാറും ചേർന്ന് PT പരേഡും , SPC യെക്കുറിച്ച് ക്ലാസ്സും എടുത്തു. കുട്ടികൾക്ക് 'ഞാനൊരു പോലീസ് കേഡറ്റാണ് 'എന്ന വിഷയത്തെക്കുറിച്ച് ജി.ബിന്ദു ടീച്ചറും , 'ഹെൽത്ത് ആന്റ് ഹൈജീൻ എന്ന വിഷയത്തിൽ 'CPO പുഷ്പരാജ് സാറും ക്ലാസ്സെടുത്തു. ദൃശ്യപാഠം വീഡിയോ പ്രദർശനവും നടത്തി.'ഇംപോർട്ടൻസ് ഓഫ് ഫിസിക്കൽ ആക്റ്റി വിറ്റീസ് ആന്റ് ന്യൂട്രീഷൻ' എന്ന വിഷയത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അജീഷ് സാറും, 'അഡോളസെന്റ് പ്രോബ്ലംസ് ആന്റ് റെമഡീസ്' എന്ന വിഷയത്തിൽ ജി.എസ്. മംഗളാംബാൾ ടീച്ചറും ക്ലാസ്സുകൾ നയിച്ചു




Friday, 24 December 2021

ആട്ടോമോട്ടീവ് ഡിസൈനേഴ്‍സ്..

ആദിത്യനും അഖിലും ഭാവിയിലെ ആട്ടോമോട്ടീവ് ഡിസൈനേഴ്സ്...കരിപ്പൂരിന്റെ അഭിമാനമാകാം💓



ഇന്‍സ്പയര്‍ അവാര്‍ഡ് 2021-22

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ദേശീയ തലത്തില്‍ ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനേര്‍പ്പെടുത്തിയിട്ടുള്ള ഇന്‍സ്പയര്‍ അവാര്‍ഡ് കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാര്‍ക്ക് ലഭിച്ചു.Accelerator Rescue System For Electric Scooters ('ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍തനിയെ ഓഫാകുകയും സൂചന ശബ്ദം കേള്‍പിക്കുകയും ചെയ്യുന്നതിനു സെന്‍സറുകളും പ്രോഗ്രാം ചെയ്ത ബോര്‍ഡും' എന്ന ആശയം)എന്ന ആശയത്തില്‍ എട്ടാം ക്ലാസുകാരനായ അനസിജ് എം എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ Symple Water Pumping System(വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അല്ലെങ്കില്‍ വൈദ്യുതിയില്ലാത്ത അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആഴത്തിലുള്ള ജലത്തെ മുകളിലെത്തിക്കാന്‍ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു എട്ടാംക്ലാസുകാരനായ ആരോമല്‍ എം എസ് ന് സെലക്ഷന്‍ ലഭിച്ചു. 

 അനസിജ് എം എസ്              പ്രോജക്ട്

 
ആരോമല്‍ എം എസ്             പ്രോജക്ട്        



 

Wednesday, 22 December 2021

സത്യമേവജയതേ

 ഡിജിറ്റല്‍ല മീഡിയയിലെ  വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകര്‍  സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉള്‍ക്കൊണ്ടു.അവരുടെ അഭിപ്രായങ്ങള്‍ അതിനു തെളിവായിരുന്നു.

 പരിപാടിയെ കുറിച്ച് കൂടുതലറിയാന്‍ 

 




Thursday, 16 December 2021

സുരീലി ഹിന്ദി ഉദ്ഘാടനം

കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ബിന്ു ജി നിര്‍വഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവര്‍ സംസാരിച്ചു.









Wednesday, 8 December 2021

സ്കൂള്‍‍‍ ആഡിറ്റോറിയം ഉദ്ഘാടനം

സ്കൂള്‍‍‍ ആഡിറ്റോറിയം ഉദ്ഘാടനം

നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി 05-12-2021 ന്നിര്‍വഹിച്ചു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ സി എസ് സ്വാഗതം പറഞ്ഞു.സ്കൂളില്‍ പി റ്റി എ തലത്തില്‍ നടന്നുവരുന്ന പ്രീപ്രൈമറി വിഭാഗത്തിന് സര്‍ക്കാര്‍ അനുകൂല്യം ലഭ്യ്യമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.അടുത്ത വര്‍ഷം കരിപ്പൂര് സ്കൂളിന് പ്ലസ് ടു അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പു നല്‍കി. വിദ്യാര്‍ത്ഥിയായ ഷാരോണ്‍ ജെ സതീഷ് മന്ത്രിയുടെ ഛായാചിത്രം വരച്ചു നല്‍കി. നെടുമങ്ങാട് നഗരസഭ വൈസ്‍ചെയര്‍മാന്‍ എസ് രവീന്ദ്രന്‍ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്ത കുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഹരികേശന്‍ നായര്‍ അഡ്വ.ആര്‍ ജയദേവന്‍,പാട്ടത്തില്‍ ഷെരീഫ്,കരിപ്പൂര്ഷിബു, ഹരിപ്രസാദ്, കരിപ്പൂര്‍വിജയകുമാര്‍, കരിപ്പൂര് ഷാനവാസ്,കൗണ്‍സിലര്‍മാരായ സംഗീതരാജേഷ്,സുമയ്യ മനോജ്, റ്റി ബിന്ദു,പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,സീനിയര്‍ അസിസ്റ്റന്റ് ,ഷീജാബീഗം,എം പി റ്റി എ പ്രസിഡന്റ് ശ്രീലത എസ്,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് എന്നിവര്‍ ആശംസ പറഞ്ഞു.ഹെഡ്മിസ്ട്രസ് ജി ബിന്ദു നന്ദി പറഞ്ഞു.