Thursday, 16 December 2021

സുരീലി ഹിന്ദി ഉദ്ഘാടനം

കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ബിന്ു ജി നിര്‍വഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവര്‍ സംസാരിച്ചു.









No comments:

Post a Comment