സ്കൂള്‍ ആഡിറ്റോറിയം ഉദ്ഘാടനം
നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി 05-12-2021 ന്നിര്‍വഹിച്ചു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീജ സി എസ് സ്വാഗതം പറഞ്ഞു.സ്കൂളില്‍ പി റ്റി എ തലത്തില്‍ നടന്നുവരുന്ന പ്രീപ്രൈമറി വിഭാഗത്തിന് സര്‍ക്കാര്‍ അനുകൂല്യം ലഭ്യ്യമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.അടുത്ത വര്‍ഷം കരിപ്പൂര് സ്കൂളിന് പ്ലസ് ടു അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പു നല്‍കി. വിദ്യാര്‍ത്ഥിയായ ഷാരോണ്‍ ജെ സതീഷ് മന്ത്രിയുടെ ഛായാചിത്രം വരച്ചു നല്‍കി. നെടുമങ്ങാട് നഗരസഭ വൈസ്‍ചെയര്‍മാന്‍ എസ് രവീന്ദ്രന്‍ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി വസന്ത കുമാരി ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഹരികേശന്‍ നായര്‍ അഡ്വ.ആര്‍ ജയദേവന്‍,പാട്ടത്തില്‍ ഷെരീഫ്,കരിപ്പൂര്ഷിബു, ഹരിപ്രസാദ്, കരിപ്പൂര്‍വിജയകുമാര്‍, കരിപ്പൂര് ഷാനവാസ്,കൗണ്‍സിലര്‍മാരായ സംഗീതരാജേഷ്,സുമയ്യ മനോജ്, റ്റി ബിന്ദു,പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല, പി റ്റി എ വൈസ് പ്രസിഡന്റ് ഡി പ്രസാദ് ,സീനിയര്‍ അസിസ്റ്റന്റ് ,ഷീജാബീഗം,എം പി റ്റി എ പ്രസിഡന്റ് ശ്രീലത എസ്,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ് എന്നിവര്‍ ആശംസ പറഞ്ഞു.ഹെഡ്മിസ്ട്രസ് ജി ബിന്ദു നന്ദി പറഞ്ഞു.
No comments:
Post a Comment