Friday, 31 December 2021

SPC CAMP @KARIPPOOR






 ടോട്ടൽ ഹെൽത്ത് SPC ക്യാമ്പ് @ GHS കരുപ്പൂര്

കരുപ്പൂര് ഗവ ഹൈസ്കൂളിലെ SPC യുടെ നേതൃത്വത്തിൽ ടോട്ടൽ ഹെൽത്ത് - ക്രിസ്തുമസ് ക്യാമ്പിന് തുടക്കം കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പ് നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി . പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല SHO ശ്രീ ഷിഹാബുദ്ദീൻ മുഖ്യ പ്രഭാക്ഷണം നടത്തി. PTA പ്രസിഡന്റ് ആർ.ഗ്ലിസ്റ്റ്സ് ഇടമലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് കൗൺസിലർ സംഗീതാ രാജേഷ്, വിശിഷ്ടാതിഥിയായി ജീ.ബിന്ദു ടീച്ചർ, PTA വൈസ് പ്രസിഡന്റ് D. പ്രസാദ്, ഷീജാബീഗം ( HM ഇൻ ചാർജ് ) തുടങ്ങിയവർ പങ്കെടുത്തു. CPOയും സ്റ്റാഫ് സെക്രട്ടറിയുമായ വി.എസ്. പുഷ്പരാജ് സ്വാഗതവും ACPO ജാസ്മിൻ ഖരീം നന്ദിയും പറഞ്ഞു. തുടർന്ന് DI മാരായ നിസ്സാറുദ്ദീൻ സാറും, ദീപ സാറും ചേർന്ന് PT പരേഡും , SPC യെക്കുറിച്ച് ക്ലാസ്സും എടുത്തു. കുട്ടികൾക്ക് 'ഞാനൊരു പോലീസ് കേഡറ്റാണ് 'എന്ന വിഷയത്തെക്കുറിച്ച് ജി.ബിന്ദു ടീച്ചറും , 'ഹെൽത്ത് ആന്റ് ഹൈജീൻ എന്ന വിഷയത്തിൽ 'CPO പുഷ്പരാജ് സാറും ക്ലാസ്സെടുത്തു. ദൃശ്യപാഠം വീഡിയോ പ്രദർശനവും നടത്തി.'ഇംപോർട്ടൻസ് ഓഫ് ഫിസിക്കൽ ആക്റ്റി വിറ്റീസ് ആന്റ് ന്യൂട്രീഷൻ' എന്ന വിഷയത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അജീഷ് സാറും, 'അഡോളസെന്റ് പ്രോബ്ലംസ് ആന്റ് റെമഡീസ്' എന്ന വിഷയത്തിൽ ജി.എസ്. മംഗളാംബാൾ ടീച്ചറും ക്ലാസ്സുകൾ നയിച്ചു




No comments:

Post a Comment