Wednesday, 31 July 2024

റേഡിയോ ക്ലബ്ബ് ഉദ്ഘാടനം

സ്കൂൾ റേഡിയോ ക്ലബ്ബ് മഴത്തുള്ളിക്കിലുക്കത്തിന്റെ പ്രവർത്തന ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം  ബീന ടീച്ചർ 1.00 പിഎമ്മിന് നിർവഹിച്ചു എല്ലാ വ്യാഴാഴ്ചയും ഒന്ന് പി എം മുതൽ 2 pm വരെ കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെടും .ക്ലാസ് അടിസ്ഥാനത്തിലാണ് ക്ലബ്ബുകൾ പരിപാടികൾ അവതരിപ്പിക്കുന്നത്.

 



Tuesday, 30 July 2024

റ്റുഡൻ്റ്സ് സേവിങ്സ് സ്കീം- ഉദ്ഘാടനം

 സ്കൂൾ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള സ്റ്റുഡൻ്റ്സ് സേവിങ്സ് സ്കീമിന്റെ ഉദ്ഘാടനം ഇന്ന് നടന്നു.


ലിറ്റിൽ കൈറ്റ്സ് -പ്രിലിമിനറി ക്യാമ്പ്

 2024-27ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു .കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി അനുജ ബി എസ് ആനിമേഷൻ ,പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് ഇവയുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു .ഉച്ചയ്ക്കുശേഷം കൈറ്റിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു.    




Friday, 26 July 2024

ആരോഗ്യ ബോധവൽക്കരണ ക്ലാസ്




ചാന്ദ്രദിനാഘോഷം

 ചാന്ദ്രദിനാഘോഷപരിപാടികൾ കുട്ടികൾ തയ്യാറാക്കിയ വാട്ടർ റോക്കറ്റിന്റെ വിക്ഷേപണത്തോടെ ആരംഭിച്ചു. റോക്കറ്റ് മാതൃകകൾ ,പോസ്റ്ററുകൾ ഇവ തയ്യാറാക്കി പ്രദർശിപ്പിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കുട്ടിക്കവിതകൾ, നൃത്താവിഷ്കാരം, ക്വിസ് , സ്കിറ്റ് എന്നിവ അരങ്ങേറി.











Thursday, 25 July 2024

ഇന്റർ ക്ലാസ് ഫുട്ബോൾ ടൂർണ്ണമെൻറ്

ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ഇന്റർ ക്ലാസ് ഫുട്ബോൾ ടൂർണ്ണമെൻറ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു .ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിൽ വിജയിച്ച ടീമിനുള്ള ട്രോഫി ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് പ്രമോദ് സമ്മാനിച്ചു.






Wednesday, 24 July 2024

വിദ്യാരംഗം സെമിനാർ

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു.





Tuesday, 23 July 2024

പറക്കുന്ന വർണ്ണങ്ങൾ

 ഏഴാം ക്ലാസ് കേരളപാഠാവലിയിലെ 'പ്രപഞ്ചം മുഴുവൻ പൂമ്പാറ്റകൾ 'എന്ന പാഠ ഭാഗത്തിൽ ക്ലാസ്സ്‌ റൂം പ്രവർത്തനത്തിന്റെ ഭാഗമായ് വർണ്ണ ചിറകുള്ള  പൂമ്പാറ്റകളുടെ കാഴ്ച വിഷയമാക്കി കവിത എഴുതിപ്പിച്ചപ്പോൾ STD 7A യിലെ വൈഭവ് ചന്ദ്രൻ എഴുതിയ കവിത.



Saturday, 20 July 2024

ജില്ലാ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം

 തിരുവനന്തപുരം ജില്ലാ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീമിലെ  അംഗമായി ക്ലാസ്സ് 9 ലെ വിദ്യാർത്ഥി shinto.


 

Friday, 19 July 2024

'സൂര്യവർണ്ണം- പ്രകാശനം

 വായനമാസാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയെടുത്ത 'സൂര്യവർണ്ണം 'എന്ന പതിപ്പ്  എച്ച് എം ബീനടീച്ചർ സ്കൂൾ ലൈബ്രറിയിൽ വച്ച് പ്രകാശനം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.





tug of war

 ആലുവയിൽ വച്ച് നടക്കുന്ന സംസ്ഥാന under 13 വിഭാഗം tug of war മത്സരത്തിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ  7-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അനു ലക്ഷ്മി, 6 -ാംക്ലാസ്സ് വിദ്യാർത്ഥിനിയായ വൈഗ



 

Friday, 12 July 2024

ഓഡിയോ ബുക്ക്

 ഞങ്ങളുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന ഓഡിയോ ബുക്കിന്റെ ആദ്യ പ്രതി ഇന്ന് പുറത്തിറക്കി. വിദ്യാർത്ഥികൾ തന്നെ ആഖ്യാനം നടത്തുന്ന ഈ ബുക്കിൽ ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന കഥയാണ് ആദ്യം അവതരിപ്പിക്കുന്നത്.ആദ്യ ആഖ്യാനം എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഋതിക RHഅവതരിപ്പിച്ചു.




ഗണിത ക്ലിനിക്

 ഗണിത ആശയങ്ങളിലും ഗണിത പ്രവർത്തനങ്ങളിലും കുട്ടികൾക്ക് കൂടുതൽ കൈത്താങ്ങ് നൽകുക ,ഗണിത സംബന്ധമായ കുട്ടികളുടെ സംശയങ്ങൾക്ക് നിവാരണം നടത്തുക എന്നീ ഉദ്ദേശങ്ങളോടെ ഞങ്ങളുടെ സ്കൂളിൽ ഗണിത ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.പ്രസ്തുത സംരംഭത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ബീന ടീച്ചർ നിർവഹിച്ചു .എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് ഗണിത ക്ലിനിക്ക് വഴി കുട്ടികളുടെ ഗണിത സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും.




പ്രകൃതി നടത്തം

 പ്രകൃതിയെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം പ്രകൃതി നടത്തം പ്രവർത്തികമാക്കി .സമീപപ്രദേശത്തെ കൃഷി സ്ഥലങ്ങൾ, മറ്റ് പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ജൈവവൈവിധ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.