Friday, 24 December 2021

ഇന്‍സ്പയര്‍ അവാര്‍ഡ് 2021-22

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ദേശീയ തലത്തില്‍ ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനേര്‍പ്പെടുത്തിയിട്ടുള്ള ഇന്‍സ്പയര്‍ അവാര്‍ഡ് കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാര്‍ക്ക് ലഭിച്ചു.Accelerator Rescue System For Electric Scooters ('ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍തനിയെ ഓഫാകുകയും സൂചന ശബ്ദം കേള്‍പിക്കുകയും ചെയ്യുന്നതിനു സെന്‍സറുകളും പ്രോഗ്രാം ചെയ്ത ബോര്‍ഡും' എന്ന ആശയം)എന്ന ആശയത്തില്‍ എട്ടാം ക്ലാസുകാരനായ അനസിജ് എം എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ Symple Water Pumping System(വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അല്ലെങ്കില്‍ വൈദ്യുതിയില്ലാത്ത അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആഴത്തിലുള്ള ജലത്തെ മുകളിലെത്തിക്കാന്‍ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു എട്ടാംക്ലാസുകാരനായ ആരോമല്‍ എം എസ് ന് സെലക്ഷന്‍ ലഭിച്ചു. 

 അനസിജ് എം എസ്              പ്രോജക്ട്

 
ആരോമല്‍ എം എസ്             പ്രോജക്ട്        



 

6 comments:

  1. ഡിപ്പാർട്ട്മെൻ്റ് ഒഫ് സയൻസ് ആൻറ് ടെക്നോളജിയുടെ flageship പ്രോഗ്രാമുകളിൽ ഒന്നായ The Inspire Awards - MANAK ( million minds Augmenting National Aspirations and knowledge) ൻ്റെ പുതിയ നൂതന ആശയങ്ങളുടേയും സൃഷ്ടികളുടേയും കണ്ടെത്തലുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ലക്ഷം കുരുന്നു പ്രതിഭകളിൽ രണ്ടു പേർ നമ്മുടെ കരിപ്പൂർ സ്കൂളിൻ്റെ പ്രിയപുത്രൻമാരായതിൽ അഭിമാനിക്കുന്നു .

    ശ്രീ അനസിജ് .എം . എസ്സ് ,
    ശ്രീ ആരോമൽ എം . എസ്സ്
    നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

    ശാസ്ത്രജ്ഞാനത്തിൽ നിന്നും ശാസ്ത്രബോധതലത്തിലേയ്ക്കുയർന്ന് ഭാവിതലമുറയ്ക്കുതകും വിധമുള്ള നൂതന ആശയങ്ങൾ നിങ്ങൾ സമർപ്പിച്ച പ്രോജക്ടുകളിൽ കാണാൻ കഴിയുന്നു.

    ഫോസിൽ ഇന്ധനത്തിന്റെ പരിമിതികളും പരിസ്ഥിതി പ്രശ്നങ്ങളും മനസ്സിലാക്കി ഇലക്ട്രിക് ബാറ്ററികൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ ഭാവിയിലേയ്ക്കുള്ള ചുവടുവെച്ചു തുടങ്ങിയിരിക്കുന്നു.
    ഈ ഘടത്തിൽ അനസിജിൻ്റെ ആശയം - അപകടങ്ങളിൽ സുരക്ഷയെ മുൻനിറുത്തിയുള്ളതാണ്.

    ഭാവിയിൽ മനുഷ്യൻ നേരിടാനൊരുങ്ങിയിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മറ്റൊന്നുമല്ലാ അത് കുടിവെള്ളം തന്നെയാണ്.
    ദരിദ്രനാരായണൻമാർ ഒരുപാടുള്ള നാട്ടിൽ വൈദ്യുതിയില്ലാതെ ആഴങ്ങളിൽ നിന്ന് എങ്ങിനെ ജലമെത്തിക്കാം എന്നതിനെ ആസ്പദമാക്കിയുള്ള ആശയമാണ് ആരോമലിന്റേത്.

    നമ്മുടെ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത ഈ പ്രതിഭകൾക്ക് ഇനി താണ്ടാനുള്ള പടികൾ ,
    DLEPC യിൽ തിരഞ്ഞെടുക്കുന്ന 10,000 പേരിൽ ഉൾപ്പെടാനും ,
    അതു കഴിഞ്ഞ് SLEPC യിൽ നിന്നും തിരഞ്ഞെടുക്കുന്ന 1000 പേരിൽ ഉൾപ്പെടാനും
    അതുവഴി National level Exhibition and project competition (NLEPC ) ൽ പങ്കെടുക്കുവാനും
    രാജ്യത്തെ പ്രഗത്ഭരായ institutes കളുടെ സഹായത്തോടെ സ്വന്തം ആശയ കണ്ടുപിടുത്തത്തിൻ്റെ നൂതന സാദ്ധ്യതകളും ഭാവി ഉപയോഗപ്രദമാകുന്ന തരത്തിൽ Prototypes ഉണ്ടാക്കി കാണിച്ചു കൊണ്ടും ഈ ലോകത്തിന് അഭിമാനമാകട്ടെ .....

    Inspire Award ന്റെ 60 പേരുടെ ചുരക്ക പട്ടികയിൽ നാളെ ഈ കുരുന്നു പ്രതിഭകൾ എത്തട്ടെയെന്നാശംസിക്കുന്നു ......
    My wishes cijuchandran

    ReplyDelete
  2. എല്ലാവരോടും നന്ദി

    ReplyDelete